സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tonyantony (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Tonyantony




ചരിത്രം

‍ വിളക്കുമാടത്തിന്‍റെ പ്രകാശഗോപുരമായി 1913ല്‍ സെന്‍റ് തോമസ് മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. നാടിന്‍റെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ല്‍ ഈ കലാലയം ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചന്‍ 1938 സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചന്‍റെ കര്‍മ്മശേഷിയില്‍, ഈ ദീപനാളം 1948 ല്‍ ഹൈസ്കൂളായി തദ്ദേശിയര്‍ക്ക് വെളിച്ചം നല്‍കി. 1951 ല്‍ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡില്‍ സ്കൂള്‍ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ല്‍ സ്കൂളിന്‍റെ സുവര്‍ണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിര്‍മ്മിച്ചു. 1999-ല് പൂര്‍ത്തീകരിച്ച Concrete Basket Ball Court വിദ്യാര്‍ത്ഥികള്‍ക്ക് കായികരംഗത്ത് ഉണര്‍വ്വ് നല്‍കി. 2004-2005 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂള്‍സെക്ഷന്‍ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാര്‍ച്ച്, S.S.L.C. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാര്‍ച്ച് S.S.L.C. പരീക്ഷയില്‍ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ല്‍ മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സൗകര്യങ്ങള്‍ പാലാ - പൊന്‍കുന്നം റോഡിലെ പൈക ജംഗ്ഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ടു മാറി വിളക്കുമാടം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറില്‍ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കില്‍ കംപ്യൂട്ടര്‍ലാബും മള്‍ട്ടിമീഡിയ റൂമും പ്രവര്‍ത്തിക്കുന്നു. സുസജ്ജമായ 2 സയന്‍സ് ലാബുകള്‍, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോള്‍, ബാസ്കറ്റ്ബോള് കോര്‍ട്ടുകള്, 200 മീറ്റര്‍ ട്രാക്കുള്‍ക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോള്‍ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടര്‍ടാങ്കും. വാട്ടര്‍ ടാപ്പുകളമൂന്ന്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിലവില്‍ - വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹെഡ് മാസ്റ്റര്‍ MR.A.ZACHARIAS നേതൃത്വത്തില്‍ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


  1. Sri.CJ Varkey 1938-39

  2. Sri.TM Chacko 1939-40

  3. Sri.KV Varkey 1940-50

  4. Fr.Abraham 1950-51

  5. Fr.Zacharias 1953-55

  6. Sri.NC Joseph 1955-61

  7. Fr.CT kottaram 1961-62

  8. Sri.KI Ittiyavara 1962-64

  9. Sri.TP Joseph 1964-67


Sri.MS Gopanlannair 1967-70
Sri.PC John 1970-73
Sri.TO Mathew 1973-82
Sri.AS Antony 1982-86
Sri.KJ Mathai 1986-88
Sri.KS Scaria 1988-89
Sri.Joseph Philipose 1989-91
Sri.VA Joseph 1991-92
Sri.PT John 1992-98
Fr.K.K Vincent 1998-2000
Sri.V.V Joseph 2000-01
Fr.P.T Jose 2001-03
Sri.NM Devasia 2003-04
Sri.TT Thomas 2004-06
Smt.Kusumam George 2006-07
Smt.Celine O.E 2007-09
Sri.A.Zacharias 2009-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി