ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തൂവ്വൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48538 (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.

പ്രീ പ്രൈമറി ക്ലാസ്സ്

2012  ജൂൺ 6  നു 75 കുട്ടികളും 2  അധ്യാപകരും ഒരു ആയയും ആയി തുടക്കംകുറിച്ചു.തുടക്കത്തിൽ രണ്ടു LKG ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.സ്വന്തമായി ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ ഇന്നും LP  സെക്ഷന്റെ ക്ലാസ് മുറികളാണ് ഉപയോഗപ്പെടുത്തുന്നത്.അന്ന് RAINBOW  എന്ന പേരിലുള്ള ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് പോന്നു .ക്ലാസ് തുടങ്ങിയ കാലത്തു യൂണിഫോം ഇല്ലായിരുന്നു എങ്കിലും പിന്നീട് രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചു യൂണിഫോം നിലവിൽ വന്നു.ഓരോ വര്ഷം കഴിയുംതോറും കുട്ടികൾ കൂടി വന്നു.നിലവിൽ 213  കുട്ടികളും 4  അധ്യാപകരും ഒരു ആയയും ഉണ്ട്.കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള പഠനോപകരണങ്ങൾ,കളിപ്പാട്ടങ്ങൾ,ചാർട്ടുകൾ തുടങ്ങിയവ എല്ലാം ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടി അതിമനോഹരമായ ഒരു പാർക്കും ഇവിടെ ഉണ്ട്.കൂടാതെ വായനാ മൂല,ഗണിത മൂല,നിമ്മാണ മൂല തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.എല്ലാ വർഷവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രീ പ്രൈമറി കലോത്സവംസ്‌കൂൾ തലത്തിലും പഞ്ചായത്തു തലത്തിലും നടത്താറുണ്ട്.പഞ്ചായത്തു കലോത്സവത്തിൽ മിക്കപ്പോഴും ഓവർ ഓൾ ചാമ്പ്യന്മാരും ആവാറുണ്ട്.അക്കാദമിക മികവ് തെളിയിക്കുന്നതിനായി ടാലെന്റ്റ് പരീക്ഷകളും നടത്തി വരുന്നു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം