ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത  ഹൈസ്കൂളുകളിൽ 2018-19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.

2018 - 19 അധ്യനവർഷത്തിൽ  പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തീൽ 23 കുട്ടികൾ പ്രവേശനം നേടി. സൗമ്യ.ആർ, വിജയശ്രീ.ജി എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല.

സിലബസ് അനുസരിച്ച് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് , ഇൻറർനെറ്റ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കുന്നു.

ഏകദിനക്യാമ്പുകൾ, ഡോക്യുമെൻററി നിർമ്മാണം, ഡിജിറ്റൽ മാഗസിൻ" ജ്വാല", എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഹൈടെക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനം ഹൈസ്കൂൾ കുട്ടികൾ ഭംഗിയായി ചെയ്ത് വരുന്നു.

ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ ചെയ്യുന്നു.

ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.

ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.

ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.

പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.




ഡിജിറ്റൽ മാഗസിൻ 2019