കുമരകം എബിഎം ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
കുമരകം എബിഎം ഗവ യുപിഎസ് | |
---|---|
വിലാസം | |
കുമരകം കുമരകം പി ഓ , 686563 | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 04812525436 |
ഇമെയിൽ | abmgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33206 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ ആർ രാജി |
അവസാനം തിരുത്തിയത് | |
05-01-2022 | 33206 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ,ഉപജില്ലയിലെ .കുമരകം കവണാറ്റിങ്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്എ ബി എം ഗവ യു പി സ്‌കൂൾ .
1885 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ചരിത്രം
150 വര്ഷങ്ങള്ക്കു മുൻപ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ബേക്കർ സായിപ്പാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം വേമ്പനാട് കായലിനോട് ചേർന്ന് അറുനൂറു ഏക്കർ സർക്കാരിൽ നിന്നും പതിച്ചു വാങ്ങി കായൽ കയങ്ങളിലെ കട്ട കുത്തിച്ചു ഇവിടം തെങ്ങിൻ തോപ്പും , കനകം വിളയുന്ന വയലേലകളുമാക്കി.കരിയിൽ സായ്പ് എന്ന അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു.തുടർന്ന് വായിക്കുക
കൊല്ലവർഷം 1060-ൽ ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ ഒളശ്ശയിൽ നിന്നും എഴുത്താശാനെ വരുത്തി പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്‌കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്‌കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നറിയപ്പെട്ടു. ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട് ജോർജ് അലക്‌സാണ്ടർ ഈ സ്‌കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്ത് കവണാറിനും കുമരകം പക്ഷി സങ്കേതത്തിനും ഇടയിലായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
*പരിസ്ഥിതി സൗഹൃദ ക്യാമ്പസ് *വിശാലമായ കളിസ്ഥലം *ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ് *വൃത്തിയുള്ള അടുക്കള *സ്റ്റോർ റൂം *ചിൽഡ്രൻ പാർക്ക് *കംപ്യുട്ടർ ലാബ് *സ്മാർട്ട് ക്ലാസ്സ്‌റൂം *മഴവെള്ള സംഭരണി *ലൈബ്രറി *ശാസ്ത്ര ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
**ക്ലബ്ബ് പ്രവർത്തനങ്ങൾ **ദിനാചരണങ്ങൾ **ക്‌ളാസ് പി ടി എ **സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് **ഒന്ന് മുതൽ സംസ്കൃത പഠനം **ഒന്ന് മുതൽഹിന്ദി പഠനം **പ്രി പ്രൈമറി **കരാട്ടെ **വിദ്യാരംഗം കലാ സാഹിത്യ വേദി.| ** സ്‌കൂൾ വർത്തമാന പത്രം .
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ബ്ലോക്ക് തല ഉദ്‌ഘാടനം കുമരകം എ ബി എം ഗവ യു പി സ്‌കൂളിൽ വച്ച് 27/1/2017 പത്തു മണിക്ക് നടന്നു പി ടി എ പ്രസിഡണ്ട് ശ്രീ എ എം ബൈജു അദ്ധ്യക്ഷനായിരുന്നു .തദവസരത്തിൽ ഹെഡ്മിസ്ട്രസ് രാജി ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ പി വി മൈക്കിൾ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ കെ ബാബു പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമരകം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ എ പി സാലിമോൻ ശുചിത്വ സന്ദേശം നൽകി .ഏറ്റുമാനൂർ ബി ഡി ഓ ശ്രീ ഷറഫ് പി ഹംസ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി കവിത ലാലു ആശംസകൾ അർപ്പിച്ചു. ഗ്രാമ - ബ്ളോക് പഞ്ചാ അംഗങ്ങൾ, ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പോലീസ് എന്നിവർ പങ്കെടുത്തു .ശ്രീ കെ എം സുരേന്ദ്രൻ യോഗത്തിനു നന്ദി പറഞ്ഞു. കുട്ടികളിൽ നിന്നും സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യം ബ്ലോക്ക് ശുചിത്വ വണ്ടിയിൽ സംസ്കരിക്കാനായി കൊണ്ട് പോയി.
| സ്കൂൾ ചിത്രം=33206-abm-kmm.jpg
അധ്യാപകർ
എൻ ആർരാജി(പ്രധാനാധ്യാപിക)
കെ എം സുരേന്ദ്രൻ
ആശാമോൾ ഡി ലിൻസി പി കുര്യൻ മേരി ലിപി
ആശ എസ് മേനോൻ
ശ്രീലത എസ് എൽ
രശ്മി ബി വി ജയപ്രകാശ്
വഴികാട്ടി
{{#multimaps:9.628524 ,76.428692| width=600px | zoom=16 }}