കുമരകം എബിഎം ഗവ യുപിഎസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുമരകം

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്കിൽ സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് കുമരകം .

കോട്ടയത്തു നിന്നും പടിഞ്ഞാറ് 14 കിലോമീറ്റർ മാറി വേമ്പനാട് തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ,ഹൗസ് ബോട്ട് സവാരി, മത്സ്യബന്ധനം, പ്രാദേശിക കൃഷിസ്ഥലങ്ങൾ എന്നിവ എല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ് .പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം ,കുമരകം പക്ഷി സങ്കേതം കാണാനായി പ്രകൃതി പ്രേമികളും പക്ഷി നിരീക്ഷകരും ധാരാളമായി എത്താറുണ്ട്. .കൂടാതെ, കേരളത്തിലെ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം.സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നും വിളിക്കുന്നു.

ഭൂമിശാസ്ത്രം

ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്.കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 ച.കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ 1 ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ്‌ . സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്‌.

ഗ്രാമപ്രദേശത്തെ ആവാസസ്ഥലം ഏകദേശം 1179 ഹെക്ടറോളം വരും. മൊത്തം വിസ്തീർണ്ണത്തിന്റെ 24%മാണിത്. ഈ ഗ്രാമങ്ങൾ തന്നെയും ചെറിയ തോടുകൾ കൊണ്ട് വെട്ടിമുറിക്കപ്പെട്ടരീതിയിലാണ്‌.

ആരാധനാലയങ്ങൾ

ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

എ ബി എം ഗവൺമെന്റ് യു പി എസ്

കോട്ടയത്തു നിന്നും പടിഞ്ഞാറ് 14 കിലോമീറ്റർ മാറി കുമരകം പഞ്ചായത്തിലാണ് എ ബി എം ഗവ യു പി സ്കൂൾസ്ഥിതി ചെയ്യുന്നത് .പക്ഷിസഞ്ചാരകേന്ദ്രത്തിനും വേമ്പനാട്ടുകായലിനും ഇടയിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. 1886 ൽ ഹെൻറിബേക്കർ എന്ന ബ്രിട്ടീഷുകാരൻ അദ്ദേഹത്തിൻറെ സഹോദരി ആനിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്കൂളാണ് എ ബി എം സ്കൂൾ. ഇതൊരു കുടി പള്ളിക്കൂടം ആയിട്ടാണ് തുടങ്ങിയത്, ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളാണ് സ്കൂളിൽ ഉള്ളത്, പ്രീ പ്രൈമറി സെക്ഷനും ഉണ്ട് .

ചിത്രശാല

ABM GUPS Kumarakom