സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ
![](/images/thumb/8/8a/23070_Sjhsm_Pic1.png/300px-23070_Sjhsm_Pic1.png)
പൊതു പരീക്ഷ (എസ്.എസ്.എൽ.സി, എച്ച്എസ്.എസ്.) - റിസൽട്ട് (489/489) മെച്ചപ്പെടുത്തൽ - വിശദാംശങ്ങൾ:
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് മോണിങ് ക്ലാസ്, ഈവനിങ് ക്ലാസ്, ശനിയാഴ്ച ക്ലാസ്, ഹോളിഡേ ക്ലാസുകൾ നടത്തി വരുന്നു. ആ ക്ലാസുകളിൽ കുട്ടികളുടെ അറ്റന്റൻസ് ഉറപ്പാക്കുന്നതിനും കുട്ടികൾക്ക് ലഘു ഭക്ഷണം കൊടുക്കുന്നതിനും നേതൃത്വം വഹിക്കുന്നത് സ്കൂൾ പിടിഎ അംഗങ്ങളാണ്. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകളും പിടിഎ ഭാരവാഹികളും അധ്യാപകരും അടങ്ങുന്ന ഒരു ടീം സന്ദർശിക്കുകയും കുട്ടികൾക്ക് എല്ലാ വിധ പിന്തുണയും നൽകി അവരെ പഠനത്തിൽ മുന്നേറാൻ സഹായിക്കുകയും ചെയ്യുന്നു. കൗൺസിലിംഗ് ആവശ്യമായി വരുന്ന കുട്ടികൾ അതിനുള്ള സൗകര്യവും പിടിഎ ഒരുക്കി കൊടുക്കുന്നു. ഇത്തരം കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും കസേര, മേശ എന്നിവയും നൽകി വരുന്നു.
![](/images/thumb/e/e4/Screenshot_from_2022-01-28_08-43-39.png/280px-Screenshot_from_2022-01-28_08-43-39.png)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |