ജി.യു.പി.എസ്. വെട്ടിക്കാട്ടിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാണ്ടിക്കാട് പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയം.
ജി.യു.പി.എസ്. വെട്ടിക്കാട്ടിരി | |
---|---|
വിലാസം | |
വെട്ടിക്കാട്ടിരി GMUP SCHOOL VETTIKKATTIRI , വള്ളവുങ്ങാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | gmupsvettikkattiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18588 (സമേതം) |
യുഡൈസ് കോഡ് | 32050600901 |
വിക്കിഡാറ്റ | Q64566822 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 111 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജമീല കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദൂൾ റഷീദ് കുന്നുമ്മൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അബിത കെ പി |
അവസാനം തിരുത്തിയത് | |
10-01-2022 | 18588 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1968 ൽ ആണ്. സ്ഥലത്തെ അഗ്നിശർമ്മൻ നമ്പൂതിരിയുടെ പടിപ്പുരയിലാണ് ആദ്യമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അടുത്ത വർഷം തൊട്ടടുത്ത മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1970 ൽ ശ്രീ. ചുള്ളിക്കുളവൻ അഹമ്മദ്കുട്ടി മാസ്റ്റർ വിട്ടുനൽകിയ രണ്ടേക്കർ ഭൂമിയിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം നിർമ്മിച്ചു. അന്ന് ഒരു ഹാളും ഓഫീസ് മുറിയുമുള്ള അരഭിത്തി കെട്ടിടമാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ എ.ഡി.മാത്യു മാസ്ററർ ആയിരുന്നു പ്രധാന അധ്യാപകൻ. എന്നാൽ ആ വർഷംതന്നെയുണ്ടായ കാറ്റിലും മഴയിലും വിദ്യാലയത്തിന്റെ കെട്ടിടം തകർന്നു വീഴുകയും രേഖകൾ നശിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തനം വീണ്ടും മദ്രസയിലേക്ക് മാറ്റി. 1977 ആയപ്പോഴേയ്ക്കും സർക്കാർ ഇപ്പോഴത്തെ കെട്ടിടം നിർമ്മിക്കുകയും ജൂൺ മാസത്തോടെ പ്രവർത്തനം അങ്ങോട്ടുമാറ്റുുകയും ചെയ്തു. അന്ന് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി ഓരോ ഡിവിഷനുകൾ മാത്രമാണുണ്ടായിരുന്നത്. 2008 ൽ എസ്.എസ്.എ രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. 2016 ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടടവും നിർമ്മിച്ചു. ഇപ്പോൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് മുകളിൽ ഹാൾ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഏഴ് ക്ലാസ് മുറികൾ, ഒരു ലെെബ്രറി/ലാബ്, ഐ.ടി മുറി, ഗണിതലാബ്
പത്ത് ലാപ് ടോപ് കംപ്യൂട്ടറുകൾ, മൂന്ന് പ്രോജക്റ്ററുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ
വിശാലമായ കളിസ്ഥലം, ജെെവവെെവിധ്യ ഉദ്യാനം, സയൻസ് ലാബ്, ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- യു.എസ്.എസ് പരിശീലനം
- വിജയഭേരി
- 'ശ്രദ്ധ'
- സ്കൂൾ റേഡിയോ 'നാദം'
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
- സോഷ്യൽ സയൻസ്
- ഗണിതം
നേർക്കാഴ്ച ചിത്രരചനാ മത്സരം
വഴികാട്ടി
{{#multimaps:11.1251, 76.2038 |zoom=15}}