എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhss38092 (സംവാദം | സംഭാവനകൾ) (details change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.പത്തു കമ്പ്യൂട്ടറുകളുണ്ട്, 17 ലാപ്ടോപ്പ് എന്നിവയും കൂടാതെ 7 സ്മാർട്ട് ക്ലാസ് റൂമുകളും ഈ സ്കൂളിൽ ഉണ്ട് . ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

                            രണ്ടു സയൻസ് ലാബുകളും ഒരു ലൈബ്രറിയുമുണ്ട്. ലൈബ്രറിയിൽ ഒരു LCD ടിവിയും ഉണ്ട് ... ഇടവേളകളിൽ കുട്ടികൾ റീഡിങ് റൂമിൽ ആനുകാലികങ്ങൾ വായിക്കുവാൻ സമയം കണ്ടെത്തുന്നു . കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറി ഉണ്ട് .

                       

                          ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിൽ സ്കൂളിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ റേഡിയോ സജീവമായി പ്രവർത്തിക്കുന്നുണ്ട് . പൂർണമായും കുട്ടികൾ തന്നെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നതും അവതരിപ്പിക്കുന്നതും . കുട്ടികളിൽ ആത്‌മ ധൈര്യം വളർത്തുന്നതിന് ഇത് ഏറെ സഹായകരമാണ് .

                         എൻ സി സി യ്ക്കും എസ് പി സി ക്കും പ്രത്യേകം റൂമുകൾ സ്കൂളിൽ ഉണ്ട് .

സ്കൂളിൽ കുട്ടികൾക്കായി ഒരു ഫസ്റ്റ് എയിഡ് റൂം തയ്യാറാക്കിയിട്ടുണ്ട് .