എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം | |
---|---|
വിലാസം | |
കുറുങ്ങഴ കുറുങ്ങഴ പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 10 - 03 - 1922 |
വിവരങ്ങൾ | |
ഇമെയിൽ | .mtlpkurungazha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37318 (സമേതം) |
യുഡൈസ് കോഡ് | 32120600523 |
വിക്കിഡാറ്റ | Q87593704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ .ബി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി. എ.റ്റി |
അവസാനം തിരുത്തിയത് | |
08-01-2022 | 37318 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
എം.റ്റി.എൽ.പി സ്കൂൾ കുറുങ്ങഴ ഭാഗം ചരിത്രത്താളുകളിലൂടെ.... പുല്ലാട് സെഹിയോൻ ഇടവകയിൽപ്പെട്ട കുറുങ്ങഴഭാഗം പ്രാർത്ഥനയോഗത്തിന്റെ ശ്രമഫലമായി റവ. എ.വി.മത്തായി കശ്ശീശായുടെ നേതൃത്വത്തിൽ പ്രാർത്ഥനയ്ക്കും സണ്ടേസ്കൂളിനുമായി ഒരു കെട്ടിടം സ്ഥാപിച്ചു തുടർന്ന് സമീപ പ്രദേശങ്ങളിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സൗകര്യത്തിനു വേണ്ടി ഇത് ഒരു പ്രൈമറി സ്കൂളായി നടത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചു.ഈ ശ്രമത്തിൽ പരേതന്മാരായ ആറങ്ങാട് ശ്രീ. എ.വി.മത്തായി, കുറുങ്ങഴ ശ്രീ ഫിലിപ്പോസ് യോഹന്നാൻ ,മുത്തേടത്ത് ശ്രീ. ഔസേപ്പ് ഈശോ, പാലത്താനത്ത് ശ്രീ.ചെറിയാൻ കുഞ്ഞൂഞ്ഞ്, ചാലുങ്കൽ ശ്രീ.സി.എൻ.ജോൺ മുതലായവരാണ് വികാരിയോടൊപ്പം പരിശ്രമം നടത്തിയിരുന്നത് .
1098 ഇടവം 7 (1922) ഒന്നാം ക്ലാസോടു കൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 2,3,4,5 എന്നീ ക്ലാസുകളും ആരംഭിച്ചു.
സ്കൂളിനാവശ്യമായ സ്ഥലം ആറങ്ങാട്ട് ശ്രീ.എ.വി.ഫിലിപ്പിൽ നിന്നും വാങ്ങി.സമീപവാസിയായിരുന്ന പരേതനായ വൈദ്യൻ ശ്രീ.എൻ.നാരായണപ്പണിക്കർ ഈ സ്കൂളിൻ്റെ പ്രാരംഭ പ്രവർത്തനം മുതൽ കാര്യമായ സഹായസഹകരണങ്ങളും നേതൃത്വവും നൽകി യിട്ടുണ്.42 വർഷം ശ്രീ .റ്റി.എം ജോൺ ഹെഡ്മാസ്റ്ററായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളിൻ്റെ നാനാവിധമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്. തുടർന്ന് ശ്രീ.റ്റി.ജെ. വർഗീസ്, കെ.കെ.സാറാമ്മ, ശോശാമ്മ, മേരി.പി ജോർജ് ,ശ്രീ.തോമസ്.വി.ഏബ്രഹാം, ശ്രീമതി.കെ.എം.ലീലാമ്മ, ശ്രീമതി. എം .മറിയാമ്മ. ശ്രീമതി. സാറാമ്മരാജൻ ,ശ്രീമതി.റേച്ചൽ മാത്യു, ശ്രീമതി .ഗ്രേസി.എം.എം ,ശ്രീമതി. ശോശാമ്മ സാമുവേൽ എന്നിവർ പ്രഥമ അധ്യാപകരായി ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.ഇവരോടൊപ്പം ധാരാളം ടീച്ചറന്മാരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോൾ ശ്രീമതി. മറിയാമ്മ ചാക്കോ ( റെനി ടീച്ചർ) ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിച്ചു വരുന്നു .സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു എം.റ്റി & ഇ.എ.സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെൻ്റിൻ്റെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു' മാനേജ്മെൻ്റിൽ നിന്നും എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാകുന്നു. LAC പ്രസിഡൻ്റായി പുല്ലാട് സെഹിയോൻ മാർത്തോമ്മ ഇടവ വികാരി Rev .T P സഖറിയ പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം/നേർക്കാഴ്ച!നേർക്കാഴ്ച
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
- മറിയാമ ചാക്കോ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
{{#multimaps: 9.3715362,76.6669308 | zoom=18 }}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37318
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ