ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല

13:01, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല
വിലാസം
മതിലകം

മതിലകം
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം07 - 06 - 1954
വിവരങ്ങൾ
ഫോൺ0478 2818938
ഇമെയിൽ34250cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34250 (സമേതം)
യുഡൈസ് കോഡ്32110400409
വിക്കിഡാറ്റQ87477738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ520
പെൺകുട്ടികൾ494
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മേഴ്‌സി പി പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ . മനു പാല്യത്തറ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി . ലിജി ബെൻ
അവസാനം തിരുത്തിയത്
01-01-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'കേരള ഡാമിയൻ ' എന്നറിയപ്പെടുന്ന മോൺ ജോസഫ് കണ്ടത്തിലച്ചനാൽ സ്ഥാപിതമായ , ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ നാളം പകർന്നുകൊണ്ട് ചേർത്തല തെക്കു പഞ്ചായത്തിൽ ദേശീയ പാതയുടെ ഓരം ചേർന്ന് പ്രൗഢിയോടെ നില കൊള്ളുന്നു. 1954 ൽ, വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ചേർത്തല തെക്കുംമുറിയിലെ ജനങ്ങൾ ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി പട്ടണക്കാട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ ശിവരാമ അയ്യരുടെയും ശ്രീ ജോർജ് വെളിപ്പറമ്പിലിന്റെയും നേതൃത്ത്വത്തിൽ 'സ്ഥാപക പിതാവ് ` മോൻ . ജോസഫ് അച്ഛനെ സമീപിക്കുകയുണ്ടായി .അച്ഛൻ ഈ ആവശ്യം ഗവൺ മെന്റിൽ അറിയിച്ച് ` ആവശ്യമായ അനുവാദം വാങ്ങിച്ചു . 1954 ജൂൺ 7 തിയതി 310/5/11 എന്ന സർവ്വേ നമ്പറിൽ ഒന്നും രണ്ടും ക്ളാസ്സുകളായി ആരം പിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 28 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർതികൾ അധ്യയനം നടത്തുന്നു . ഒട്ടനേകം പ്രശസ്തരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ് ക്ക് ` നിദാനമായി തീർന്നിട്ടുണ്ട് `. പ്രഥമ പ്രധാന അദ്ധ്യാപിക ആയിരുന്ന സി . സ്‌കോളാസ് `സ്റ്റിക്ക മേരി മുതൽ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക യായ ഗ്രേയ്സ് ` ഫ്രൻസിസ്‌ ` വരെയുള്ളവരുടെ സ്തുത്യർ ഹമായ സേവനത്തിന്റ നിറവിനാൽ ലിറ്റിൽ ഫ്ളവർ യു .പി .സ്‌കൂൾ നാൾക്കുനാൾ അഭിവൃത്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു .


ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ ഇപ്പോൾ 28 ക്ലാസ് മുറികൾ ലഭ്യമാണ് . കൂടാതെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും പ്രത്യേകമായുണ്ട് .ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയുമുണ്ട്.ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി 11 ടോയ്‌ലെറ്റുകളും 62 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച കിണർവെള്ളവും ബോർവെല്ലും ജപ്പാൻകുടിവെള്ളവും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. അസ്സംബ്ലിക്കും മറ്റു ദിനാചരണങ്ങൾക്കുമായി .സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.സ്കൂളിന്റെ മുറ്റം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിനായി ശാസ്ത്ര , സാമൂഹിക , ഗണിത പ്രവർത്തിപരിചയ മേഖലകളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച് അധ്യാപകർ പരിശീലനം നൽകുന്നു.സാഹിത്യ വാസനകളും മറ്റു കല വാസനകളും പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി സഹായകമാകുന്നു. കൂടാതെ മാസം തോറും നടത്തുന്ന പൊതു വിജ്ഞാന പരീക്ഷ കുട്ടികളെ വിജ്ഞാനികളാക്കുന്നു. വിവിധ സ്കോളർഷിപ് പരീക്ഷകൾ, അതായത് പി സി എം സ്കോളർഷിപ്, സുഗമ ഹിന്ദി, എൽ എസ് എസ്, യു എസ് എസ് , ഡി സി എൽ, I Q ടെസ്റ്റ് , ടീച്ചേർസ് ഗിൽഡ് തുടങ്ങിയവയിൽ വൻ വിജയം കരസ്ഥമാക്കുന്നു.താഴെ പറയുന്ന ക്ലബ്ബുകളുടെ പ്രവർത്തനം എല്ലാ ആഴ്ചകളിലും സുഗമമായി പ്രവർത്തിക്കുന്നു.




  രാഷ്ട്രത്തിന്റെ സമ്പത്തെന്നുപറയുന്നത് ആരോഗ്യമുള്ള കുട്ടികളാണ്. .ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നു ഓരോ കുട്ടിയും മനസിലാക്കുന്നതിനായി വ്യായാമം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ ഉണ്ടായിരിക്കേണ്ട നല്ല ശീലങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും ഷോർട് ഫിലിംസ് കാണിക്കുകയും ചെയ്യുന്നു.


   കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എൽ എഫ് യൂ പി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. സാമൂഹ്യ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ, പോസ്റ്ററുകൾ, വിജ്ഞാന ശകലങ്ങൾ  തുടങ്ങിയവ നടത്തി വരുന്നു. സാമൂഹ്യ സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട വർക്കിങ് മോഡൽ,സ്റ്റിൽ മോഡൽ ,മൈമുകൾ, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു
   മാത്‍സ് ക്ലബ്ബിലെ 55 കുട്ടികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചു . അവർക്കായി ഓരോ ആഴ്ചയും മാത്‍സ് ക്വിസ്സ് നടത്തി വരുന്നു . ജ്യാമിതീയ രൂപങ്ങളുടെ മത്സരം നടത്തി       വിജയിയെ കണ്ടെത്തി സമ്മാനം  നൽകുന്നു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ചതുഷ്‌ക്രിയകളിൽ പരിഹാരബോധനം നടത്തി വരുന്നു . 
  പല പരിപാടികളിലൂടെ കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ പുതിയ അറിവ് നൽകുന്നു. പഠന ഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കുന്നു. വിവിധ മോഡലുകളുടെ നിർമ്മാണം, ശാസ്ത്ര ക്വിസ് ,ചെറു പരീക്ഷണങ്ങൾ എന്നിവയുടെ പരിശീലനവും കൂടാതെ ശാസ്ത്രോ പകരണങ്ങൾ കൈകാര്യം ചെയ്യാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നു
  കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. പ്രസംഗം, ലളിത ഗാനം, മോണോ ആക്ട് , നാടൻ പാട്ട് തുടങ്ങി ഏതെങ്കിലും ഒരിനം കുട്ടികൾക്ക് കൊടുത്തിട്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓരോ ക്ലാസ്സിൽ നിന്നുമുള്ള ബെസ്ററ് പെര്ഫോർമരെ  കണ്ടെത്തി  സ്റ്റാർ ഓഫ് ദ  വീക്ക് ആയി പ്രഖ്യാപിക്കുന്നു.  
   വർഷാരംഭത്തിൽ തന്നെ പ്രവൃത്തി  പരിചയത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി. പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തി കുട നിർമ്മാണം, ബുക്ക് ബൈന്റിംഗ് , വർണ കടലാസ് കൊണ്ടുള്ള ഉത്പന്നങ്ങൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ അധ്യാപകർ പരിശീലനം നൽകുന്നു . കൂടുതൽ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവധി ദിവസങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി മേളകൾക്കായി ഒരുക്കുന്നു. ദൈവസഹായത്താലും കുട്ടികളുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്താലും മിക്ക വർഷവും  ഈ വിദ്യാലയം ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തത്സമയ മത്സരത്തിനും പ്രദർശന മത്സരങ്ങൾക്കും ഓവർ ഓൾ ചാമ്പ്യന്മാരാണ് 
  എല്ലാ കുട്ടികളെയും ഇംഗ്ലീഷ് സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു കൊണ്ട് സ്കിറ്റ് , ഉപന്യാസം,പദ്യം,ക്വിസ്സ് ,റോൾ പ്ലേയ്  തുടങ്ങിയ പരിപാടികളിലൂടെ കുട്ടികൾ  ഭയം കൂടാതെ ആത്മ വിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കുന്നു.
  ഹിന്ദി ക്ലബ്ബിൽ കുട്ടികളെ ഹിന്ദിയിൽ തന്നെ സംസാരിപ്പിക്കുവാൻ പരിശീലിപ്പിക്കുന്നു. അതായത് കുട്ടികളെ ഗ്രൂപ്പുകളാക്കി ഓരോ വർക്കുകൾ നൽകുന്നു. ഉദാഹരണമായി നാടകം കളിക്കുവാനും, കഥകൾ പറയുവാനും,കവിതകൾ ചൊല്ലാനുമുള്ള അവസരം നൽകുന്നു. അതിലൂടെ കുട്ടികൾക്ക് ഹിന്ദി മനസ്സിലാക്കുവാനും ഗ്രാമർ പഠിക്കുവാനും  സാധിക്കുന്നു. ഹിന്ദി വായിക്കുവാനും എഴുതുവാനും അറിയില്ലാത്ത കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നു.
   രാഷ്ട്രത്തിന്റെ സമ്പത്തെന്നുപറയുന്നത് ആരോഗ്യമുള്ള കുട്ടികളാണ്. .ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നു ഓരോ കുട്ടിയും മനസിലാക്കുന്നതിനായി വ്യായാമം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ ഉണ്ടായിരിക്കേണ്ട നല്ല ശീലങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും ഷോർട് ഫിലിംസ് കാണിക്കുകയും ചെയ്യുന്നു.
  ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ  ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിക്കുന്നു. ഗാന്ധി സൂക്തങ്ങളുടെ പ്രദർശനം , ഗാന്ധി മ്യുസിയം, ഗാന്ധി ക്വിസ്സ്, പ്രഭാഷണം,തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഗാന്ധിജിയുടെ ജീവിത മൂല്യങ്ങൾ കുട്ടികളിലെത്തിക്കാൻ ഈ ക്ലബ് സഹായിക്കുന്നു.
   കുട്ടികൾക്കായി കായിക പരിശീലനം നൽകി സ്കൂൾ തല മത്സരത്തിൽ വിജയികളെ കണ്ടെത്തി അവർക്ക് മെഡലും,സർട്ടിഫിക്കറ്റും നൽകുന്നു. ഓരോ വർഷവും വിവിധ  തരം മത്സരങ്ങളോടെ  അധ്യാപകരുടെയും,രക്ഷകര്താക്കളുടെയും നേതൃത്വത്തിൽ  കായിക ദിനം ആഘോഷിക്കുന്നു.
   സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു . ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടിപ്പിക്കാറുണ്ട്. ആരോഗ്യ ശീലങ്ങൾ , സേവന സന്നദ്ധത എന്നീ ഗുണങ്ങൾ ഊട്ടിയുറപ്പിക്കുവാൻ ഏറെ പ്രയോജനപ്പെടുന്നു. സ്വാതന്ത്ര്യ  ദിനം ,റിപ്പബ്ലിക്ക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഡിസ്‌പ്ലേയും പരിപാടികളും സംഘടിപ്പിക്കുന്നു. 


  കുട്ടികളുടെ ആത്മീയവും മാനസികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കി കെ സി എസ് എൽ പ്രവർത്തിക്കുന്നു. 




മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി.സ്‌കൊളാസ്റ്റിക്ക മേരി
  2. സി.കാനോസ മേരി
  3. ശ്രീമതി സുഭദ്രാമ്മ
  4. സി.ലില്ലി ഫ്രാൻസിസ്
  5. സി.സിറിൽ മേരി
  6. സി.ഡെയ്‌സ് ഫ്രാൻസിസ്


നേട്ടങ്ങൾ

എല്ലാ വർഷങ്ങളിലും നമ്മുടെ സ്കൂൾ പ്രവർത്തി പരിചയ മേളയിൽ ഓവർ ഓൾ ഫസ്റ്റ് കരസ്ഥമാക്കുന്നു. നമ്മുടെ സ്കൂൾ ഉപജില്ലയിലെ മോഡൽ സ്കൂളായും, മികച്ച വിദ്യാലയമായും തിരഞ്ഞെടുത്തിട്ടുണ്ട്. 2013 -14 ൽ മികച്ച കാർഷീക സ്കൂളിനുള്ള അവാർഡ് ലഭിച്ചു. 2015  - 16 ,2016 -17 - അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ അഡ്മിഷൻ നേടിയത്. കലോത്സവങ്ങളിൽ മിക്കവാറും ഓവർ ഓൾ ഫസ്റ്റ് ആൻഡ് സെക്കന്റ് ആയി നമ്മുടെ സ്കൂൾ മുന്നിട്ടു നിൽക്കുന്നു.   കായിക ഇനങ്ങളിലും കുട്ടികൾ പങ്കെടുത്ത്‌ മികച്ച നേട്ടം കൈവരിക്കുന്നു. 


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

#   ടിസ്സ  കെ ജോയ്  - ഹോമിയോ ഡോക്ടർ 
#    അഡ്വക്കേറ്റ് തോമസ് പാണാട്ട് 
#  സരുൺ രവീന്ദ്രൻ   കലാതാരം 
#  മരുത്തോർവട്ടം  കണ്ണൻ 
 

വഴികാട്ടി