ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ പരിപാടികൾ കുട്ടികളിൽ ലഹരി വിരുദധ ബോധ്യങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ പരിപാടികൾ സ്ക്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തി .സ്കിറ്റ് ,ഡാൻസ് ,പ്രസംഗം ,കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ലഹരി സമൂഹത്തിനും കുടുംബത്തിനും നാടിനും വിപത്താണെന്ന ബോധ്യമുണ്ടാക്കാൻ കുട്ടികൾ അവതരിപ്പിച്ച പരിപാടികൾക്ക് കഴിഞ്ഞു .

ലഹരി വിരുദ്ധ ദിനം സ്ക്കൂൾ PTA ജനറൽ ബോഡി യോടനുബന്ധിച്ച് ചേർത്തല ട്രാഫിക്ക് എസ് .ഐ ഷാജിമോൻ സർ , ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ,ഉപയോഗിക്കുന്ന കുട്ടികളുടെ ലക്ഷണങ്ങളെ കുറിച്ചും വിശദമായ ക്ലാസ്സ് നൽകി.ക്ലാസ്സിൻ്റെ അവസാനം മാതാപിതാക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ നിവാരണം ചെയ്യാനുമുള്ള അവസരം നൽകി

ക്ലാസ്സ് മാസ ടെസ്റ്റിനോടനുബനധിച്ച് ക്ലാസ്സ് പി.ടി.എ വിളിച്ചു കൂട്ടി അദ്ധ്യാപകർ മാതാപിതാക്കൾക്ക് ആവശ്യമായ ബോധവത്കരണ ക്ലാസ്സുകൾ നൽകി. ചേർത്തല സിവിൽ എക്സൈസ് ഓഫീസർ രാജീവൻ സർ മാതാപിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൽകി ഔദ്യോഗിക ജീവിതത്തിൽ തൻ്റെ നേരനുഭവങ്ങൾ നിരത്തി സാർ എടുത്ത ക്ലാസ് ഏവർക്കും പുതിയ ബോധ്യങ്ങൾ നൽകി .