സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*ചാന്ദ്രദിനത്തിൽ എക്സിബിഷൻ നടത്തി.*

കൂടത്തായി :കൂടത്തായി സെന്റ്. മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിന ആചരണം നടന്നു. അസംബ്ലിയിൽ കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രദർശനം നടന്നു. മാനജർ ഫാ. ജോർജ്ജ് ഏഴാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഷൈനി തോമസ് അധ്യക്ഷത വഹിച്ചു. എസ്. ആർ. ജി. കൺവീനർ സജി മാത്യു സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി റെജി. ജെ. കരോട്ട് നന്ദിയും പറഞ്ഞു. പരീക്ഷണങ്ങൾ, മോഡലുകൾ, വർക്കിംഗ്‌ മോഡലുകൾ, ശേഖരണങ്ങൾ, ചാർട്ട് പ്രദർശനം എന്നിവ ഉൾപ്പെടുത്തിയുള്ള ഈ പ്രദർശനം കോവിഡ് കാലത്തെ പഠനവിടവ് നികത്താനും, ശാസ്ത്രാ ഭിരുചി വളർത്താനും പര്യാപ്തമായി. ക്ലബ്ബ്‌ കൺവീനർമാരായ ആൽബിൻ ബേബി, സലില പീറ്റർ എന്നിവർ നേതൃത്വം നൽകി.