ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചരിത്രം
മൈസൂർ സുൽത്താൻമാരുടെ മലബാർ അധിനിവേശത്തിനു ശേഷം(1766-1792 എ.ഡി) ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാർ പ്രദേശം കുറച്ചുകാലത്തെക്കെങ്കിലും ശാന്തമായിരുന്നു.എന്നാൽ 1840 മുതൽ 1885വരെയുള്ള കാലയളവിൽ തെക്കെമലബാറിൽപ്പെട്ട ഏറനാട്,വള്ളുവനാട് എന്നീപ്രദേശങ്ങളിൽ കലാപങ്ങൾ തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിന്നു.അതിന് അന്ന് നിലവിലുണ്ടായിരുന്ന ജന്മി-കുടിയാൻ ബന്ധവും മതപരമായ പ്രശ്നങ്ങളും കാരണങ്ങളായി തീർന്നു.1852 ഫെബ്രുവരിയിൽ സാദർ അദാലത്ത് കോടതിയുടെ ഒരു ജഡ്ജിയായ തോമസ് ലാമ്സൺ സ്ട്രേഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം മുകളിൽ പറഞ്ഞ പ്രശ്നങ്ങളേക്കാളും മാപ്പിളമാരുടെ വിട്ടുവീഴ്ചയില്ലാത്ത മതാവേശമാണ് കാരണമെന്ന് കണ്ടെത്തി.
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |