ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssparambil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം 30 വർഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി മുഹമ്മദ് അബ്ദുുറഹിമാൻ സാഹിബിന്റെ സ്മരണാർത്ഥം സ്ഥാപിതമായ എം എ എം യു പി സ്കൂളായിരുന്നു. പറമ്പിൽ ബസാറിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവർത്തകർ ഒത്തുചേർന്ന് 1981 ഡിസംബർ 16 ന് കാരാടത്തുകണ്ടി എന്ന മുകൾ നിലയിൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പി കെ ശ്രീധരൻ പ്രസിഡണ്ടും പുല്ലാനിക്കാട്ട് ചന്ദ്രൻ സെക്രട്ടറിയും,കോയട്ടിക്ക ഖജാൻജിയുമായി നിർമ്മാണകമ്മിററി രൂപീകരിക്കുകയും 1982 ൽ പറമ്പിൽ ബസാറിന്റെ വടക്കു ഭാഗത്തു വയലിൽ രണ്ട് ഏക്കർ 17 സെന്റ് സ്ഥലം വാങ്ങി ഒരു ഷെഡ് നിർമ്മിച്ച് വിദ്യാലയം അവിടേക്ക് മാറ്റുകയും ചെയ്തു

1994 ജൂൺ 7-ാം തിയ്യതി എം എൽ എ ശ്രീ സി.പി ബാലൻ വൈദ്യർ രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിനു മുകളിൽ രണ്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. 25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിർമ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. 9-6-2003 ൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട നാല് മുറി കെട്ടിടം പ‍ഞ്ചായത്ത് പ്രസിഡന്റ് എം കെ നളിനി ഉദ്ഘാടനം ചെയ്തു. 2002-2003 ൽ ഐ.ടി ലാബ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നാരയണൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കുുന്ദമംഗലം എം.എൽ.എ ശ്രീ യൂസി രാമന്റെ ഫണ്ടിൽ നിന്ന് 6 കമ്പ്യൂട്ടറുകളും മൂന്ന് മുറി കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചു. 2004 മുതൽ ശാസ്ത്ര വിഷയങ്ങൾക്കുള്ള പ്രവർത്തന സജ്ജമാണ്.