ഗൗരി വിലാസം ജെ ബി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗൗരി വിലാസം ജെ ബി എസ് | |
|---|---|
| പ്രമാണം:Gourivilasam j b s | |
| വിലാസം | |
നെട്ടൂർ നെട്ടൂർ പി.ഒ. , 670105 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | hmgourivilasamjbs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14312 (സമേതം) |
| യുഡൈസ് കോഡ് | 32020400244 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 67 |
| പെൺകുട്ടികൾ | 52 |
| ആകെ വിദ്യാർത്ഥികൾ | 122 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിജി പി വി |
| പി.ടി.എ. പ്രസിഡണ്ട് | രതീഷ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷമീന |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Safarath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
= ചരിത്രം
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയേഴിലാണ് സ്കൂൾ സ്ഥാപിച്ചത് എന്ന് ഔദ്യോഗികരേഖകൾ വെളിപ്പെടുത്തുന്ന.പക്ഷെ നൂറിലധികം വർഷം ഈസ്ഥാപനത്തിന് പഴക്കമുണ്ട്. സ്ത്രീകൾക്കും,സമൂഹത്തിലെ അധഃകൃത ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അതിന്റെ പ്രാധാന്യം ഉൾകൊണ്ട്കൊണ്ട് മാവിലച്ചാത്തോത്ത് ചാത്തുക്കുട്ടി നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇദ്ദേഹം തലശ്ശേരിയിലെ മുനിസിപ്പൽ സ്കൂളിലെ അധ്യാപകനായിരുന്നു.വടക്കുമ്പാട് ഹിന്ദു ഗേൾസ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ആദ്യമായി ഈ പ്രദേശത്ത് പട്ടിക ജാതിയിൽ പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയത് ഈ വിദ്യാലയത്തിൽ ആണ് സ്ഥാപിതമായ വർഷം മുതൽ ഇന്ന് വരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും ജനങ്ങളുടെ അംഗീകാരം നേടാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
പി ടി എ സ്കൂളിന്റെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.കുട്ടികൾക്ക് പഠിക്കാൻ വീടുകളിൽ നല്ല സാഹചര്യം ഒരുക്കുന്നു.സാധാരണ നിലവാരത്തിലുള്ള വീടുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് കൂടുതലും.
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ആർ ബിൽഡിങ്ങും,പുതിയ രണ്ടുനില കോൺക്രീറ്റ് ക്ലാസ് മുറികളും ആണ് ഇപ്പോൾ നിലവിലുള്ളത് .എല്ലാ ക്ലാസ് മുറികളും കാവിപൂശിയതാണ് അതിൽ ഒരു ക്ലാസ് മുറി മുഴുവനും ടൈൽ പാകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടു വീതം ശൗചാലയങ്ങൾ ഉണ്ട്.ഇതുനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽ യൂണിറ്റും ഉണ്ട്.സ്റ്റോർ മുറിയോടുകൂടിയ ആധുനിക രീതിയിലുള്ള അടുക്കളയാണ്.കുടിവെള്ളത്തിന് കിണർ ഉപയോഗിക്കുന്നു.ആവണ്യശാനുസരണം പൈപ്പ് വഴി വെള്ളം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്.കുറെ കുട്ടികൾക്ക് ഒരുമിച്ച് ഉപയോഗിക്കാൻ ഉതകുന്ന വാഷ് ബേസിൻ സൗകര്യമുണ്ട്. സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉപയോഗ പ്രദമാണ്.ഭാഗികമായി ചുറ്റു മതിലുണ്ട്.കുട്ടികൾക്ക് കലാകായിക പ്രവർത്തനത്തിന് ഉതകുന്ന രീതിയിലുള്ള കളിസ്ഥലമുണ്ട്.പ്രധാനധ്യാപകന് പ്രത്യേക മുറിയുണ്ട്.ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റിയിട്ടുണ്ട്.
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പ്രൈമറി വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗൗരിവിലാസം ജൂനിയർ ബേസിക് സ്കൂൾ. തലശ്ശേരി നഗരസഭയിലെ നെട്ടൂർ പ്രദേശത്തിൽ ബാലത്തിൽ നാലാം വാർഡിൽ തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.3 ,4 ,5 വാർഡുകളിൽ നിന്നും കൂടാതെ എരഞ്ഞോളി പഞ്ചായത്തിന്റെ വടക്കുമ്പാട് പ്രദേശത്തു നിന്നും ഉള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.കൂടാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും പഠനം മതിയാക്കി ധാരാളം കുട്ടികൾ ഇവിടെ എത്താറുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി വായനപ്രോത്സാഹിപ്പിക്കാൻ വായന കോർണർ ഒരുക്കിയിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും മറ്റു പ്രധാന മികവുകൾ കണ്ടെത്താനും ക്വിസ് ആഴ്ചയിൽ നടത്താറുണ്ട്.മാസത്തിൽ ഒരു ദിവസം വിദ്യാലയത്തിൽ ബാലസഭ നടത്താറുണ്ട്.രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നുണ്ട്.നീന്തൽ പരിശീലനം നൽകുന്നു.പ്രൊജക്ടർ ഉപയോഗിച്ച കുട്ടികൾക്ക് നല്ല സന്ദേശം നൽകുന്ന ചെറുസിനിമകൾ കണ്ട് ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പ്രത്യേകമായി സ്പോക്കൺ ഇംഗ്ലീഷ് ,സ്ക്രിപ്റ്റ് എന്നിവ പരിശീലിപ്പിക്കുന്നു.
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.780209,75.489623|width=800|zoom=16}}