സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   ലോക പ്രശസ്ത വിനോദ കേന്ദ്രമായ കോവളത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട  ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു.ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം 2019 ൽ ശതാബ്ദി ആഘോഷിച്ചു.മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യ കാലത്തു  അദ്ദേഹത്തിന്റെ വീട്ടിലാണ്  വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക്  വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്.കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി.