എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക് | |
---|---|
വിലാസം | |
പുള്ളിക്കണക്ക് പുളളിക്കണക്ക് പി.ഒ, , കായംകുളം 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04792438245 |
ഇമെയിൽ | pullikkanakkunsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Thara Chandran |
അവസാനം തിരുത്തിയത് | |
30-12-2021 | Unnisreedalam |
കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.
ചരിത്രം
കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. ഗീത. എൻ പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .
- സ്പോർട്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
മാനേജ്മെന്റ്
പുള്ളിക്ക്ണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.
സ്കൂളിന്റെ മുൻ മാനേജർമാർ :
2007- 08 2008 - 09
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1955 -1958 | പരമേശ്വരൻ ഉണ്ണിത്താൻ |
1958-1964 | ഗോപാലകൃഷ്ണപിളള |
1964-1968 | വിജയമ്മ. ജെ |
1968-1970 | ഇന്ദിരാദേവി. റ്റി |
1970-72 | പൊന്നമ്മ. കെ.കെ |
1972-1976 | സരസ്വതിക്കുഞ്ഞമ്മ |
1976-1985 | ഗോപാലപിളള |
1985-19986 | സുകുമാരപിളള |
1986-2006 | രമാദേവിയമ്മ.എം.ഡി |
2006-2007 | സരസ്വതിയമ്മ. കെ.പി |
2007-2008 | തങ്കമണി. ആർ |
2008-2010 | സുഭദ്രക്കുട്ടി. എ.സ് |
2010- | ഗീത. എൻ |
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
കായികം | കല | അദ്ധ്യാപകർ | അനദ്ധ്യാപകർ |
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/എസ്.എസ് ഐറ്റി.സി.കോഴ്സ്
മറ്റ് കണ്ണികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|