ചിത്തിരവിലാസം എൽ പി സ്കൂൾ പള്ളിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓലകെട്ടിയമ്പലം പള്ളിക്കൽ നടുവിലെ മുറിയിൽ ശ്രീ യോഹന്നാൻ അവർകൾ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ രാമവർമ്മയുടെ ഓർമ്മയ്ക്കായി 1930 പള്ളിക്കൽ ചിത്തിര വിലാസം എൽ പി എസ് എന്നപേരിൽ ഈ സ്കൂൾ സ്ഥാപിച്ചു. അന്ന് ഈ സ്കൂളിൽ 4  അധ്യാപകരും 4 ഡിവിഷൻ ഉണ്ടായിരുന്നു. പിന്നീട് ശ്രീ അമ്പഴ വേലിൽ  കൊച്ചു കുഞ്ഞുപിള്ള എന്നറിയപ്പെടുന്ന    ജീ. നാരായണപിള്ള അവർകൾ സ്കൂൾ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ ഉള്ള കൊയ്പ്പള്ളികാരാണ്മ ഹൈ സ്കൂളിനോട് ചേർന്ന് ക്ലാസ് ആരംഭിക്കുകയും ചെയ്തു.ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും തൊട്ടടുത്ത അദ്ദേഹത്തിന്റെ സ്ഥലമായ പെരിങ്ങാല യിൽ 1969ൽ എൽ പി സെക്ഷൻ ആരംഭിക്കുകയും ചെയ്തു.ശ്രീ നാരായണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തമകളായ ശ്രീമതി റ്റി.തുളസി ഭായി കുഞ്ഞമ്മ   ആണ് ഇപ്പോഴത്തെ മാനേജർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം