ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.
ചരിത്രത്തിലൂടെ
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
ബി.എം.പീറ്റർ,സ്ഥാപകൻ.
.
ലളിതമായ തുടക്കം ആയിരുന്നു ഈ സ്കൂളിന്റേത്. ഓല മേഞ്ഞ കെട്ടിടത്തിലാണ് ആദ്യ കാലങ്ങളിൽ ക്ലാസ് നടന്നിരുന്നത്. അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് നാലര ക്ലാസ് ആയിരുന്നു യു.പി. യുടെ പ്രവേശന ക്ലാസ് . നാലാം ക്ലാസ് പാസായി വരുന്നവർ ഈ സ്കൂളിലെ നാലര ക്ലാസിലേക്ക് ആണ് പ്രവേശനം നേടിയിരുന്നത് പിന്നീടുള്ള ഓരോ വർഷവും ഓരോ ബാച്ച് വരുന്ന മുറയ്ക്ക് സ്കൂൾ കെട്ടിടം നീട്ടി പണിതു കൊണ്ടിരുന്നു.
സെന്റ്.മേരിസ് സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ വാക പാടത്ത് ജോർജ്ജ് ആയിരുന്നു. കണ്ണമാലി സ്കൂളിൽ ആദ്യ ബാച്ചിൽ 23 കുട്ടികളാണ് ഉണ്ടായിരുന്നത്. 14 ആൺകുട്ടികളും 9 പെൺകുട്ടികളും.കണ്ണമാലി സെൻമേരിസ് സ്കൂൾ പിറവി എടുക്കുന്ന കാലയളവിൽ ലോകത്തിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷം ആയിരുന്നു അത് .അന്ന് ദേശത്ത് അവിടവിടെയായി വസൂരി കൂടി പടർന്നുപിടിച്ച തോടുകൂടി പല കുടുംബങ്ങളിലും ദാരിദ്ര്യവും പട്ടിണിയും പിടിപെട്ടു അങ്ങനെ ആദ്യത്തെ ബാച്ചിലെ പലരും പിന്നീട് പഠനം ഉപേക്ഷിച്ചു കുടുംബത്തെ സഹായിക്കാൻ അവരവരുടെ പരമ്പരാഗത തൊഴിലുകളിലേക്ക് പിന്മാറി.
1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്.
മുൻപേ നയിച്ചവർ
മാനേജർമാർ
ക്രമനം.
പേര്
സേവനകാലc
1
ശ്രീ ബി.എം. പീറ്റർ
1938-1965
2
ഷെവലിയർ ബി.എം.എഡ്വേർഡ്
1965-2012
3
ശ്രീ ബി.ജെ. ആന്റെണി
2012-
പ്രധാനാദ്ധ്യാപകർ
ക്രമനം.
പേര്
സേവനകാലc
1
ശ്രീ കെ പി ബെനഡിക്റ്റ്
1962-1980
2
ശ്രീ സി റ്റി ജോസഫ്
1980-1985
3
ശ്രീ എ ഡി ദേവസി
1985-1990
4
ശ്രീമതി ലില്ലി റോസ്
1990-1997
5
ശ്രീ കെ എ ഗിൽബർട്ട്
1997-1998
6
ശ്രീ കെ റ്റി സേവ്യർ
1998-2000
7
ശ്രീമതി മരിയ സോഫിയ
2000-2002
8
ശ്രീ ജോസ് വില്യം
2002-2011
9
ശ്രീമതി മരിയ സോഫിയ
2011-2012
10
ശ്രീമതി ഗ്രേസ് പി ജെ
2012-2018
11
ശ്രീമതി ആഗ്നൽ ജൂഡി ലിസ
2018-2020
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
ജൂനിയർ റെഡ്ക്രോസ്
ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
സ്കൂൾ ബാൻറ്റ്
വിദ്യ രംഗം കലാസാഹിത്യ വേദി
പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
.മലയാളം
.സോഷ്യൽ സ്റ്റഡീസ്
.നേച്ചർ
.സയൻസ്
.ഗണിതം
. ഇംഗ്ലീഷ്
.ഐ.റ്റി
സ്ക്കൂൾമാനേജർ ശ്രീ ബി.ജെ. ആന്റെണി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
പ്രവേശനോത്സവം
ശാസ്ത്രോത്സവം
സ്ക്കൂൾ കലോത്സവം
ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്, സ്കൂൾ ബാൻറ്റ് എന്നിവയുടെ ഉദ്ഘാടനം നിർഹിക്കപ്പെട്ടു
വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു (ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, വ്യക്തി ശുചിത്വ ക്ലാസ്)
2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ
2019-2020 ൽ SSLC പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
ദിനാചരണങ്ങൾ
ജൂൺ 5-ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
ജൂൺ 19 -വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
ജൂലൈ 5-ബഷീർ അനുസ്മരണ ദിനം
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം (H S വിഭാഗം)ലയോണയും ( U Pവിഭാഗം) ത്രേസ്യയും കരസ്ഥമാക്കി
ജൂലൈ 11-ലോക ജനസംഖ്യാ ദിനം
ജൂലൈ 21- ചാന്ദ്രദിനം
ജൂലൈ19ഞായറാഴ്ച ചാന്ദ്രദിനത്തോടനുബന്ധിച്ച് കേരള സാഹിത്യ പരിഷത്ത് നടത്തിയ ഓൺലൈൻ സ്കൂൾ തല ക്വിസ് (UP & HS)മത്സരവും ജിസ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.. കൂടാതെ കുട്ടികൾക്കായി ജൂലൈ 21 ന് റെൽമി ടീച്ചർന്റെ ( സോഷ്യൽ സയൻസ്)ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻക്ലാസ്സ്സംഘടിപ്പിച്ചു വിജയി കൾ:
H S വിഭാഗം- I.ഫ്രാൻസിസ് സാവിയോ, II.സാനിയ ,III. തോമസ്
U Pവിഭാഗം-I ത്രേസ്യ M. v & ജോയൽ M A,II ആൻവിൻ ഇസഹാക്ക് & സാഹിൽ ആന്റെണി ഫെലിക്സ്
കേരള സാഹിത്യ പരിഷത്ത് ക്വിസ് മത്സരവിജയി കൾ
സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവിജയി കൾ
ആഗസ്റ്റ് 6 & 9 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് അദ്ധ്യാപികറെൽമി ടീച്ചർന്റെനേതൃത്വത്തിൽ സാനിയ(std 10)അന്നേ ദിവസത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം കൈമാറി.
ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം .ആഗസ്റ്റ് 15 തിയതി രാവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്സ്കൂൾ മാനേജ്മെൻ്റ് അംഗമായ ടോമി സാർ പ്രധാനാദ്ധ്യാപികയുടേയും സ്കൂൾ സ്റ്റാഫുകളുടേയും സാന്നിധ്യത്തിൽ പതാക ഉയർത്തകയും സ്വാതന്ത്രദിന സന്ദേശം നൽകുകയും ചെയ്തു.
Covid Warriors ന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സ്കൂളിലെ റെഡ് കോസ്സ്, സ്കൗട്ട് എന്നീ യുണിറ്റുകളിലെ കുട്ടികളേയും മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു പ്രസൻ്റേഷൻ തയ്യാറാക്കി ക്ലാസ് വാട്ട്സ് അപ് ഗ്രൂപ്പിലൂടെ കൈമാറി .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ട വിവിധ മത്സരങ്ങളുടെ ഫലങ്ങൾആഗസ്റ്റ് 15 ന്പ്രഖ്യാപിക്കുകയും ചെയ്തു
ആഗസ്റ്റ് - ഓണാലോഷം
ഓണപ്പാട്ടു മത്സര0 സംഘടിപ്പിക്കുകയുണ്ടായി.
Drawing -vigil IX
സെപ്റ്റംബർ 5-അധ്യാപക ദിനം അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾഅധ്യാപകർക്ക് ആശംസാ കാർഡുകൾ തയ്യാറാക്കുകയും സെപ്റ്റംബർ 5 ന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം കൈമാറുകയും ചെയ്തു.
സെപ്റ്റംബർ 16- ഓസോൺ ദിനം 'ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ 'എന്താണ് ഓസോൺ എന്നും അത് എങ്ങനെ ഭൂമിയെ സംരക്ഷിക്കുന്നുവെന്നും ഒസോൺ വിള്ളലുകൾ എങ്ങനെ ഉണ്ടാകുന്നു എന്നും ഓസോൺ സംരക്ഷിക്കണ്ടതിൻ്റെ ആവശ്യകത 'എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വിഡിയോ സയൻസ് അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കി സ്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവച്ചു .
ഒക്ടോബർ 2-ഗാന്ധി ജയന്തി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് JRC കുട്ടികൾ ഒരു പ്രസൻ്റേഷൻ തയ്യാറാക്കി ക്ലാസ് വാട്ട്സ് അപ് ഗ്രൂപ്പിലൂടെ കൈമാറി . കൂടാതെ UP ,Hട തലങ്ങളിൽ (ക്ലാസ്സ് അടിസ്ഥാനത്തിൽ )ഗാന്ധിജിയുടെ ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്ര രചന, ഉപന്യാസം ,പ്രസംഗം, കവിത രചന എന്നിവ സംഘടിപ്പിച്ചു.
നവംബർ 1-കേരള പിറവി മലയാളം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനത്തോടനുബന്ധിച്ച് കവിത പാരായണം, മലയാള ഭാഷയുടെ മഹത്വത്തെ കുറിച്ചുംപ്രാധാന്യത്തെ കുറിച്ചു' രണ്ട് കുട്ടികൾ സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി കേരള പിറവിയെ വിശദീകരി ക്കുന്ന വിഡീയോ തയ്യാറാക്കി.എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഒരുക്കിയ ആശംസ കാർഡ് ഏറെ ശ്രദ്ധ നേടി.
വിദ്യാരംഗത്തിൻ്റെഭാഗമായി നാടൻപാട്ട് , കവിത രചന , കഥ രചന ,പോസ്റ്റ്ർ തയ്യാറാക്കൽ എന്നിവയും സംഘടിപ്പിച്ചു.
നവംബർ 14- ശിശുദിനം ശിശുദിനത്തോടനുബന്ധിച്ച് UPതലത്തിൽ കുട്ടികളുടെ പ്രസംഗ മത്സര സംഘടിപ്പിച്ചു. 5-ാം ക്ലാസ്സിലെ സാഹിൽ ചാച്ചാജിയായി വേഷം ധരിച്ചാണ് സംസാരിച്ചത് .
Sisudinam _Sahil
2021-2022 സ്കൂൾതലപ്രവർത്തനങ്ങൾ
2021-2022 ൽ SSLC പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
ദിനാചരണങ്ങൾ
ജൂൺ 5-ലോക പരിസ്ഥിതി ദിനം
വഴികാട്ടി
{{#multimaps: 9.875326,76.262500| zoom=12 }}
മേൽവിലാസം
ST. MARY'S H.S KANNAMALY,
KANNAMALY P.O,
KOCHI - 682 008.