കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13614 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭ‍ൂമിശാസ്ത്രപരമായി വ്യത്യസ്തമായ ഭ‍ൂപ്രദേശമാണ് കപ്പക്കടവ്.വയല‍ുകള‍ും തോട‍ുകള‍ും ചത‍ുപ്പ് നിലങ്ങള‍ും നിറഞ്ഞ പ്രദേശം.പൊത‍ു ഗതാഗത സംവിധാനങ്ങളോ നടപ്പാതകളോ ഇല്ലാത്ത തികച്ച‍ും സാമ്പത്തികമായി പിന്നോക്കാവസ്ഥ അഭിമ‍ുഖീകരിക്ക‍ുന്ന പ്രദേശം.1982 ലാണ് വിദ്യാലയം ആരംഭിച്ചത്. 1982 ന് മ‍ുമ്പ് കപ്പക്കടവ് പ്രദേശത്ത‍ുള്ള ക‍ുട്ടികൾ വിദ്യാഭ്യാസം നേടിയിര‍ുന്നത് 2 കി.മീ. അകലെയ‍ുള്ള കിഫായത്ത‍ുൽ ഇസ്ലാം എ.ൽ.പി.സ്ക‍ൂളില‍ും അതിനോടന‍ുബന്ധിച്ച‍ുള്ള മദ്രസ്സയില‍ുമായിര‍ുന്ന‍ു. ഗതാഗത സൗകര്യമില്ലാത്തത‍ും വയൽ വരമ്പില‍ൂടെ ചെറിയ ക‍ുട്ടികൾ നടന്ന് അപകടകരമായ രീതിയിൽ അകലെയ‍ുള്ള കിഫായത്ത‍ുൽ ഇസ്ലാം എ.ൽ.പി.സ്ക‍ൂളിനെ ആശ്രയിക്കേണ്ട അവസ്ഥ വളരെ പ്രയാസമായിര‍ുന്ന‍ു.അത് കൊണ്ട് തന്നെ രക്ഷിതാക്കൾ ക‍ുട്ടികളെ പഠനത്തിന് അയക്കാന‍ും താത്പര്യം കാണിച്ചില്ല.അതിനാൽ കപ്പക്കടവിലെ പഴയ തലമ‍ുറ വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കാവസ്ഥയിലായിര‍ുന്ന‍ു.ഹിന്ദ‍ുവ‍ും മ‍ുസ്ലിമ‍ും ഇടകലർന്ന് മതസാഹോദര്യത്തിൽ ജീവിക്ക‍ുന്ന പ്രദേശമാണ് കപ്പക്കടവ്.എങ്കില‍ും മ‍ുസ്ലിം ജനസംഖ്യയാണ് ക‍ൂട‍ുതൽ.ഹിന്ദ‍ു വിഭാഗങ്ങളിലെ ഹരിജനങ്ങള‍ും മറ്റ‍ു പിന്നോക്ക വിഭാഗങ്ങള‍ും ഈ പ്രദേശവാസികളാണ്.മത്സ്യബന്ധനം ഉപജീവനം നയിക്ക‍ുന്നവരാണ് ഈ പ്രദേശവാസികളിൽ അധികവ‍ും. ഈ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണ‍ുന്നതിന് നാട്ട‍ുകാർ മ‍ുന്നിട്ടിറങ്ങ‍ുകയ‍ും കപ്പക്കടവ് മൊയ്തീൻ പള്ളി കമ്മിറ്റിയ‍ുടെ കീഴിൽ നടത്തി വര‍ുന്ന ന‍ൂറ‍ുൽ ഇസ്ലാം മദ്രസ്സയ‍ുടെ കെട്ടിടത്തിൽ സ്ക‍ൂൾ ആരംഭിക്ക‍ുന്നതിന് പ്രാരംഭ നടപടികൾആരംഭികയ‍ും അതിന് സർക്കാരിൽ നിവേദനം സമർപ്പിക്ക‍ുകയ‍ും ചെയ്ത‍ു.

ത‍ുടക്കത്തിൽ നമ്മ‍ുടെ അട‍ുത്ത പ്രദേശങ്ങളിൽ വര‍ുന്ന മന്ത്രിമാർക്ക‍ും എം.എൽ.എമാർക്ക‍ും നിവേദനം എഴ‍ുതിക്കൊട‍ുക്കലായിര‍ുന്ന‍ു.ഒപ്പം പ്രാദേശിക നേതാക്കൻമാരെ കാണ‍ുകയ‍ും ചെയ്ത‍ു.എന്നാൽ ഇത് കൊണ്ടൊന്ന‍ും യാതൊര‍ു പ്രയോജനവ‍ും കണ്ടില്ല.അതിനിടയിൽ ഇരിക്ക‍ൂറിലെ ക‍ുട്ടിയാലി സാഹിബിനെ കാണാൻ ജനാബ് കെ.ടി.ഇസ്മായിൽ പറഞ്ഞ‍ു.അതന‍ുസരിച്ച് അദ്ദേഹത്തെ സമീപിക്ക‍ുകയ‍ും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ജനാബ് ഇ.അഹമ്മദിനെ പരിപാടിക്ക് ക്ഷണിക്കാന‍ും നിവേദനം കൈമാറാന‍ും തീര‍ുമാനിച്ച‍ു.

വർഷങ്ങളോളം നിരന്തരമായ ഇടപെടല‍ുകൾ നടത്തിയതിന്റെ പരിശ്രമ ഫലമായി 1982 ൽ ജ്യോതി വെങ്കിടചലം ഗവർണറായിര‍ുന്ന സമയത്ത് വിദ്യാലയം അന‍ുവദിച്ച‍ു.( (GGOMS) NO 79/82 Date 04.06.1982 ).ആദ്യബാച്ചിൽ 57 ക‍ുട്ടികള‍ുമായി 18.06.1982 ന് സ്ക‍‍ൂൾ പ്രവേശനം ആരംഭിച്ച‍ു.ആദ്യ പ്രധാനധ്യാപകനായി അബ്‍ദ‍ുൽ ജബ്ബാർ മാസ്റ്ററ‍ും അറബിക് അധ്യാപകനായി ആദം ക‍ുട്ടിയെയ‍ും നിയമിച്ച‍ു.1983 ൽ രണ്ടാം ക്ലാസ്സ‍ും 1984 ൽ മ‍‍ൂന്നാം ക്ലാസ്സ‍ും 1985ൽ നാലാം ക്ലാസ്സ‍ും അംഗീകരിച്ച‍ു.രണ്ട‍ും മ‍ൂന്ന‍ും ഡിവിഷന‍ുകളിലായി 200 ഒാളം ക‍ുട്ടികൾ വിദ്യാഭ്യാസം നേടി.ആദ്യ മാനേജർ എന്ന പദവി മ‍ുല്ലോളി വലിയ മഹ‍മ‍ൂദ് എന്നവര‍ും ആദ്യ വിദ്യാർത്ഥി മ‍ുല്ലോളി നവാസ‍ുമാണ്.

സ്‍ക‍ൂളിന്റെ ആദ്യ കെട്ടിട നിർമ്മാണത്തിനായി സ്ഥാപക മാനേജർ മ‍ുല്ലോളി വലിയ മഹ‍മ‍ൂദ് എന്നവർ സ്ഥലം നൽക‍ുകയ‍ും കെട്ടിടം പണിയ‍ുകയ‍ും ചെയ്ത‍ു.ത‍ുടർന്ന് സർക്കാർ അംഗീകാരത്തിനായി വിദ്യാഭ്യാസ ചട്ടപ്രകാരം ഒന്നര ഏക്കർ സ്ഥലം ആവശ്യമായി വരികയ‍ും ആദ്യ മാനേജര‍ുടെ ഭാര്യാസഹോദരന‍ും കർഷക പ്രമ‍ുഖന‍ുമായ എം.അബ‍ൂബക്കർ അദ്ദേഹത്തിന്റെ കൈവശമ‍ുള്ള ഒന്നര ഏക്കർ സ്ഥലം പ‍ൂർണ്ണമായി കമ്മിറ്റിക്ക് വിട്ട‍ു നൽക‍ി.വർഷങ്ങളോളം സമയ കാലാവധിയെട‍ുത്താണ് കമ്മിറ്റി സ്ഥലം വാങ്ങിയ ബാധ്യത തീർത്തത്.സ്‍ക‍ൂളിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മഹാമനസ്കത വിസ്മരിക്കാൻ കഴിയില്ല.സ്ഥലത്തിന്റെ ലഭ്യതയോട‍ു ക‍ൂടി വിദ്യാലയ വികസനത്തിന് പ‍ുത്തൻ ഉണർവ് ലഭിച്ച‍ു. വിദ്യാലയത്തിന്റെ ആരംഭപ്രവർത്തനങ്ങളിൽ നാട്ട‍ുകാര‍ും പ്രവാസികള‍ും ധാരാളം പേര‍ുടെ അകമഴിഞ്ഞ സഹായവ‍ും സേവനവ‍ും നൽകിയിട്ട‍ുണ്ട്.

ഒന്നര ഏക്കർ സ്ഥലത്ത് 1986 ൽ പ‍ുതിയ കെട്ടിടം ഭാഗികമായി പണിയ‍ുകയ‍ും ക്ലാസ്സ് ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു.ഗതാഗത സൗകര്യത്തിന്റെ അഭാവം വിദ്യാലയ അന്തരീക്ഷത്തെ കാര്യമായി ബാധിച്ച‍ു. വിദ്യാലയത്തിലേക്ക് ഗതാഗതയോഗ്യമായ റോഡ് വേണമെന്ന ആവശ്യവ‍ുമായി പി.ടി.എ ഇടപെടല‍ുകൾ നടത്ത‍ുകയ‍ും സ്ക‍ൂൾ വികസന സമിതി നിർമ്മിക്ക‍ുകയ‍ും പ്രവർത്തനങ്ങൾ ആരംഭിക്ക‍ുകയ‍ും ചെയ്ത‍ു.നാട്ട‍ുകാര‍ുടെയ‍ും സ്ഥലം ഉടമകള‍ുടെയ‍ും സഹായത്താൽ 2008 ൽ റോഡ് വരികയ‍ും ചെയ്ത‍ു.

2010 ൽ രണ്ട് ക്ലാസ്സ് മ‍ുറികൾ വിദ്യാലയത്തിനായി നിർമ്മിക്ക‍ുകയ‍ും മദ്രസ്സ കെട്ടിടത്തിൽ നിന്ന് പ‍ുതിയ ക്ലാസ്സ് മ‍ുറികളിലേക്ക് മാറ‍ുകയ‍ും ചെയ്ത‍ു.ഉദ്ഘാടനം കണ്ണ‍ൂർ എം.പി.കെ സ‍ുധാകരൻ നിർവ്വഹിക്ക‍ുകയ‍ും ചെയ്ത‍ു.2013 ൽ വിദ്യാലയത്തിന്റെ ബ‍ൃഹത് പദ്ധതിയായ പ്രീ പ്രൈമറി ക്ലാസ്സ‍ുകൾ മികച്ച സംവിധാനത്തോടെ ആരംഭിച്ച‍ു.

	പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള‍ും റോഡ് സൗകര്യവ‍ുമ‍ുണ്ട്.എന്നാൽ ഇംഗ്ലീഷ് മീ‍ഡിയം സ്ക‍ൂളിലേക്ക‍ുള്ള ഒഴ‍ുക്ക‍ും വിദ്യാലയത്തിന് സ്വന്തമായി വാഹനമില്ലാത്തത‍ും ക‍ുട്ടികള‍ുടെ എണ്ണത്തെ പ്രതിക‍ൂലമായി ബാധിച്ച‍ു.സ്ക‍ൂളിന്റെ പ്രാരംഭ ഘട്ടത്തിൽ 200 ഒാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന സ്ഥാനത്ത് 2014-15 അധ്യയന വർഷം ആക‍ുമ്പോഴേക്ക് 41ക‍ുട്ടികളായി ക‍ുറഞ്ഞ‍ു.വര‍ും വർഷങ്ങളിൽ ‍ ‍ക‍ുട്ടികള‍ുടെ എണ്ണം വർദ്ധിപ്പിക്ക‍ുന്നതിന‍ുള്ള പദ്ധതി ആസ‍ൂത്രണം ചെയ്യ‍ുന്നതിനിടയിലാണ് പാപ്പിനിശ്ശേരി BRC നമ്മ‍ുടെ സ്ക‍ൂളിനെ 'ഫോക്കസ് 2015’ ൽ ഉൾപ്പെട‍ുത്തിയത്.അതിന്റെ ഭാഗമായി 2014 ഒക്ടോബർ 20 ന് പി.ടി.എ,നാട്ട‍ുകാർ,സാമ‍ൂഹ്യ സന്നദ്ധ സംഘടനകൾ,ജന പ്രതിനിധികൾ,വിദ്യാഭ്യാസ ഗ‍ുണകാംക്ഷികൾ എന്നിവരെ ഉൾപെട‍ുത്തി സ്ക‍ൂൾ വികസന സമിതി നിർമ്മിച്ച‍ു.ഭൗതിക-അക്കാദമിക കാര്യങ്ങൾ മെച്ചപ്പെടാന‍ുള്ള പ്രവർത്തനങ്ങൾ ആസ‍ൂത്രണം ചെയ്യ‍ുകയ‍ും അവ നടപ്പിലാക്ക‍ുകയ‍ും ചെയ്ത‍ു.അമ്മമാർക്ക് കമ്പ്യ‍ൂട്ടർ പരിശീലനം,ക‍ുട്ടികൾക്ക് സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ‍ുകൾ,പഠനത്തിൽ പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക് പ്രത്യേക പരിശീലനം,ഉച്ച ഭക്ഷണത്തിൽ ചിക്കൻ കറിയ‍ും മറ്റ‍ു വിഭവങ്ങള‍ും ഉൾപെട‍ുത്തൽ,ദിനാചരണങ്ങൾ രക്ഷിതാക്കള‍ുടെയ‍ും നാട്ട‍ുകാര‍ുടെയ‍ും സഹകരണത്തോടെ ആഘോഷമാക്കൽ,പ‍ൂർവ്വ വിദ്യാർത്ഥി സംഗമം,സ്‍ക‍ൂളിന് സ്വന്തമായി മൈക്ക് സെറ്റ്,സ്വന്തമായി വാഹനം, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട‍ുത്തൽ,ക‍ുറഞ്ഞ ഫീസിൽ പ്രീ പ്രൈമറി ക്ലാസ്സ‍ുകൾ,മികച്ച വാർഷികാഘോഷം ത‍ുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യാന‍ും അവ നാട്ട‍ുകാരിലെത്താന‍ും സാധിച്ചതിന്റെ അടിസ്ഥാനത്തിൽ 2015-16 അധ്യയന വർഷം ക‍ുട്ടികള‍ുടെ എണ്ണം 41 ൽ നിന്ന‍ും  63 ലെത്താൻ സാധിച്ച‍ു.ക‍ുട്ടികള‍ുടെ എണ്ണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയക്ടറിൽ നിന്ന‍ും 'ഫോക്കസ് 2015’ അവാർഡ് ഏറ്റ‍ു വാങ്ങി.2021-22 അധ്യയന വർഷം രണ്ട് ഡിവിഷന‍ുകളിലായി 125 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു.2017 ൽ വിദ്യാലയ സൗഹ‍ൃദത്തിന് മാറ്റ‍ു ക‍ൂട്ടി ക‍ുട്ടികൾക്ക് ഉല്ലസിക്കാനാവശ്യമായ സംവിധാനമൊര‍ുത‍ക്കി വിദ്യാലയ പരിസരത്ത് ക‍ുട്ടികള‍ുടെ പാർക്ക് നിർമ്മിച്ച‍ു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സ‍ുമേഷ് ഉദ്ഘാടനം ചെയത‍ു.അതോടന‍ുബന്ധിച്ച് മികച്ച ലൈബ്രറിയ‍ും സ്ക‍‍ൂൾ കമാനവ‍ും കണ്ണ‍ൂർ മേയർ ക‍ുമാരി ഇ.പി.ലത നിർവ്വഹിച്ച‍ു.വിദ്യാലയ വികസനത്തോടൊപ്പം അക്കാദമിക നിലവാരവ‍ും മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ച‍ു.നിലവാര ഗ‍ുണങ്ങൾ പൊത‍ുജന സമക്ഷത്തിലെത്തിക്കാന‍ും അതോടൊപ്പം ക‍ുട്ടികള‍ുടെ വലിയ വർദ്ധനവ് സ്‍ക‍ൂളിന്റെ യശസ്സ് ഉയർത്ത‍ുകയ‍ും ചെയ്ത‍ു.സ്വകാര്യ സ്‍ക‍ൂളിൽ നിന്ന‍ും നമ്മ‍ുടെ സ്‍ക‍ൂളിലേക്ക് ഒഴ‍ുക്ക‍ുണ്ടായി.2018-19 അധ്യയന വർഷം വിദ്യാലയത്തിന്റെ രണ്ടാം നിലയ‍ുടെ നിർമ്മാണം പ‍ൂർത്തിയാക്ക‍ുകയ‍ും സ്‍ക‍ൂൾ അങ്കണം ഒാഡിറ്റോറിയമാക്കി മികച്ച അസംബ്ലി ഗ്രൗണ്ട് ഒര‍ുക്ക‍ുകയ‍ും ചെയ്ത‍ു.ക്ലാസ്സ് മ‍ുറികൾ ടൈൽസ് പതിപ്പിക്ക‍ുകയ‍ും വിദ്യാലയ പരിസരത്ത് ജൈവ വൈവിദ്ധ്യ ഉദ്ധ്യാനം നിർമ്മിക്ക‍ുകയ‍ും ചെയ്ത‍ു.ക‍ുട്ടികൾക്കിടയിൽ കൗത‍ുകവ‍ും വിജ്ഞാനപ്രദവ‍ുമായിര‍ുന്ന‍ു ഉദ്യാനം.കളിസ്ഥലവ‍ും ശ‍ുദ്ധവെള്ളവ‍ും നിർമ്മിച്ച‍ു.അക്കാദമികപരമായ ഇടപെടല‍ുകളിൽ അംഗീകാരം നേടാൻ നമ്മ‍ുടെ വിദ്യാലയത്തിന് സാധിച്ചിട്ട‍ുണ്ട്.ഗണിതോത്സവത്തിൽ ഒന്നാം സ്ഥാനവ‍ും അഴീക്കോട് മണ്ഡലം തല മികവ‍ുത്സവവ‍ും സ്‍ക‍ൂളിൽ വച്ച് നടത്താന‍ും സാധിച്ച‍ുപാപ്പിനിശ്ശേരി ഉപജില്ലാ കായികമേള,ശാസ്ത്രമേള,കലാമേള ത‍ുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെട‍ുപ്പിക്കാന‍ും മികച്ച ഗ്രേഡ‍ുകൾ കരസ്ഥമാക്കാന‍ും സാധിച്ച‍ു.സ്ക‍ൂളിന്റെ അക്കാദമിക,ഭൗതിക മ‍ുന്നേറ്റം മനസ്സിലാക്കാന‍ും അവ നടപ്പിലാക്കാന‍ുമായി പാപ്പിനിശ്ശേരി BRC യ‍ുടെ കീഴിൽ 'ട്വിന്നിംഗ് പ്രോഗ്രാം' എന്ന നിലയിൽ ഇരിണാവ് ഹിന്ദ‍ു എ.ൽ.പി.സ്‍ക‍ൂൾ നമ്മ‍ുടെ സ്‍ക‍ൂൾ സന്ദർശിക്ക‍ുകയ‍ും പ്രവർത്തന മികവ‍ുകൾ പരസ്‍പരം കൈമാറ‍ുകയ‍ും ചെയത‍ു.പഠനത്തിൽ പിന്നാക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക് ക‍ുഞ്ഞെഴ‍ുത്ത‍ുകൾ,മലയാളത്തിളക്കം എന്നീ പദ്ധതികൾ നടപ്പിലാക്കി ക‍ുട്ടികളെ ഉന്നതിയിലെത്തിക്ക‍ുന്ന‍ു.ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം,ഗണിതം മധ‍ുരം എന്നീ പ്രവർത്തനങ്ങൾ എല്ലാ ക‍ുട്ടികൾക്ക‍ും നടത്തിവര‍ുന്ന‍ു.കൈറ്റ് നൽകിയ ലാപ്ടോപ്പ‍ുകള‍ും പ്രൊജക്ടറ‍ുകള‍ും ഉപയോഗിച്ച് ആധ‍ുനിക സാങ്കേതിക വിദ്യയില‍ൂടെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വര‍ുന്ന‍ു.അക്കാദമിക മാസ്റ്റർ പ്ലാനില‍ൂടെ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വര‍ുന്ന‍ു.വിദ്യാരംഗം കലാസാഹിത്യ വേദിയില‍ൂടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്ക‍ുന്ന‍ു.അക്കാദമിക പ്രവർത്തനങ്ങൾ വിവിധ തലങ്ങളില‍ൂടെ പ്രകടമാക്കാൻ ബാലസഭ അവസരം നൽക‍ുന്ന‍ു.സാമ‍ൂഹ്യ,ശാസ്ത്ര,ഗണിത,അറബിക് ക്ലബ്ബ‍ുകള‍ുടെ സഹായത്തോടെ ദിനാചരണങ്ങൾ നടത്തപ്പെട‍ുന്ന‍ു.