സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23502 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുളിയിലക്കുന്ന് സെന്റ് ആന്റണീസ് അനാഥശാല സ്ഥാപകൻ ബഹുമാനപ്പെട്ട വലിയവീട്ടിൽ തൊമ്മൻ കുഞ്ഞിക്കുരു മാസ്റ്റർ ആലത്തൂർ പ്രദേശത്തുള്ള ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി 1930 ൽ സ്ഥാപിച്ചതാണ് ഈ സെന്റ് ആന്റണീസ് എൽപി സ്കൂൾ.

ആദ്യം ഒന്നാം ക്ലാസും പിന്നീട് രണ്ടാം ക്ലാസ് ആരംഭിച്ചു. രണ്ടു ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും ആയി കുറച്ചു കാലം കഴിഞ്ഞു. അതിനുശേഷമാണ് മൂന്നാം ക്ലാസ് ആരംഭിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടങ്ങൾ പിന്നീട് പുതുക്കി ഓടിട്ടത്താക്കി . ആദ്യത്തെ മാനേജരും അധ്യാപകനും ദിവംഗതനായ ശ്രീ കുഞ്ഞിക്കുരു മാസ്റ്റർ തന്നെയായിരുന്നു.

പ്രീ പ്രൈമറി മുതൽ 4 ക്ലാസ്സ്‌ വരെ കുട്ടികൾ പഠിക്കുന്നു.

90 വർഷത്തോളം ആലത്തൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.

പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ ശിക്ഷണത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗത്ത് ഡോക്ടർമാരും എഞ്ചിനീയർമാരും രാഷ്ട്രീയരംഗത്തും അധ്യാപകരും വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ച നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം