സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്.
പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിന്റെ ചുമതല അധ്യാപകരും മാറി മാറി ഏറ്റെടുക്കുന്നു.
ഓരോ മാസത്തിലും കുട്ടികൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പിൽ നിന്നും മികച്ചവ ക്ലാസ്സി സ്ഥാനത്തിൽ തെരഞ്ഞെടുത്ത് സമ്മാനം നൽകി വരുന്നു.
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളയോട് ചേർന്ന് സീസണനുസരിച്ച് ചെയ്യുന്ന ഒരു അടുക്കളത്തോട്ടം ഉണ്ട്.
ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വാവബോധം വളർത്തുന്നതിനുള്ള
നടത്തിവരുന്നു.
സ്കൂളിൽ വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കാൻ വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് എൽഎസ് എസ് സ്കോളർഷിപ് പരിശീലനവും നൽകിവരുന്നുണ്ട് . .സ്കൂളിൽ ഐ ടി അധിഷ്ഠിതമായ പഠനത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നു .ദിനാചരണങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താറുണ്ട് .കൂടാതെ ഉല്ലാസഗണിതം ,ഗണിതവിജയം, മലയാളത്തിലക്കം , ഹലോ ഇംഗ്ലീഷ് ,മുതലായ പ്രവർത്തനങ്ങളും നടന്നുപോരുന്നു .സ്കൂൾ തലത്തിലും ,ഉപജില്ലാജില്ല മത്സരങ്ങളിലും കുട്ടികൾ നല്ല പ്രകടനങ്ങളാണ് കാഴ്ച വക്കുന്നത്