അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ
വിലാസം
തിരുവള്ളൂർ

തിരുവള്ളൂർ പി.ഒ,
വടകര വഴി
,
673541
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04962591368
ഇമെയിൽbavuparamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16706 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിഷ വി. കെ
അവസാനം തിരുത്തിയത്
10-12-202016706


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിലാണ് ബാവുപ്പാറ എം. എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. തിരുവള്ളൂരിലെ കാഞ്ഞിരാട്ട്തറയിലാണ് ഈ വിദ്യാലയം.

ചരിത്രം

തിരുവള്ളൂർ പ‍ഞ്ചായത്തിലെ കാ‍ഞ്ഞിരാട്ടുതറ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. ബാവുപ്പാറ ശിവക്ഷേത്രത്തിനടുത്ത് പുതിയ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന പുതുവാരിക്കോട് സ്കൂൾ ഉണ്ടായിരുന്നു. മുസ്ലിങ്ങൾ മതപഠനത്തിൽ മാത്രം ഒതുങ്ങി നിന്ന ഒരു കാലഘട്ടം. ഭൗതിക വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാത്തതിനാൽ മുസ്ലിങ്ങൾ ഇവിടെ പഠിച്ചില്ല. ഈയൊരു സാഹ്ചര്യത്തിലാണ് കണ്ണങ്കോട്ട് കുഞ്ഞിരാമക്കുറുപ്പ് ബാവുപ്പാറ പ്രദേശത്ത് ചെറുവോട്ട് മഠത്തിലെ മുസ്ലിങ്ങളുമായി ബന്ധപ്പെടുന്നതും പള്ളിക്കൂടം സ്ഥാപിക്കുന്നതും. ഇവിടെ നിസ്കാരപ്പള്ളിക്കടുത്ത് മതപഠനം നടത്തിയിരുന്ന ഓത്തുപുരയിലാണ് ആദ്യം ക്ലാസ് തുടങ്ങിയത്. പിന്നീട് പനയോല കൊണ്ട് പകുതി മറച്ച ഒരു ഷെഡിലാക്കി. ഇത് സ്ഥാപിച്ചത് 1934 ഘട്ടത്തിലാണ്. ചെറുവോട്ട് മഠത്തിലുണ്ടായിരുന്ന പള്ളിക്കൂടത്തിന് ഒരു സ്ഥിരം കെട്ടിടം പണിയാനുള്ള സ്ഥലസൗകര്യം ഉണ്ടായിരുന്നില്ല. കുറ്റ്യാടി പുഴയുടെ വക്കിൽ കണ്ണനാണ്ടിയിലേക്ക് പള്ളിക്കൂടം മാറ്റി. അതോടൊപ്പം മാനേജ്മെന്റിലും കൈമാറ്റം നടന്നു. സ്കൂളിന് ഒരു പുതിയ കെട്ടിടം ഉണ്ടായി. കണ്ണനാണ്ടിയിൽ പള്ളിക്കൂടം പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്ത് പുരാതനമായ കാഞ്ഞിരാട്ടുതറ ജുമാമസ്ജിദിനു സമീപം ഒരു മദ്റസ സ്ഥാപിതമായി. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് മതപഠനം ഒരു ദിക്കിലും ഭൗതിക പഠനം മറ്റൊരു ദിക്കിലുമായിരുന്നു. അങ്ങനെയിരിക്കെ പൂതയിൽ കുടുംബവുമായി സ്കൂൾ മാറ്റത്തെപ്പറ്റി ചർച്ച തുടങ്ങി. ഗോപാലക്കുറുപ്പ് കുളമുള്ളതിൽ അബ്ദുല്ലക്ക് സ്കൂൾ കൈമാറി. ഇതിന്റെയൊക്കെ പിന്നിൽ കൂമുള്ളി അഹമ്മദ് സാഹിബിന്റെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഇ മൊയ്തു മൗലവി (18.08.1959-30.04.1989)

പി പി ശാന്ത (01.06.1976-30.04.2007)

പി ഇബ്രായി (02.06.1976-30.04.2007)

എം കെ വിശ്വനാഥൻ (01.06.1977-30.04.2010)

കെ എം രാധ (1981-30.04.2016)

വി ബാലകൃഷ്ണൻ (24.07.1982-30.04.2018)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.591186, 75.690954 |zoom=13}}