അമൃത എൽ.പി.എസ് വെള്ളപ്പാറ
അമൃത എൽ.പി.എസ് വെള്ളപ്പാറ | |
---|---|
അവസാനം തിരുത്തിയത് | |
31-12-2021 | Thomasm |
അമൃത എൽ.പി.എസ് വെള്ളപ്പാറ | |
---|---|
വിലാസം | |
വളളിക്കോട്കോട്ടയം ഗവ.എൽ.പി,എസ്,വളളിക്കോട്കോട്ടയം , 689692 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04682306584 |
കോഡുകൾ | |
സ്കൂൾ കോഡ് | 38712 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീകല.എസ് |
അവസാനം തിരുത്തിയത് | |
31-12-2021 | Thomasm |
അമൃത എൽ.പി.എസ് വെള്ളപ്പാറ | |
---|---|
വിലാസം | |
വെളളപ്പാറ അമൃത എൽ പി സ്കൂൾ വെളളപ്പാറ പി ഒ കോന്നി , 689691 | |
സ്ഥാപിതം | മലയാളം ആണ്ട് 1111 |
വിവരങ്ങൾ | |
ഫോൺ | 9605839479 |
ഇമെയിൽ | amritalps2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38719 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | കോന്നി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ് ലത |
അവസാനം തിരുത്തിയത് | |
31-12-2021 | Thomasm |
................................
ചരിത്രം
പത്തനംതിട്ടയിൽ വനമേഖലയാൽ സമ്പുഷ്ടമായ കോന്നിയിലെ ഒരു കൊച്ചുഗ്രാമപ്രദേശമായ വെള്ളപ്പാറയിൽ 1935ൽ കെ. വി. എൽ. പി. സ്കൂൾ സ്‌ഥാപിതമായി.ഇപ്പോൾ ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോന്നി ഉപജില്ലയിൽ പ്രമാടം പഞ്ചായത്തിൽ വെള്ളപ്പാറ എട്ടാം വാർഡിൽ ഉൾപ്പെടുന്നു. 2006 ജൂൺ മുതൽ ഈ സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനം മാതാ അമൃതാനന്ദമയി ട്രസ്റ്റ് ഏറ്റെടുത്തു. അന്ന് മുതൽ ഈ സ്കൂളിന്റെ പേര് അമൃത.എൽ.പി.എസ്.വെള്ളപ്പാറ എന്നാണ്.
നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഉണ്ട്.ഈ സ്കൂൾ രണ്ടുവർഷമായി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
10 മുറികളുള്ള ഇരുനില കെട്ടിടം. ഓഫീസ് റൂം, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടർ റൂം ഇവ പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ബോർവെൽ, പ്രാദേശിക ജല സംഭരണി എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കല, കായികം, പ്രവർത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. പ്രതിഭകളെ കണ്ടെത്തി അവർക്ക് മികച്ച പ്രവർത്തനങ്ങൾ, പരിശീലനം എന്നിവ നൽകുന്നു.( നാടൻ പാട്ട്, നാടോടി നൃത്തം, ചിത്രരചന തുടങ്ങിയവ)
സ്കൂൾ പരിസരത്ത് പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
*ജാനകി അമ്മ (ഹെഡ്മിസ്ട്രസ്)
*ആനന്ദവല്ലി അമ്മ (ഹെഡ്മിസ്ട്രസ്)
*സൗദാമിനിയമ്മ (ഹെഡ്മിസ്ട്രസ്)
* ദാക്ഷായണി അമ്മ ( ടീച്ചർ)
* സരോജിനി അമ്മ ( ടീച്ചർ)
* വിജയമ്മ ( ടീച്ചർ)
* എം.ആർ രഘുനാഥ് ( ഹെഡ്മാസ്റ്റർ)
* എം.ജി കുഞ്ഞുകുഞ്ഞ് ( ഹെഡ്മാസ്റ്റർ)
* സാബവി അമ്മ ( ഹെഡ്മിസ്ട്രസ്സ്)
* ചിന്നമ്മ ( ടീച്ചർ)
* ആർ. കൈലാസ് ( ഹെഡ്മാസ്റ്റർ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ജയൻ വെള്ളപ്പാറ ( ഗായകൻ)
മികവുകൾ
90% കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും കഴിയുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് ഒരു പരിധിവരെ കുട്ടികൾക്ക് സാധിക്കുന്നു. മത്സര പരീക്ഷകൾ, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പ്രവർത്തനങ്ങൾ ചെയ്യുന്നു. (ക്വിസ് പ്രോഗ്രാം, പോസ്റ്റർ, പ്രസംഗം, ചിത്രരചന, കവിത ശേഖരണം).
ദിനാചരണങ്ങൾ
- 01. സ്വാതന്ത്ര്യ ദിനം
- 02. റിപ്പബ്ലിക് ദിനം
- 03. പരിസ്ഥിതി ദിനം
- 04. വായനാ ദിനം
- 05. ചാന്ദ്ര ദിനം
- 06. ഗാന്ധിജയന്തി
- 07. അധ്യാപകദിനം
- 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
* എസ്. ലത ( ഹെഡ്മിസ്ട്രസ്)
* കെ. ലളിതകുമാരി ( ടീച്ചർ)
* റ്റി. മായാദേവി ( ടീച്ചർ)
ക്ലബുകൾ
- വിദ്യാരംഗം
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
School Photo
വഴികാട്ടി
1) പത്തനംതിട്ടയിൽ നിന്ന് വരുന്നവർ - പൂങ്കാവ് ജംഗ്ഷൻ പ്രമാടം വഴി വെള്ളപ്പാറ, പുത്തൻകുരിശ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 600 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
2) പത്തനംതിട്ട കുമ്പഴ ഭാഗത്തുനിന്ന് വരുന്നവർ- കോന്നി ജംഗ്ഷനിൽ നിന്നും പുനലൂർ റോഡിലുള്ള ചൈന മുക്ക് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വെള്ളപ്പാറ പുത്തൻകുരിശ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 600 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38712
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- കോന്നി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- 38719
- മലയാളം ആണ്ട് 1111ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ