ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ
1966 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു.
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ | |
---|---|
വിലാസം | |
മലയാലപ്പുഴ മലയാലപ്പുഴ താഴം പി.ഒ., മലയാലപ്പുഴ, പത്തനംതിട്ട , 689666 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0468 2300243 |
ഇമെയിൽ | school.jmphs6@gmail.com |
വെബ്‍സൈറ്റ് | http://jmphssmalayalapuzha.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡാർലി പോൾ |
പ്രധാന അദ്ധ്യാപകൻ | ഡാർലി പോൾ |
അവസാനം തിരുത്തിയത് | |
23-11-2020 | 38061 |
മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
ചരിത്രം
ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
സ്കൂൾ ചരിത്രം
ആമുഖം
പത്തനംതിട്ട ജില്ലയിൽ നിന്നും ഏകദേശം 10 കി.മീ. അകലെ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മലയാലപ്പുഴ. തെക്കേ അതിർത്തിയിൽ അച്ചൻകോവിലാറും വടക്കുകിഴക്ക് പമ്പയുടെ കൈവഴിയായ കല്ലാറും അവയ്ക്കിടയിൽ കുറെ മലനിരകളും നിറഞ്ഞതാണ് മലയാലപ്പുഴ ഗ്രാമം. സസ്യജാതി വൈവിധ്യ സമ്പന്നമായ ഈ മണ്ണിലേക്ക് നഗരവത്കരണത്തിന്റെ ചുടുകാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്.
കാർഷികവൃത്തിയെ ജീവതാളമായി സ്വീകരിച്ച ജനങ്ങളാണ് കൂടുതലെന്നതിനാൽ നെല്ലും വാഴയും കപ്പയും കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും ചീര, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളും ഇവിടെ ധാരാളമായി കാണാം. തെങ്ങും കാപ്പിയും കുറവല്ല. എങ്കിലും കൂടുതൽ സ്ഥലവും റബ്ബർ കയ്യേറിയിരിക്കുന്നു. പച്ചപ്പട്ടു പുതച്ച മലനിരകളോടുകൂടിയ ഒരു മനോഹര ഭൂപ്രദേശമാണിവിടം. സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഗ്രാമാന്തരീക്ഷം ഇന്ന് അഭിവൃദ്ധിയുടെ പാതയിലാണ്.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ (കിഴക്കുപുറം) ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഫീഡിംഗ് ഏരിയ
മലയാലപ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറ, കുമ്പളത്താമൺ പ്രദേശങ്ങളിൽ നിന്നും ഉള്ള കുട്ടികൾ ഈ സ്കൂളിൽ ചേർന്നു പഠിക്കുന്നു.
ഫീഡിംഗ് സ്കൂളുകൾ
പ്രധാനപ്പെട്ട ഫീഡിംഗ് സ്കൂളുകൾ രണ്ടെണ്ണമാണ്.
- എൻ.എസ്.എസ്. യു.പി.സ്കൂൾ, മലയാലപ്പുഴ
- എസ്.എൻ.ഡി.പി.യു.പി. സ്കൂൾ, മലയാലപ്പുഴ എസ്.എൻ.ഡി.പി.യു.പി. സ്കൂൾ, തലച്ചിറ, എസ്.പി.എം.യു.പി. സ്കൂൾ, വെട്ടൂർ എന്നിവിടങ്ങളിൽ നിന്നും കുറച്ചു കുട്ടികൾ വന്നു ചേരാറുണ്ട്.
വിദ്യാലയ ചരിത്രം - സംക്ഷിപ്തം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ സ്മരണയ്ക്കായി ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂൾ എന്ന പേരിൽ 1966 ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
അന്ന് മലയാലപ്പുഴ പഞ്ചായത്തിൽ സെക്കണ്ടറി വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലോ കോന്നിയിലോ എത്തി പഠിക്കുന്നതിന് അക്കാലത്ത് ഗതാഗതസൗകര്യവും അപര്യാപ്തമായിരുന്നു. എസ്.എൻ.ഡി.പി.യു.പി.സ്കൂളും എൻ.എസ്.എസ്.യു.പി.സ്കൂളും ഹൈസ്കൂളായി ഉയർത്തപ്പെടുന്നതിനു വേണ്ടി പരിശ്രമിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അവഗണിക്കപ്പെട്ടു.
ഈ സാഹചര്യത്തിൽ മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി മുൻകൈയെടുത്ത് പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ ഇലക്കുളം കുന്നിൻപുറം തെരഞ്ഞെടുത്തു. ഗവർണർ ഭരണകാലമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പി.ആർ.പ്രസാദ് അനുമതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ.എൻ.സദാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്കൂൾ ആരംഭിക്കുന്നതിനു തീരുമാനിച്ചു.
പ്രഥമ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ
- ശ്രീ. എൻ.എൻ. സദാനന്ദൻ (പഞ്ചായത്ത് പ്രസിഡന്റ്)
- ശ്രീ. കെ.റ്റി. തോമസ്, കല്ലുങ്കത്തറ (വൈസ് പ്രസിഡന്റ്)
- ശ്രീ. വി.ആർ. വേലായുധൻ നായർ (പഞ്ചായത്ത് മെമ്പർ)
- ശ്രീ. എം.എൻ. മാധവൻ നായർ (പഞ്ചായത്ത് മെമ്പർ)
- ശ്രീ. പി.ജി. ഫിലിപ്പ് (പഞ്ചായത്ത് മെമ്പർ)
- ശ്രീ. വി.കെ. വാസുപിള്ള (പഞ്ചായത്ത് മെമ്പർ)
- ശ്രീ. റ്റി.എൻ. നാണുനായർ (പഞ്ചായത്ത് മെമ്പർ)
- ശ്രീ. കെ.അയ്യപ്പൻ (പഞ്ചായത്ത് മെമ്പർ)
- ശ്രീമതി ഇ.കെ. ചെല്ലമ്മ (പഞ്ചായത്ത് മെമ്പർ)
പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി സ്കൂൾ സ്ഥാപിക്കുന്നതിന് അനുകൂലമായിരുന്നില്ല. പതിനായിരം രൂപയിൽ താഴെയായിരുന്നു സർക്കാർ ഗ്രാന്റ് ഉൾപ്പെടെ പഞ്ചായത്തിന്റെ വരുമാനം. സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം സമീപവാസികളായ പതിമൂന്നു വീട്ടുകാർ സംഭാവന ചെയ്തു.
സ്ഥലം സംഭാവന ചെയ്തവർ
- രാമൻ നായർ രാമൻ നായർ, നടുവലേത്ത് പുത്തൻവീട്, മലയാലപ്പുഴ
- നാരായണിയമ്മ കുഞ്ഞുകുട്ടിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- നീലി ജാനകി, നടുവിലേത്ത്, മലയാലപ്പുഴ
- കുഞ്ഞിപ്പെണ്ണമ്മ ഗൗരിയമ്മ, പുത്തൻ നിരവേൽ, മലയാലപ്പുഴ
- ഗോപാലൻ നായർ പങ്കജാക്ഷൻ നായർ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
- കല്യാണിയമ്മ ഭവാനിയമ്മ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
- ഗൗരിക്കുട്ടി വിലാസിനി , താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- കുഞ്ഞൻ നാണു, നടുവിലേത്ത്, മലയാലപ്പുഴ
- നീലി നാരായണി, നടുവിലേത്ത് വടക്കേതിൽ, മലയാലപ്പുഴ
- നാരായണിയമ്മ പങ്കജാക്ഷിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- നാരായണിയമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- കുഞ്ഞുപെണ്ണമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- കുഞ്ഞുപെണ്ണമ്മ ദേവകിയമ്മ, താന്നിനില്ക്കുന്നതിൽ, മലായലപ്പുഴ
ജനങ്ങളുടെ സഹകരണത്തോടുകൂടി ഓലമേഞ്ഞ താത്കാലിക ഷെഡ്ഡിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1969 ൽ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട് ആണ്. തുടർന്ന് ജനകീയ പങ്കാളിത്തത്തോടെ മറ്റു കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികളുടെ ശ്രമഫലമായി കളിസ്ഥലവും ഉണ്ടാക്കി. ഗവണ്മെന്റിൽ നിന്നു ലഭിച്ച ഗ്രാന്റ് സ്കൂൾ നിർമാണത്തിനു പ്രയോജനപ്പെട്ടു.
1966-67 ൽ നാലു ഡിവിഷനുകളിലായി എട്ടാം ക്ലാസ്സ് ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 9, 10 ക്ലാസ്സുകളും. 1969 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ആദ്യബാച്ച് പരീക്ഷ എഴുതി. പത്തനംതിട്ട ഗവ.സ്കൂൾ ആയിരുന്നു സെന്റർ. 38% കുട്ടികൾ വിജയിച്ചു.
അന്ന് 10 ശതമാനം കുട്ടികൾ എസ്.സി.വിഭാഗക്കാരായിരുന്നു. എസ്.റ്റി.വിഭാഗക്കാർ കുറവായിരുന്നു. ആൺ, പെൺ കുട്ടികളുടെ അനുപാതം തുല്യനിലയിലായിരുന്നു.
ഈ വിദ്യാലയത്തിൽ പഠിച്ചു ജയിച്ചവരിൽ പിഎച്ചഡി നേടിയവരും ഡോക്ടർമാരും എഞ്ചിനീയർമാരും നിയമബിരുദധാരികളും അധ്യാപകരും രാഷ്ട്രീയനേതാക്കളും ധാരാളമുണ്ട്. ഇന്നും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നവർ ഉന്നതപഠനരംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സാമൂഹ്യജീവിതത്തിന്റെ വിവധ രംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുന്നു.
സ്കൂൾ ഭരണം, ഫണ്ടുകൾ
1966 ൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം 2010 വരെയും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിനായിരുന്നു. ഇക്കാലയളവിൽ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ധനസഹായം പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ചു. 2010 ജനുവരിയിൽ കേരളത്തിലെ 104 പഞ്ചായത്ത് സ്കൂളുകളും സർക്കാർ ഏറ്റെടുത്ത് ഗവണ്മെന്റ് സ്കൂളുകളാക്കി മാറ്റി. (02/01/2010 ലെ സ.ഉ.(എം.എസ്) നം. 2/2010 പൊ.വി.വ.) ഇതിനെ തുടർന്ന് സ്കൂളിന്റെ നിയന്ത്രണം പത്തനംതിട്ട ജില്ലാ പഞ്ചായത്തിനായി.
2014-15 അധ്യയനവർഷത്തിൽ ഈ സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി ഏറ്റവും തീവ്രമായ രീതിയിൽ ഈ വിദ്യാലയവും നേരിടുന്നു. ഒന്നാം ക്ലാസ്സുമുതൽ പൊതുവിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ കുറവ് ഹൈസ്കൂൾ ക്ലാസ്സുകളിലും അനുഭവിക്കുന്നു. ഇതിനു കാരണം അംഗീകൃത – അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബാഹുല്യമാണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇംഗ്ലീഷ് സ്കൂളുകളുടെ എണ്ണം കുറവാണ്. 15 ഉം 20 ഉം കിലോമീറ്റർ അകലെയുള്ള സ്കൂളുകളിൽ നിന്നും വാഹനമെത്തി കുട്ടികളെ കൊണ്ടുപോകുന്നു. കുട്ടികളുടെ മാനസിക നിലവാരത്തിന് അനുയോജ്യമാല്ലാത്ത അശാസ്ത്രീയമായ വിദ്യാഭ്യാസരീതിയാണ് ഈ സ്കൂളുകളിലുള്ളതെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ല. നാടും നാട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ വളരുന്ന ഈ കുട്ടികൾക്ക് മാതൃഭാഷ അന്യമാകുന്നു. ഭാവിയിൽ ഈ സംസ്കാരവുമായി പൊരുത്തപ്പെട്ടു പോകാനാവാതെ കഷ്ടപ്പെടേണ്ടി വരുന്നു.
മലയാലപ്പുഴയിലെ എല്ലാ പൊതുവിദ്യാലയങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണ്. ചില രക്ഷിതാക്കളുടെ ദുരഭിമാനവും കുട്ടികളെ നടത്തി സ്കൂളിൽ അയയ്ക്കുന്നതിനുള്ള വിമുഖതയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിന് പ്രേരണയാകുന്നു.
കോന്നി, കുമ്പഴ, പത്തനംതിട്ട, പ്രമാടം, മൈലപ്ര എന്നിവിടങ്ങളിലുള്ള ചില എയ്ഡഡ് വിദ്യാലയങ്ങളും സൗജന്യ വാഹന സൗകര്യവും മറ്റു പ്രലോഭനങ്ങളും നല്കി കുട്ടികളെ കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡോടുകൂടി പാസ്സാകുന്ന ഈ സ്കളിൽ ചേർക്കാതെ കുട്ടികളെ വളരെ ദൂരേക്കു വിടുന്നതിനുള്ള കാരണം രക്ഷിതാക്കളുടെ ദുരഭിമാനവും ആ സ്കൂളുകളിൽ നിന്നും ലഭിക്കുന്ന സൗജന്യ സമ്മാനങ്ങളും മാത്രമാണ്.
സമൂഹത്തിന്റെ ശക്തമായ ഇടപെടലിലൂടെ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം ശക്തമാക്കുകയും മാതൃഭാഷയിലൂടെ അറിവു നേടുന്നതു കൊണ്ടുള്ള നേട്ടം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെറിയ ക്ലാസ്സു മുതൽ ഇംഗ്ലീഷ് ഭാഷ ശരിയായി പഠിപ്പിക്കുകയും വാഹനസൗകര്യം ഏർപ്പെടുത്തുകയും ചെയ്താൽ ഈ ഹൈസ്കൂൾ ഉൾപ്പെടെ ഈ പഞ്ചായത്തിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും രക്ഷപ്പെടും.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - 68 | എം. ജി. രാജമ്മ (Teacher in Charge) |
1968 - 79 | എൻ. സദാനന്ദൻ |
1980 - 89 | എൻ. എൻ. സദാനന്ദൻ |
1990 - 92 | എം. ജി. രാജമ്മ |
1992 - 1995 | സൂസന്നാമ്മ ചാക്കോ |
1995 -1995 | സുമതി അമ്മ |
1995 - 2000 | ജി . സക്കറിയ |
2000 - 2002 | ബേബി തോമസ്സ് |
2002 - 2004 | കെ. ജി. ജഗദംബ |
2004 - 2008 | മേരി ജോൺ |
2008- 2009 | പൊന്നമ്മ . പി. കെ |
2009 - 2014 | കുഞ്ഞുമോൾ. ജി |
2014 - 2015 | വനജ തയ്യുള്ളതിൽ |
2015 - 2016 | രാജേന്ദ്രൻ |
2016 - 2020 | ജസ്സി കെ ജോൺ |
2020 - | ഡാർലി പോൾ
|} |
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മലയാലപ്പുഴ ഗോപാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്) ഡോ. വി.പി.മഹാദേവൻ പിള്ള (കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.2884999,76.8203477|zoom=15}}