ജി.എച്ച്.എസ്. നല്ലളം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshkumar (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്. നല്ലളം
വിലാസം
നല്ലളം

കോഴിക്കോട് ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Rajeshkumar




ചേര്‍ക്കണം

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ നല്ലളം പ്രദേശത്ത് ഏതാണ്ട് നൂറ്റിനാല്‍പത് വര്‍ഷം ചരിത്രമെത്തിനില്‍ക്കുന്ന മഹത്തായ വിദ്യാകേന്ദ്രമാണ് നല്ലളം ഗവ. ഹൈസ്കൂള്‍ . അറിവിന്റെ വെളിച്ചം നല്‍കി ഒരു ഗ്രാമത്തെയാകെ കൂരിരുട്ടുകളില്‍ നിന്നും മുക്തമാക്കിയ ഈ വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ ഉത്പതിഷ്ണുക്കളായ ചില മഹദ് വ്യക്തികള്‍ ആരംഭിച്ച ഓത്തുപളളികളുടെയും എഴുത്തു പള്ളിക്കൂടങ്ങളുടെയും ചുവടു പിടിചാണ് പ്രദേശത്ത് ഒരു സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 1910 – 20 കാലഘട്ടത്തിലാണ് ഇന്നത്തെ സ്കൂള്‍ സ്ഥാപിതമായത് എന്ന് അനുമാനിക്കാം. നാലാംതരംവരെയായിരുന്നു ക്ലാസ്സുകള്‍ ഉണ്ടായരുന്നത്. 1920 – 30 കാലത്ത് 5-ാം തരവും പിന്നീട് 6,7 ക്ലാസ്സുകളും സ്ഥാപിക്കപ്പെട്ടു. നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ തുടര്‍ചയായി കാണുമ്പോള്‍ ഏതാണ്ട് പതിനാല് ദശകത്തെ നീണ്ട ചരിത്രം പറയാനുണ്ട് നല്ലളം സ്കൂളിന്, നല്ലളം ഗവ. മാപ്പിള യു.പി.സ്കൂള്‍ എന്നായിരുന്നു സ്കൂള്‍ അറിയപ്പെട്ടത് . പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് ആരംഭിച്ചതിനാല്‍ അവിടം സ്കൂള്‍ പാടം എന്നറിയപ്പെട്ടു. പാടത്തെ വലിയകുഴികള്‍ നികത്തിയാണ് ഇന്നുളള ക്ലാസ്സ്മുറികള്‍ പണിതുയര്‍ത്തിയത്. മുല്ലവീട്ടില്‍ കുടുംബാംഗങ്ങളായിരുന്നു സ്കൂളിന്റെ മാനേജര്‍മാര്‍. പിന്നീട് കെ.കേളപ്പന്‍ പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് വൈസ്പ്രസിഡന്റുമായിരുന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഈ വിദ്യാലയത്തെ സര്‍ക്കാര്‍ അംഗീകൃതവിദ്യാലയമാക്കി. ഈ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷം നല്ലളം എജുക്കേഷണല്‍ സൊസൈറ്റി ഉള്‍പ്പെടെയുളള നിരവധികൂട്ടായമകളുടെ പ്രവര്‍ത്തനഫലമായി സ്കൂള്‍ പുരോഗതിയിലേക്കുയര്‍ന്നു. ഇന്നും നാട്ടുകാരുടെയും അദ്യൂദയ കാംക്ഷികളുടെയും പരിശ്രമങ്ങളും സഹകരണങ്ങളും വിദ്യാലയത്തിനൊപ്പമുണ്ട് എന്നതിന് സ്കൂളിന്റെ ഇന്നത്തെ വികസന ചിത്രം സാക്ഷ്യം. 2011 ല്‍ നല്ലളം ജി.എം.യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു. ഇന്ന് ഈ വിദ്യാലയം കോഴിക്കോട് കോര്‍പ്പറേഷന്റെ പരിധിയിലാണ്. ഫറോക്ക് സബ് ജില്ലയുടെ കീഴില്‍ വരുന്ന വിദ്യാലയത്തില്‍ ഇന്ന് രണ്ടായിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകുരുമുണ്ട്. കഴിഞ്ഞ SSLC പരീക്ഷകളിലെല്ലാം മികച വിജയം കൊയ്ത ഈ വിദ്യാലയം പ്രദേശത്തെ മികച വിദ്യാകേന്ദ്രമായി തലയെടുപ്പോടെ നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ചേര്‍ക്കണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 1576126,75.4510436 | width=800px | zoom=16 }}

<googlemap version="0.9" lat="11.1576126,75.4510436" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നല്ലളം&oldid=172196" എന്ന താളിൽനിന്ന് ശേഖരിച്ചത്