ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 988: വരി 988:


== '''2016 - 17 പ്രവർത്തനവർഷം''' ==
== '''2016 - 17 പ്രവർത്തനവർഷം''' ==
      '''2016-ജൂൺ - 1'''ന് '''പ്രവേശനോത്സവത്തോടെ 2016-17 അധ്യയാന വർഷം ആരംഭിച്ചു.'''
'''സ്കൂൾ മാനേജർ റവ. ഫാ സ്റ്റീഫൻ കോട്ടയ്ക്കൽ''' ഈ സ്ഥാപനത്തെ ദൈവസന്നിധിയിൽ '''സമർപ്പിച്ച് പ്രാർത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.''' വിദ്യയുടെ ആദ്യാക്ഷരം നുകരാൻ കടന്ന് വന്ന പിഞ്ചോമനകളെ ഹൃദ്യമായി സ്വീകരിച്ചു.
'''1456വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഈ വർഷം പഠിക്കുന്നത്.''' കേരളത്തിൽ തന്നെ ഇത്രയധികം വിദ്യാർത്ഥികൾ പ്രൈമറിതലത്തിൽ പഠിക്കുന്ന വിദ്യാലയങ്ങൾ അപൂർവമാണ്.
'''42 അധ്യാപകരും 1 ഓഫീസും സ്റ്റാഫും 1 കമ്പ്യൂട്ടർ ടീച്ചറും 1 ഹെൽത്ത് നേഴ്സും രണ്ട് പാചക തൊഴിലാളികളും ഒരു ക്ലീനിംഗ് സ്റ്റാഫും''' ഈ വിദ്യാലയത്തിൽ '''സേവനം''' ചെയുന്നു.
    '''ജൂൺ 1 - ന് ഉച്ചഭക്ഷണ''' വിതരണവും '''ജൂൺ - 19 ന്''' '''പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും''' നൽകിത്തുടങ്ങി. '''ചൊവ്വ, വ്യാഴം ദിവസങ്ങളിൽ''' വിദ്യാർത്ഥികൾക്ക് '''പാലും''' '''ബുധനാഴ്ച്ചകളിൽ മുട്ടയും''' നൽകി വരുന്നു.
'''പി.റ്റി.എ'''
      '''23.06.2016 ന് ചേർന്ന പി.റ്റി.എ ജനറൽ ബോഡി''' യോഗം 11 അംഗ '''പി.റ്റി.എ എക്സിക്യൂട്ടീവിനെ''' തെരഞ്ഞെടുത്തു. ഭാരവാഹികളായി റ്റിജി ചെറുതോട്ടിലിനെ പ്രസിഡന്റായും,  മനോജ് പി ആറിനെ വൈസ് പ്രസ്ഡന്റായും, എം.പി.റ്റി.എ പ്രസിഡന്റായി മിനി ദേവസ്യയെയും, സബിറ ആരിഫയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. '''10 പി.റ്റി.എ, എം.പി.റ്റി.എ എക്സിക്യൂട്ടീവ് യോഗങ്ങൾ ചേർന്നു.'''
'''ദിവസവും 5 രക്ഷിതാക്കൾ''' സ്കൂളിലെത്തി '''വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു.''' എല്ലാ മാസവും '''ക്ലാസ് പി.റ്റി.എ എക്സിക്യൂട്ടീവുകൾ''' ഈ സ്കൂളിന്റെ സവിശേഷതയാണ്.
'''ദിനാചരണങ്ങൾ'''
'''പരിസ്ഥിതി''' ദിനം, '''വായന ദിനം,''' '''ബഷീർ''' ദിനാചരണം, '''ലോക ജനസംഖ്യാ'''ദിനം, '''ചാന്ദ്ര''' ദിനം, '''ഹിരോഷിമ'''ദിനം, '''ഇഫ്ത്താൻ''' വിരുന്ന്, '''സ്വാതന്ത്ര്യ'''ദിനം, '''സംസ്കൃത'''ദിനം, '''കാർഷിക'''ദിനം, '''ഓണാഘോഷം''', '''കൈകഴുകൽ''' ദിനം, '''ഓസോൺ'''ദിനം, '''ഗാന്ധിജയന്തി, ശിശു'''ദിനം, '''ഊർജ്ജസംരക്ഷണ'''ദിനം, '''ക്രിസ്തുമസ്, എയ്ഡ്സ്'''ദിനം, '''ന്യൂഇയർ, റിപ്പബ്ലിക്'''ദിനം എന്നിവ സമുചിതമായി '''ആഘോഷിക്കുന്നു.'''
'''കൃഷി ഒരു സംസ്കാരം'''
'''കൃഷി ഒരു സംസ്കാരമാക്കുക''' എന്ന ലക്ഷ്യത്തോടെ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. '''കൂൺകൃഷി പരിശീലനം, ഭക്ഷ്യമേള, കാർഷിക പ്രദർശനം, കുട്ടിക്കർഷകനെ തെരഞ്ഞെടുക്കൽ, വീട്ടിലൊരു കോവൽ, സ്കൂൾ പച്ചക്കറിതോട്ടം എന്നിവ ഇവയിൽ ചിലതു മാത്രം'''. സംസ്ഥാന കൃഷി വകുപ്പിന്റെ '''ഇൻസ്റ്റിറ്റ്യൂഷണൽ ഗാർഡനിംഗിന് 1ലക്ഷം രൂപയുടെ പ്രോജക്ടിന് അനുമതി ലഭിച്ചു'''. '''തോമസ് സാറും, സെല്ലി ടീച്ചറും നേതൃത്വം''' നൽകുന്നു.
'''പരിസ്ഥിതി പ്രവർത്തനം'''
പരിസ്ഥിതി സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു. '''കേരള ശാസ്ത്ര സാങ്കേതിക കൗൺസലിന്റെ 9000 രൂപയുടെ ഗ്രാന്റ് നമുക്ക് ലഭിച്ചു.''' മുത്തങ്ങയിൽ വച്ച് '''രണ്ട്''' ദിവസത്തെ '''പരിസ്ഥിതി സഹവാസ ക്യാമ്പ്''' നടത്തി.
'''കായികരംഗം'''
സബ്‍ജില്ല കായിക മേളയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും '''എൽ.പി മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്''' നമുക്ക് ലഭിക്കുകയും ചെയ്തു. രണ്ടാം ക്ലാസിലെ '''ഗ്ലോറിയ ജിജോയി''' വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. '''ഷാജി എം.എസ്, സിസ്റ്റർ ലാലി വർഗ്ഗീസ്''' എന്നീ അധ്യാപകർ നേതൃത്വം നൽകി. '''സ്കൂൾ കായിക മേള രണ്ട് ദിവസങ്ങളിലായി''' നടത്തി.
'''കലാരംഗം'''
എല്ലാ '''വെള്ളിയാഴ്ച്ച'''കളിലും '''സർഗ്ഗവേള''' നടത്തി വരുന്നു. '''മൂന്ന് ദിവസ'''ത്തെ '''സ്കൂൾതല കലാമേള''' നടത്തി ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി. നേൃത്വം നൽകിയ '''ലാലി ഇ.റ്റി, ഹർഷ തോമസ്സ്  എന്നീ അധ്യാപക'''രെ നന്ദിപൂർവ്വം ഓർക്കുന്നു.
'''സംസ്കൃതോത്സവം'''
ഉപജില്ല, ജില്ല '''സംസ്കൃത്സവത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ ചമ്പ്യന്മാരായി.''' കുട്ടികളെ നല്ല രീതിയിൽ പരീശീലിപ്പിച്ച് ഒരുക്കിയ '''സ്നോജ ടീച്ചർ'''ക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
'''ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ'''
'''ഗണിതശാസ്ത്രമേള'''യിൽ '''യു.പി''' വിഭാഗം '''രണ്ടാം സ്ഥാനം''' നേടി. നേതൃത്വം നൽകിയ '''ബീന ടീച്ചർക്കും, സി. ലിസ്സിക്കും''' അഭിനന്ദനങ്ങൾ.
'''ശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഓവറോളും യു.പി വിഭാഗം റണ്ണറപ്പും''' നേടുവാൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചു. നേതൃത്വം നൽകിയ '''സെബാസ്റ്റ്യൻ സാറിനും,
വർഗ്ഗീസ് സാറിനും, വിദ്യാർത്ഥികൾക്കും അഭിനന്ദന'''ങ്ങൾ.
'''യു.പി റണ്ണർ അപ്പ് നേടിയ തോമസ് സ്റ്റീഫൻ സാറിനും, ബിജി വർഗ്ഗീസ് ടീച്ചർക്കും വിദ്യാർത്ഥികൾക്കും പ്രത്യക അഭിനന്ദന'''ങ്ങൾ.
ഈ വർഷത്തെ '''ഉപജില്ല ശാസ്ത്രമേള നല്ല രീതിയിൽ നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തു'''വാൻ സാധിച്ചു.
'''കാരുണ്യ പ്രവർത്തനങ്ങൾ'''
കാരുണ്യ പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയം വളരെയധികം പ്രാധാന്യം നൽകുന്നു. '''എല്ലാ വെള്ളിയാഴ്ചയും തപോവനത്തിൽ ഉച്ചഭക്ഷണം നൽകി'''വരുന്നു. '''ഭവന നിർമാണ''' സഹായം, '''രോഗി സഹായം''' എന്നിവ ചെയ്തുവരുന്നു. '''വൃക്ക രോഗിയായ വിഷ്ണുവിന് 25,000''' രൂപ നൽകി. '''തപോവനത്തിൽ പുതുവസ്ത്രങ്ങൾ''' നൽകി. '''ഓണക്കിറ്റ്, 30വിദ്യാർത്ഥികൾക്ക് ഓണക്കോടി, കട്ടയാട് അംഗൺവാടിയിൽ കളിപ്പാട്ടവിതരണം''' തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ '''ചൊവ്വാഴ്ച്ചയും കാരുണ്യ കുടുക്കയിൽ കുട്ടികൾ നിക്ഷേപിക്കുന്ന ചെറിയ തുകകളാണ്''' കാരുണ്യ പ്രവർത്തികൾക്കുള്ള '''മൂലധനം.'''
'''സ്കൂൾ ലൈബ്രറി'''
'''4500 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി''' നമുക്കുണ്ട്. ഈ വർഷം വായനവാരത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ '''ക്ലാസ് ലൈബ്രറി'''യിൽ '''50 മുതൽ 100 വരെ പുസ്തകങ്ങൾ''' ഓരോ ക്ലാസിലുമുണ്ട്.
'''പഠനമികവ്'''
പഠനകാര്യങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഏറെ മുന്നിൽ നിൽക്കുന്നു. '''പിന്നോക്കക്കാർക്ക് പ്രത്യക പരീശീലനം''' നൽകി വരുന്നു. '''രാവിലെ 9.30മുതൽ  10.10 വരെയാണ്'''. '''ഹലോ ഇംഗ്ഗീഷ് പ്രോഗ്രാം''' വളരെ നന്നായി നടക്കുന്നു. എല്ലാ '''ബുധനാഴ്ച്ച'''കളും '''ഇംഗ്ഗീഷ് ഡേ''' ആയി മാറ്റികൊണ്ട് വിദ്യാർത്ഥികൾക്ക് '''ആംഗലേയ ഭാഷ പ്രാവീണ്യം''' നേടുന്നതിന് അവസരം ഒരുക്കുകയായിരുന്നു. ഇതിനായി ഇംഗ്ഗീഷ് ഭാഷ സഹായിയായി '''സീപ്''' എന്ന പുസ്തകം അച്ചടിച്ച് വിതരണം ചെയ്തു.
എല്ലാ മാസവും '''യൂണിറ്റ് ടെസ്റ്റ്, കൃത്യമായി ക്ലാസ് പി.റ്റി.എ, കുട്ടികളുടെ ഭവനസന്ദർശനം എന്നിവ പഠന നിലവാരം ഉയർത്താൻ സഹായകര'''മായിത്തീരുന്നു. വിദൂരങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിലേയ്ക്ക് കടന്നു വരുന്നത് പഠന നിലവാരത്തിന്റെ പ്രത്യേകത കൊണ്ടാണ്.
സ്കൂൾ ക്ലബുകൾ
'''സയൻൻസ് ക്ലബ്, ഗണിത ക്ലബ്, ഭാഷ ക്ലബുകൾ, കാർഷിക ക്ലബ്, പരിസ്ഥിതി ക്ലബ് ലഹരിവിരുദ്ധ ക്ലബ്''' എന്നിവയും '''സുനിൽ സാറിന്റെ''' നേതൃത്വത്തിൽ '''സ്കൗട്ടും, ഗീത ടീച്ചറിന്റെ''' നേതൃത്വത്തിൽ '''ഗൈഡ്സും''', '''ഷാജു എം എസിന്'''റെ നേതൃത്വത്തിൽ '''ജെ. ആർ.സിയും''' പ്രവർത്തിക്കുന്നു.
'''മാനേജ്‍മെന്റ്'''                                 
ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. ബഹുമാനപ്പെട്ട '''മാനേജർ റവ. ഫാ സ്റ്റീഫൻ കോട്ടയ്ക്കൽ''' വിദ്യാലയ പ്രവർത്തനങ്ങൾക്ക് '''ശക്തമായി പിന്തുണയും പ്രോത്സാഹനവും''' നൽകുന്നു. ഇടവക ട്രസ്റ്റിമാരും കമ്മറ്റിക്കാരും വളരെ സൗഹാർദ്ദപരമായ ഇടപെടലുകളാണ് നടത്തുന്നത്. ഭൗതിക വികസനത്തിന് ബത്തേരി ഫൊറോന  ദോവാലയം നൽകുന്ന പിന്തുണ ഏറെ മഹത്തരമാണ്.
കോർപ്പറേറ്റ് മാനേജ്മെന്റ് വിദ്യാലയമെന്ന നിലയിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവും, കോ‍ർപ്പറേറ്റ് മാനേജർ റവ. ഫാ. ബിജു പൊൻപാറയ്ക്കലും ശക്തമായ പിന്തുണ നൽകുന്നു.
മുനിസിപ്പാലിറ്റിയോട് നന്ദിയോടെ
    സു.ബത്തരി മുനസിപ്പാലിറ്റി ഭരണസമിതിക്ക് അസംപ്ഷൻ യു.പി സ്കൂളിനോട്  വളരെ അനുഭാവ പൂർണമായ സഹകരണമാണ് ഉള്ളത്. 2015-2016 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 ലക്ഷം രൂപയുടെ ടോയ്‍ലറ്റ് കോംപ്ലക്സും, 2016-2017 വാർഷിക പദ്ധതിയിൽ 1.5 ലക്ഷം രൂപയുടെ അടുക്കള നവീകരണവും ഉൾപ്പെടുത്തി നടപ്പിലാക്കി. മുൻസിപ്പൽ ചെയർമാൻ പി.കെ സഹദേവൻ, വാർഡ്  കൗൺസിലറും വികസന സമിതി സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേ‍ഴ്‍സണുമായ റ്റി എൽ സാബുവും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാരും നമ്മുടെ വിദ്യാലയത്തോട് കാണിക്കുന്ന സഹകരണം എടുത്ത് പറയേണ്ടതാണ്. സു.ബത്തേരി എം.എൽ.എ ബാലകൃഷണൻ അവർകൾ നമ്മുടെ വിദ്യാലയത്തിലേക്ക് കമ്പ്യൂട്ടറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പൂർവ്വവിദ്യാർത്ഥി സംഗമം
വിദ്യാലയത്തിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തുന്ന വിധം 'ഒരു വട്ടം കൂടി' എന്ന പേരിൽ വിപുലമായ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
നന്ദി പൂർവ്വം
സ്തുത്യർഹമായ സേവനത്തിന് ശേഷം അൽഫോൻസ ജോസഫ് ടീച്ചർ, എം.ടി ഫിലോമിന ടീച്ചർ എന്നിവർ അസംപ്ഷൻ കുടുംബത്തിൽ നിന്ന് വിടപറയുമ്പോൾ നന്ദിയോടും അഭിമാനത്തോടും കൂടെ അസംപ്ഷൻ കുടുംബം അവരെ സ്മരിക്കുകയാണ്.
         
</div>
</div>
{{End tab| frame = yes
{{End tab| frame = yes

15:55, 14 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png