"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ .പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 2 }}ലോകത്തെ മാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ .പ്രതിരോധം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...) |
||
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം ലോകത്തെ മാറ്റി മറിച്ച മഹാമാരി, നമ്മുടെ ജീവിതം മാറ്റിമറിച്ച വൈറസ്.
വീട്ടിലിരിക്കാൻ സമയം ഇല്ലാത്തവരെ ഈ വൈറസ് വീട്ടിലിരുത്തി. വീട്ടിൽ നമ്മൾ സന്തോഷത്തോടെ ഇരിക്കുമ്പോൾ നമ്മുടെ സുരക്ഷയ്ക്കു വേണ്ടി ഡോക്ട്ടറും, ആരോഗ്യപ്രവർത്തകരും, പോലീസുകാരും ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നു. വീട്ടിലിരിക്കാൻ കൊതിച്ച നമ്മൾ പുറത്തു പോകാൻ കൊതിക്കുന്നു. സ്കൂൾ അടക്കാൻ കൊതിച്ച നമ്മൾ സ്കൂൾ തുറക്കാൻ കൊതിക്കുന്നു. നമ്മുടെ നാളേയ്ക്ക് വേണ്ടിയാണ് ഇതെന്ന് നമ്മൾ ചിന്തിക്കണം. ഒരോ ദിവസം കഴിയുംതോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം വർധിക്കുന്നു. ടിവിയിലും പത്രമാധ്യമങ്ങളിലെല്ലാം വൈറസിനെ കുറിച്ചുള്ള വാർത്തകൾ മാത്രമാണ്. എന്നും ജങ്ങ് ഫുഡ് കഴിക്കുന്ന കുട്ടികളെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാലും ജീവിക്കാമെന്ന് ഇത് പഠിപ്പിച്ചു.ആർഭാടമില്ലാതെയും ആഘോഷങ്ങൾ നടത്താം എന്നും നമ്മൾ പഠിച്ചു. ആഴ്ചയിലോ മാസത്തിലോ വൃത്തിയാക്കുന്ന പരിസരം എന്നും രണ്ടു നേരം വൃത്തിയാക്കി ശുചിത്വം പാലിക്കുന്നു. മുമ്പ് ഭക്ഷണം കഴിക്കു മ്പോൾ മാത്രമാണ് നമ്മൾ കൈകൾ കഴുകാറുള്ളത്. എന്നാൽ ഇപ്പോൾ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ വ്യക്തി ശുചിത്വം പാലിക്കുന്നതിന് വേണ്ടി നമ്മൾ ഇടയ്ക്കിടെ സോപ്പിട്ട് കൈകൾ കഴുകുന്നു. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാലയോ മാസ്കോ ഉപയോഗിക്കുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അകലം പാലിക്കുന്നു.പുറത്ത് പോയി വന്ന് കൈയ്യും മുഖവും സോപ്പിട്ട് കഴുകുന്നു.ഗവൺമെൻ്റിൻ്റെ അഭ്യർത്ഥന കൃത്യമായി പാലിക്കുന്നു. വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും തുടർന്നും പാലിക്കുകയാണെങ്കിൽ കൊറോണ വൈറസിനെ പോലെയുള്ള ഒരു രോഗങ്ങൾക്കും നമ്മളെ കീഴടക്കാൻ ആകില്ല. എതിരിടാം നമുക്ക് ഒന്നിച്ച് കൊറോണ വൈറസിനെതിരെ നാളേയ്ക്കായ് ........
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം