"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

അനേകം വർഷം പഴക്കമുള്ളതാണ് നമ്മുടെ ഭൂമി നാം ജീവിക്കുന്ന ചുറ്റുപാടിനെ പരിസ്ഥിതി എന്നറിയപ്പെടുന്നു മറ്റ് ആകാശഗോളങ്ങൾ നിന്നും വ്യത്യസ്തമാണ് നമ്മുടെ പരിസ്ഥിതി മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും എല്ലാംകൂടി പരിസ്ഥിതിയെ മനോഹരമാക്കുന്നു ഏതൊരു ജീവിയുടെയും ജീവിതം ചുറ്റുപാടുമായി ബന്ധപ്പെട്ടിരിക്കുന്നു മണ്ണും ജലവും വായുവും എല്ലാം പരിസ്ഥിതിയുടെ ഘടകങ്ങങ്ങൾ ആയതിനാൽ പരിസ്ഥിതി സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പാടങ്ങൾ നികത്തുന്നത് മരങ്ങൾ വെട്ടി മുറിക്കുന്നതും വ്യവസായശാലകൾ വമിപ്പിക്കുന്ന പുക എന്നിവ പരിസ്ഥിതിയെയും മലിനമാക്കുന്നു .മലിനജലം കെട്ടിനിൽക്കുന്നതും ഫാക്ടറികളിൽ നിന്ന് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളും പലതരത്തിലുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്നു .വിഷാംശം കലർന്ന ഭക്ഷണങ്ങൾ ആണ് ഇന്ന് നമ്മൾ കൂടുതലും കഴിക്കുന്നത് .ജനസംഖ്യാ വർദ്ധനവിനും നഗരവൽക്കരണത്തിനും അനുസരിച്ച് മാലിന്യനിർമാർജ്ജനത്തിനും ശുദ്ധജല വിതരണത്തിനും സംവിധാനം ഒരുക്കിയിട്ടില്ല പരിസ്ഥിതി ശുചിത്വം ഇല്ലായ്മ കൊണ്ടാണ് പകർച്ച വ്യാധികൾ ഉണ്ടാവുന്നത് കെട്ടിക്കിടക്കുന്ന ജലത്തിൽ നിന്നാണ് മിക്ക പകർച്ചവ്യാധികളും പകരുന്നത് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അതുകൊണ്ട് നമുക്ക് ഒരുമിച്ച് നിന്ന് അതിനെ സംരക്ഷിക്കാം

ലക്ഷ്മി അജയകുമാർ
8 ഇ ആർ.വി.എസ്.എം എച്ച്. എസ്സ്,എസ്സ് പ്രയാർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം