"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അത്യാഗ്രഹം കൂടിയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അത്യാഗ്രഹം കൂടിയാൽ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksha...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അത്യാഗ്രഹം കൂടിയാൽ
ഒരു കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു. ആ കാട്ടിൽ വളരെ ബുദ്ധിമാനായ ഒരു മുയലും ഉണ്ടായിരുന്നു. ആ കാട്ടിൽ ഉണ്ടായിരുന്ന മൃഗങ്ങളെല്ലാം സിംഹത്തെ പേടിച്ചായിരുന്നു ജീവിച്ചിരുന്നത്. ഓരോ ദിവസം കൂടുമ്പോൾ പേടി കൂടി വന്നു. ഓരോ ദിവസവും കാട്ടിലെ ഒരു മൃഗമാണ് സിംഹത്തിന്റെ ഭക്ഷണം. ഓരോ ദിവസവും ഓരോ മൃഗം വെച്ച് പോകുമായിരുന്നു. മൃഗങ്ങൾ ചെല്ലാൻ താമസിച്ചാൽ അവരുടെ കുടുംബം സഹിതം തിന്നു തീർക്കും. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം മാൻ, കാട്ടുപോത്ത് ഇങ്ങനെ. അങ്ങനെ ബുദ്ധിമാനായ മുയൽ ചെല്ലേണ്ട ദിവസം വന്നു. ബുദ്ധിമാനായ മുയൽ സിംഹത്തിന്റെ അടുത്ത് താമസിച്ചുപോയി. അപ്പോൾ സിംഹം അവനോട് വളരെ ദേഷ്യപ്പെട്ടു. അപ്പോൾ നിന്നെപ്പോലുള്ള ഒരു സിംഹത്തെ കണ്ടെന്ന് മുയൽ പറഞ്ഞു. അപ്പോൾ സിംഹം പറഞ്ഞു: "എന്നെപ്പോലൊരു സിംഹമോ?" മുയൽ പറഞ്ഞു: "അതെ, ആ സിംഹം എന്നോട് പറഞ്ഞു ഞാനാണ് ഈ കാട്ടിലെ രാജാവ് എന്ന്, ഞാൻ മാത്രമാണ് രാജാവ് എന്ന്". അപ്പോൾ ഈ സിംഹം ചോദിച്ചു: "എവിടെ ആ നശിച്ച സിംഹം?" അപ്പോൾ ബുദ്ധിമാനായ മുയൽ പറഞ്ഞു: ആ പഴയ പൊട്ടകിണറ്റിലുണ്ട്. അപ്പോൾ സിംഹം പറഞ്ഞു "ഞാൻ അവനെ കൊല്ലാൻ പോവുകയാണ്" എന്ന്. ആ സിംഹം പൊട്ടകിണറ്റിൽ പോയി നോക്കി. ആ സിംഹം അവന്റെ തന്നെ ഛായാ കിണറ്റിൽ കണ്ടു. തന്റെ എതിരാളിയെ കൊല്ലാൻ സിംഹം പൊട്ടകിണറ്റിലേയ്ക്ക് എടുത്തു ചാടി. അങ്ങനെ ആ സിംഹത്തിന്റെ ശല്യം ഇല്ലാതായി.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ