"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മുൾക്കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മുൾക്കിരീടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുൾക്കിരീടം



കൊറോണ വന്നു ,കൊറോണ വന്നു
മാനവരാശിയെ കാർന്നുതിന്നാൻ
അഹങ്കരിച്ചൊരു മനുഷ്യരൊക്കെയും
കൂട്ടിലാക്കിയ പോലെയായി

കൊറോണ വന്നു ,കൊറോണ വന്നു
നാടും നഗരവും ലോക്‌ഡൗണായി
ചൈനയിലെ വുഹാൻ എന്ന
നഗരത്തിലവൻ ജനനം കൊണ്ടു

കിരീടം എന്നതാണല്ലോ കൊറോണ
എന്ന വാക്കിനർത്ഥം
ജീവിതപാഠം എന്തെന്നറിയാൻ
പ്രകൃതി തന്നൊരു ശിക്ഷയല്ലോ

കാണൂ കാണൂ കൺതുറക്കു
പ്രകൃതിയെ നമുക്ക് സ്നേഹിച്ചീടാം
ധനികനെന്നോ ദരിദ്രനെന്നോ
ജാതിയേതോ മതമേതോ

ദൈവവിശ്വാസിയായ മനുഷ്യനിന്നു
ഒത്തൊരുമിച്ചീടും
കൊറോണ എന്ന വ്യാധിയെ നമുക്ക്
ചെറുത്തു നിൽക്കാം കൈകോർക്കാതെ

വീട്ടിലിരിക്കു ....സുരക്ഷിതരാകു ....
കൊറോണ എന്ന വ്യാധിയെ തടയാം
മാസ്കുകൾ പലതും ധരിച്ചീടാം
സോപ്പാൽ കൈകൾ കഴുകീടാം

കോറോണ എന്ന ചങ്ങലയിലെ
കണ്ണികൾ നമുക്ക് മുറിച്ചീടാം
ഒറ്റകെട്ടായി കൈകോർക്കാതെ
നമ്മുടെ മണ്ണിനെ നമുക്ക് കാക്കാം

അർച്ചന എസ് പിള്ള
8 C ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ,തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത