"ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രാർത്ഥന" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രാർത്ഥന


മീനച്ചൂടിലേയുണർന്നെണീറ്റു
ജന്മസാഫല്യമെന്നീവണ്ണം മേനിയാകെ
പൂത്തുലഞ്ഞിതാ ക്ഷേത്ര മുറ്റത്തെയാ
കർണ്ണികാരം ആർദ്രമാം നൈവേദ്യമായി
നെറ്റിപ്പട്ടം കെട്ടിയ കൊമ്പനായ്
ആനന്ദക്കാഴ്ച്ചയായൽഭുതക്കണിയായി
ആരുമീമേനിയിൽ കണ്ണയയ്ക്കാതെ പോവില്ല
പോവാനാവില്ലൊരിക്കലും തഴുകാതെയും
നിൽപ്പീ ക്ഷേത്രനടയിലാണെന്നാലും
കണ്ണനെ കാണുവാൻ കഴിയാറില്ലൊരിക്കലും
കാറ്റത്ത് പാളി നോക്കുവാൻ ശ്രമിക്കുന്ന നേരം
ആളുമാരവവും കാണിക്കാറില്ലയാമുഖം
വിഷു നാളിൽ കണിക്കൊപ്പം ചേർ-
ന്നേയീ ദിവ്യദർശനം സാധ്യമാകൂ
പട്ടുപുടവയും കനകവും നാണയവുമൊപ്പം
കണിവെള്ളരിക്കണിക്കൊന്നയുമെത്തും
ചേലേന്തും മയീൽപ്പീലിയുമോടക്കുഴലും
പുഞ്ചിരിയഞ്ചുന്ന കൊഞ്ചലുമാ ഗോപീ തിലകവും
ആ കള്ളനോട്ടവും മധുരനാദവുമാ നിൽപ്പു -
മെന്നേയോരോ കൊല്ലവുമെത്തിക്കുന്നു

ഒന്നുമറിയാതെ പൂത്തുലഞ്ഞിതാ
കർണ്ണികാരത്തിൻ പൂക്കളും
ഗ്രാമത്തിനു കണിയേകുവാനായ്
ഐശ്വര്യ സമൃദ്ധി നിറയ്ക്കുവാനായി

ആരേയും കാണുവാനാകുന്നില്ലെനിക്ക്
ആനയുമമ്പാരിയും വെടിക്കെട്ടുമെന്തേ
കേൾക്കാതെയീ മുഖം ശൂന്യമായ്
മുഖാവരണമണിഞ്ഞ തിരുമേനി മാത്രം

വേഗമേ പൂജ കഴിക്കുന്നു നിൽക്കാതെ
പോകുന്നു ശീഘ്രം കാണുന്നില്ലയെന്നേയും
വിഷുനാളിലെങ്കിലും കാണുവാനാകുമോ
കണ്ണനെ കണിക്കൊപ്പമെങ്കിലും?

നന്മയ്ക്കായ് ഒത്തുചേരുന്ന നേരത്ത്
മാറി നിൽക്കാതെയണിചേരണമവയ്ക്കായ്
നാടിനെ വിഴുങ്ങാനൊരുങ്ങുന്ന രാക്ഷസി
പിടിച്ചു കെട്ടണമവളെയൊത്തൊരുമിച്ചകലം പാലിച്ച്

പ്രാർത്ഥനയതാവട്ടെയെപ്പോഴും കൈകൂപ്പി
തൊഴുതർത്ഥിപ്പൂ കർണ്ണികാരവും നാട്ടിന്നായി
ലോകജനതയ്ക്കായ് നന്മയ്ക്കായ് തുരത്താം
ലോകാസമസ്താ സുഖിനോ ഭവന്തു.


 

അമൃതകൃഷ്ണ. എസ്. ആർ
8 C എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത