"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/കരകയറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/കരകയറാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കരകയറാൻ

ഓലയുടെ വിടവിലൂടെ മഴ അന്നും ആ കുടിലിൽ വീണുകൊണ്ടിരുന്നു. മഴ വളരെ ശക്തമായിരുന്നു. കുടിലിൽ നല്ല തണുപ്പും മഴയോടൊപ്പം എത്തി. അതൊരു മഴക്കാലം ആയിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഈ പെട്ടെന്നുള്ള മഴയെന്നും അവർക്കറിയില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ യാണ് സോങ് പാങ് എന്ന അമ്മയും ചിയാൻ ഗോ എന്ന മകനും കഴിയുന്നത്. കേരളം എന്ന സുന്ദരിയായ അമ്മയെ കാണുവാൻ, ആ അമ്മയുടെ ഹൃദയത്തിൽ കഴിയുവാൻ വേണ്ടിയാണ് 2018 മെയ് ഏഴാം തീയതിയിലെ വിമാനത്തിന് ചൈനയിൽ നിന്നും കേരളത്തിലെത്തിയത്. പലപല ദിവസങ്ങൾ ഹോട്ടൽ മുറികളിലും മറ്റും കഴിഞ്ഞെങ്കിലും, തങ്ങൾക്ക് എന്നെന്നേക്കുമായി താമസിക്കാൻ ഒരിടം അവർക്ക് കണ്ടെത്താനായില്ല. ഒടുവിൽ ഒരു ഗൈഡിനെ വിളിച്ചു താമസിക്കാൻ ഒരിടം കണ്ടെത്തി തരാൻ ആവശ്യപ്പെട്ടു. അയാളാകട്ടെ പാവം ചീന കാരിൽ നിന്നും നല്ലൊരു തുക പിടുങ്ങിയ ശേഷം അവരെ ജനവാസമേഖല ഇല്ലാത്ത ഒരു ഒറ്റപ്പെട്ട മേഖലയിൽ ഉപേക്ഷിച്ചു. ആ ഒറ്റ ഒരാളുടെ സ്വഭാവത്തിൽ നിന്നും സോങ് പാങ്ങ്എന്ന അമ്മയും ചിയാൻ ഗോ എന്ന മകനും കേരള ജനതയെ ഒന്നടങ്കം വെറുത്തു. ചതിയന്മാർ ആണെന്ന് വിശ്വസിച്ചു. പലപ്പോഴും നാട്ടിലേക്ക് പോകാം എന്ന് കരുതിയെങ്കിലും വഴി അറിയില്ല, നാട് അറിയില്ല, ഭാഷ അറിയില്ല, ആകെ ബുദ്ധിമുട്ടിലാണ് ജീവിതം. എങ്കിലും മലയാളത്തിലെ പ്രയാസമേറിയ വാക്കുകൾ ഒഴികെ ബാക്കിയൊന്നും അവർക്ക് ബുദ്ധിമുട്ടില്ലായിരുന്നു. പാലക്കാട് ജില്ലയിലെ ഏതൊ ഒരു വനത്തിലാണ് തങ്ങൾ എന്ന് മാത്രം അവർക്കറിയാം. മഴയുടെ ആരവം സമയങ്ങൾ കഴിയുന്നതനുസരിച്ച് നീർത്തുകൊണ്ടിരുന്നു. ചിയാൻ ഗോയുടെയും സോങ് പാങ്ങിൻെറയും വയറുരാവിലെ മുതലേ പ്രതിഷേധിച്ചു തുടങ്ങിയിരുന്നു. അങ്ങനെ തങ്ങൾക്ക് പറ്റിയ അമളി ഓർത്ത് നീറി നീറി ആണ് ഓരോ രാവും പകലും അവർ കഴിച്ചുകൂട്ടുന്നത്. മാസങ്ങൾ പലതു കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ എത്തുകയും ചിയാൻ ഗോയേയും അമ്മയെയും കണ്ടു. അവരോട് കാര്യ വിവരങ്ങൾ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എല്ലാം വിശദമായി അറിഞ്ഞു. ചിയാൻ ഗോയും അമ്മയും ആദ്യം ഒന്ന് ഭയപ്പെട്ട എങ്കിലും പിന്നീട് മനസ്സിൽ ധൈര്യം സംഭരിച്ചു. പിന്നീട് ജില്ലാ കളക്ടറും ജില്ലാ പ്രസിഡണ്ടും മറ്റും ഇടപെട്ട് അവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കി. കേരള സംസ്കാരത്തിന്റെ ഭാഗമാണ് "അതിഥി ദേവോ ഭവ" അതായത് അതിഥികളെ ദൈവമായി കാണുന്ന സമ്പ്രദായം. അതുകൊണ്ട് കൂടിയാണ് ആ പാവം ചീനക്കാരെ സംരക്ഷിക്കുന്നത് അങ്ങനെ അവർ ആ ഹൃദ്യമായ വനം, വനപാലകരുടെ ഒപ്പം കടന്നു. അങ്ങനെ അവർ മാസങ്ങൾക്കുശേഷം റോഡും പാലവും വാഹനങ്ങളും കണ്ടു. ആശ്വാസമായി മനസ്സിലൊരു ആനന്ദ മഴ പൊഴിഞ്ഞു. ഒരിക്കലും നടകുംഎന്ന് കരുതിയില്ല ഇങ്ങനെ ഒരു നിമിഷം. നാട്ടിൽ അത്യാവശ്യം നല്ല ഒരു വീട് തന്നെ സർക്കാർ അവർക്ക് നൽകി. അവർക്ക് ഇരുവർക്കും അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് അവർക്ക് ടൂറിസ്റ്റ് വകുപ്പിൽ ജോലി നൽകി. എല്ലാവരും നല്ല സഹകരണം. അങ്ങനെ അവർ കുറച്ചു മലയാളവും പഠിച്ചു. ഇപ്പോൾ അവർക്ക് തിരിച്ചു ചൈനയിലേക്ക് പോകണമെന്നില്ല. വീട്ടില് അയൽവാസികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കെ അവർ അസുഖങ്ങളെക്കുറിച്ച് സംസാരിച്ചു. അപ്പോൾ വന്നു ഒരു വൈറസിന്റെ പേര് "നിപ ".കേരളത്തിൽ ആദ്യം കോഴിക്കോട് സ്ഥിതീകരിച്ചു പിന്നീട് അത് ഓരോരുത്തർക്കും പകർന്ന് കേരളമാകെ വ്യാപിച്ചു. സന്നദ്ധ പ്രവർത്തനങ്ങൾ ആദ്യമേ തുടങ്ങി. രോഗപ്രതിരോധത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി. ക്രമേണ മരുന്ന് കണ്ടുപിടിച്ചു. അവസാനം കേരളംഒറ്റക്കെട്ടായി നിന്ന് നിപ്പയെ തുരത്തി. അങ്ങനെ മാസങ്ങൾ പലതു കൂടി കഴിഞ്ഞു പോയി. ചിയാൻ ഗോയും സോങ് പാങ്ങും വാർത്ത കണ്ടു കൊണ്ടിരിക്കെ ഒരു ഞെട്ടിക്കുന്ന വാർത്ത അവർ ശ്രദ്ധിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് പുതിയ ഒരു വൈറസ് പിടിപെട്ടു മൂഷികവംശം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. പിന്നീട് വീണ്ടും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്. "ലോകാരോഗ്യ സംഘടന" ഈ വൈറസിനെ "COVID-19" എന്നും ശാസ്ത്രജ്ഞൻ "കൊറോണ" എന്നും നാമകരണം ചെയ്തു. ചൈനയിൽ മാത്രം ഒതുങ്ങിയില്ല വില്ലൻ വൈറസ്. വിവിധ രാജ്യങ്ങളിലേക്ക് പകരാൻ അതിനു വലിയ താമസമുണ്ടായില്ല. ചൈനയിൽ ദിവസങ്ങൾ കഴിയും തോറും രോഗികളുടെയും മരണപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. മരുന്നു കണ്ടുപിടിക്കാനായില്ല. ഡിസംബർ 31ന് കണ്ടുപിടിക്കപ്പെട്ട രോഗം മൂന്നുമാസത്തോളം വിവിധ രാഷ്ട്രങ്ങളിൽ നിലനിന്നു. ചൈനയിൽ നീണ്ട 76 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ചെറിയ ഒരു ആശ്വാസം, രോഗികളുടെ എണ്ണം കുറയുന്നു. കേരളത്തിൽ വന്നെത്തിവില്ലൻ വൈറസ്. ഇറ്റലിയിൽ നിന്ന് മൂന്ന് പേരാണ് പത്തനംതിട്ടയിൽ വൈറസിനെ എത്തിച്ചത്. പിന്നീട് വലിയ താമസമുണ്ടായില്ല അത് വ്യാപിക്കാൻ. സുരക്ഷാ മുൻകരുതലുകൾ തുടക്കത്തിലെ സ്വീകരിച്ചു. രോഗപ്രതിരോധത്തിനായി മലമ്പനിയുടെ പ്രതിരോധ മരുന്നായ "ഹൈഡ്രോക്സി ക്ലോറോക്വിൻ" എത്തിച്ചു നൽകി. കേരളത്തെ കണ്ട ചീനകാർക്ക് അഭിമാനം തോന്നി. മറ്റു രാജ്യത്ത് കിടക്കുന്ന പ്രവാസികളെ പോലും സംരക്ഷിക്കുന്നു. അങ്ങനെ സ്പെയിനിൽ നിന്നെത്തിയ ഒരു വിദേശിയെ സഹായിക്കുകയായിരുന്നു ചിയാൻഗോയും അമ്മയും. വിദേശിക്ക് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ അയാൾക്ക് COVD-19 സ്ഥിരീകരിച്ചു. ചിയാൻ ന്റെയും അമ്മയുടെയും ഉള്ളിൽ ആശങ്ക ഉണ്ടായിരുന്നു.എന്നാൽ അടിസ്ഥാനരഹിതമാണെന്ന് കേരളത്തിന്റെ രോഗപ്രതിരോധ ശൈലിയിലൂടെ അവർക്ക് ബോധ്യമായി. ഒടുവിൽ ചി യാനും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിൽ നല്ല പരിചരണം, മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സുരക്ഷാ ഉപകരണങ്ങൾ കൂടുതൽ. ലോകത്തെ വച്ച് നോക്കുമ്പോൾ പോലും രോഗമുക്തി നേടിയവരുടെ ശതമാനം കൂടുതൽ കേരളത്തിലാണ്. ദിവസങ്ങൾ നീണ്ട പരിചരണത്തിന് ഒടുവിൽ ചിയാൻ ഗോയുടെയും അമ്മയുടെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവായി. അവർ സുഖം പ്രാപിച് തിരികെ വീട്ടിലെത്തി. അയൽവാസികൾ നല്ല സ്വീകരണം നൽകി. ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതിനിടയിൽ തങ്ങൾക്ക് കേരളത്തിന്റെ നന്മയും, സ്നേഹവും, വാത്സല്യവും, രോഗപ്രതിരോധവും, മനസ്സിലാക്കാൻ ഒരു അവസരം നൽകിയ സ്പെയിൻ സഞ്ചാരിയുടെ വിവരം അന്വേഷിച്ചു അയാളും സുഖപ്പെട്ടു. കേരളം, മുഴുവൻ വിദേശികളെയും രോഗമുക്തരാക്കി. ദിവസങ്ങൾക്ക് ഒടുവിൽ കേരളം പഴയതുപോലെയാവും എന്ന പ്രത്യാശ ആ അമ്മയ്ക്കും മകനും ഉണ്ട്. എല്ലാ ആതുര സേവകർ ക്കും ഒരു സല്യൂട്ട് അർപ്പിച്ചു. കേരളം എന്തിനും മുന്നിൽ, രോഗപ്രതിരോധ സമയത്ത് പോലും. എല്ലാം തോറ്റു പോകും ഈ കേരളത്തിന് മുന്നിൽ. കാരണം "ഇത് കേരളമാണ്"........

ആതിര. എസ്. നായർ
9 ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ