"ജി.എച്ച്.എസ്.വിളയൂർ/അക്ഷരവൃക്ഷം/ജി.എച്ച്.എസ്.വിളയൂർ/അക്ഷരവൃക്ഷം/നല്ല നാളെക്കായി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്.വിളയൂർ/അക്ഷരവൃക്ഷം/രചനയുടെ പേര് എന്ന താൾ [[ജി.എച്ച്.എസ്.വിളയൂ...)
(ജി.എച്ച്.എസ്.വിളയൂർ/അക്ഷരവൃക്ഷം/നല്ല നാളെക്കായി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
വരി 1: വരി 1:
 
#തിരിച്ചുവിടുക [[ജി.എച്ച്.എസ്.വിളയൂർ/അക്ഷരവൃക്ഷം/നല്ല നാളെക്കായി]]
{{BoxTop1
| തലക്കെട്ട്= നല്ല നാളെക്കായി
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> 
}}
 
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> 
പ്രകൃതി അമ്മയാണ്. അമ്മയെ കളങ്ക പെടുത്തരുത്. നമ്മുടെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നതു മൂലം അതൊരുപക്ഷേ ലോക നാശത്തിനു തന്നെ കാരണമായേക്കാം. പരിസ്ഥിതി ആണ് ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് നിദാനം എന്ന കാര്യം നമുക്ക് ഓരോരുത്തർക്കും വ്യക്തമായി ബോധ്യമുണ്ട്. എന്നിരുന്നാലും ദിവസങ്ങൾ കഴിയുന്തോറും പ്രകൃതിയുടെ നില അതീവഗുരുതരമായി കൊണ്ടിരിക്കുകയാണ്. തീർച്ചയായും ഇതിനുള്ള പൂർണ ഉത്തരവാദികൾ അത് വിനിയോഗം ചെയ്യുന്ന മനുഷ്യർ തന്നെയാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ  മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ശുദ്ധ വായു ശ്വസിക്കുന്നതിന്  പോലും വില കൽപ്പിച്ചു  തുടങ്ങി. കൂടുതൽ ആളുകൾ നഗരങ്ങളിൽ തിങ്ങിനിറഞ്ഞു താമസിക്കുന്നത് പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. കൂടാതെ മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ വരെ പിടിപെട്ട് വൻ  നാശത്തിലേക്ക് നടന്നു നീങ്ങുകയാണ് നാമിപ്പോൾ. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും എല്ലാം എത്തുന്ന വായുമലിനീകരണവും മറ്റും പരിസ്ഥിതിയെ ഏറെ ദോഷകരമായി തന്നെ ബാധിക്കുന്നു. കൂടാതെ ഈ മലിനീകരിക്കപ്പെട്ട വായുവിന്റെ  ശ്വസനത്തിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നു. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് വളരെ വലിയ ഒരു പങ്കാണ് ഉള്ളത്. കാരണം പ്രകൃതി എന്നത് ഏക ഭവനമാണ്. മാത്രമല്ല,  നാമോരോരുത്തരുടെയും നിലനിൽപ്പിന് ആവശ്യമായ വായു,  ഭക്ഷണം, പാർപ്പിടം തുടങ്ങിയതെല്ലാം പരിസ്ഥിതിയുടെ വരദാനങ്ങളാണ്. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളും ക്ഷേമത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് മനസ്സിലാക്കി കൊണ്ട് മലിനീകരണത്തിനെതിരെ പ്രവർത്തിച്ചു  പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കേണ്ടത്  അനിവാര്യമായിരിക്കുന്നു. അല്ലാത്തപക്ഷം അത് തുടർന്നു കൂടുതൽ വഷളാവുകയും നമ്മുടെ ഭാവിതലമുറകൾ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടതായും  വരും. നമ്മുടെ ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകമാണ് വൃത്തിഹീനമായ സാഹചര്യങ്ങൾ.  അതിനാൽ അവയെ ഇല്ലാതാക്കുക എന്നതാണ് ആവശ്യം. ഒരു വ്യക്തി,  വീട്, പരിസരം,  ഗ്രാമം എന്നിങ്ങനെ ശുചീകരണത്തിന്റെ  മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം,  വീടിനുള്ളിലെ  ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചപ്പെട്ടത് ആണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം,  പൊതുസ്ഥലങ്ങൾ,  പൊതുവഴികൾ,  ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ  നമ്മൾ മുൻപന്തിയിലാണ്. "ദൈവത്തിന്റെ സ്വന്തം നാട് " എന്നാണ് കേരളത്തെ പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ ചെകുത്താന്റെ  വീട് പോലെയാണ് പൊതു സ്ഥാപനങ്ങളും മറ്റും വൃത്തികേടായി കിടക്കുന്നത്.  ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ യും വീടിന്റെയും നമ്മുടെയും ശുചിത്വം ഓരോ പൗരന്റെയും  കടമയായി  കാണണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ വേണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയ  അവസ്ഥ നാം തന്നെ നിത്യേന കാണാറുള്ളതാണ്. ഇതിന്റെയും യഥാർത്ഥ കാരണക്കാർ നമ്മൾ തന്നെയല്ലേ? ആദ്യം ശുചിത്വബോധം ഉണ്ടാവുക. തുടർന്ന് ശുചീകരണം നടത്തുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ.  രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ  ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വ്യക്തിശുചിത്വവും,  പരിസരശുചിത്വവും പാലിക്കുക. നമുക്കും  നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് ഉത്തമ മാർഗം. നല്ല ഒരു പരിസ്ഥിതിയും ചിട്ടയായ  ശുചിത്വവും കൈവന്നാൽ തന്നെ രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗമായി. "ആരോഗ്യമാണ് ഒന്നാമത്തെ ധനം" എന്നുപറഞ്ഞ് എമേഴ്സൺ വലിയൊരു യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു. സമ്പത്ത് നഷ്ടമായാൽ കാര്യമായ നഷ്ടമല്ല. എന്നാൽ ആരോഗ്യം പോയാൽ അതൊരു ഒന്നൊന്നര നഷ്ടം തന്നെയായിരിക്കും. ആരോഗ്യ ദൃഢഗാത്രർ ആയി  ജീവിക്കുക എന്നതാണ് നാമോരോരുത്തരുടെയും ലക്ഷ്യം. ശുചിത്വം,  വ്യായാമം,  കൃത്യനിഷ്ഠ തുടങ്ങിയവയൊക്കെ മാരകരോഗങ്ങൾ പിടിപെടുന്നതിൽ നിന്ന് നമ്മെ  രക്ഷപ്പെടുത്തും  എന്ന കാര്യത്തിൽ തർക്കമില്ല. പോഷകാഹാരങ്ങൾ,  വൈറ്റമിൻ  അടങ്ങിയ പച്ചക്കറികൾ,  പഴവർഗങ്ങൾ എന്നിവ നമ്മുടെ വീട്ടിൽ തന്നെ വിശ്വസ്തമായ രീതിയിൽ കൃഷി ചെയ്തു കഴിക്കുന്നതിലൂടെയും  പല രോഗങ്ങളെയും തടഞ്ഞുനിർത്താൻ ആകും. വ്യക്തി ശുചിത്വം,  ആരോഗ്യം ശുചിത്വം എന്നിവ എല്ലാം ശ്രദ്ധിച്ചു നല്ലൊരു പരിസ്ഥിതിയെ വളർത്തിയെടുത്ത്‌  അതിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കുക.
             
 
 
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> 
 
 
{{BoxBottom1
| പേര്=  ശ്രീപ്രിയ. എം  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.വിളയൂർ <!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക-->
| സ്കൂൾ കോഡ്= 20063
| ഉപജില്ല= പട്ടാമ്പി
| ജില്ല=  പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം--> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= ലേഖനം}}

09:02, 8 മേയ് 2020-നു നിലവിലുള്ള രൂപം