"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം വളർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/ശുചിത്വം വളർത്താം എന്ന താൾ [[ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/ശുച...) |
(വ്യത്യാസം ഇല്ല)
|
21:47, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം വളർത്താം
ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിൻറെ ചുറ്റുപാടുമുള്ള മറ്റ് ജീവികളുമായും പ്രകൃതിയുമായും പരസ്പരാശ്രയത്തിലൂടെയാണ് ജീവിക്കുന്നത്. ജീവൻറെ നിലനിൽപ്പിന് പ്രകൃതിയുടെ നിലനിൽപ്പും ശുചിത്വവും അത്യാവശ്യമാണ്. പ്രകൃതിയെ സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇവയിൽ പ്രധാനമാണ്. ഇന്ന് നാം അനുഭവിക്കുന്ന ഓരോ അസുഖത്തിനും കാരണം നാം തന്നെയാണ്. ഇന്ന് പല രീതിയിലും പ്രകൃതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. നമ്മൾ മണ്ണിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനെയും, നമ്മൾ കൂട്ടിയിട്ട് കത്തിക്കുന്ന പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും വിഷവാതകങ്ങളുടെ ഉത്ഭവത്തിലൂടെ വായുവിനെയും മലിനമാക്കുന്നുു. അത് പോലെ ജല സ്രോതസ്സുകളിൽ ഉണ്ടാക്കുന്ന മലിനീകരണം ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണമാവുന്നു.മനുഷ്യഭാവിക്ക് മാത്രമല്ല മനുഷ്യസമൂഹത്തിൻറെ നിലനിൽപ്പിന് തന്നെ പ്രകൃതിയെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയെ സംരക്ഷിക്കണമെന്നുള്ള ബോധ്യം വളർത്തിയെടുക്കലാണ് ഇതിനുള്ള പരിഹാരം. ഇന്ന് നാം അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ഇതിനൊരു ഉദാഹരണമാണ്. അത്കൊണ്ട് തന്നെ വ്യക്തിശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ്. ഇതിൻറെ അഭാവം മൂലമാണ് നിയന്ത്രണ വിധേയമായിരുന്ന പല വൈറസുകളും വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായിരിക്കുന്നത്. വ്യക്തിശുചിത്വത്തിലൂടെ മാത്രമേ നമുക്കിതിനെ ഇല്ലാതാക്കൻ സാധിക്കൂ. നമുക്കേവർക്കും പ്രകൃതിയിലേക്ക് മടങ്ങാം. വ്യക്തിശുചിത്വം ഉറപ്പാക്കാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം