"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ജാഗ്രതയോടെ മഹാമാരിക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sachingnair എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/ ലേഖനം/ ലേഖനം 5 എന്ന താൾ [[സെന്റ...)
(വ്യത്യാസം ഇല്ല)

19:54, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രതയോടെ മഹാമാരിക്കെതിരെ ......


ഏറ്റവും കഷ്ടതയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് .കോവിഡ് 19 എന്ന മഹാമാരി ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇറ്റലിയും അമേരിക്കയും പോലുള്ള മഹാരാജ്യങ്ങളെ കൊറോണ കീഴടക്കി കഴിഞ്ഞിരിക്കുന്നു. നമ്മുടെ രാജ്യത്തെ ഈ മഹാമാരിയുടെ പിടിയിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .അതിനാൽ നമുക്ക് ചെയ്യാൻ കഴിയുന്ന മുൻ കരുതലുകൾ എടുക്കാം. പരിസരം വൃത്തിയായി സൂക്ഷിക്കുക .അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക സാമൂഹിക അകലം പാലിക്കുക. പുറത്തു പോകുകയാണെങ്കിൽ സാനിറ്റൈസ ർ കൈയ്യിൽ കരുതുക .മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ നല്ല മനസ്സോടെ സ്വീകരിക്കുക. ഇങ്ങനെയെല്ലാം ചെയ്താൽ ഈ പകർച്ചവ്യാധിയെ നമ്മുടെ ഇടയിൽ നിന്നും തുടച്ചു മാറ്റാം.

റിയ ട്രീസ റോബി
-VI-B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം