"ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/ജൈവ വൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജൈവ വൈവിധ്യം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

13:09, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവ വൈവിധ്യം

ജൈവ വൈവിധ്യം സൂഷ്മ ജീവികൾ മുതൽ നീലത്തിമിംഗലം വരെയുള്ള അനേകം ജീവിവർഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ് ഭൂമി.ഇന്നീ ഭൂമിയിലെ പല ജീവികളും വംശനാശത്തിൻ്റെ വക്കിലാണ്. ജൈവ വൈവിധ്യത്തിന് ഭീഷണിയായി നിലകൊള്ളുന്ന ഒരു വെല്ലുവിളിയാണ് നഗരവത്കരണം .നഗരവത്കരണത്താൽ സ്വാഭാവിക പരിസ്ഥിക്ക് വളരെയധികം നാശം സംഭവിക്കുന്നു . " ഭൂമിയുടെ സ്വതസിദ്ധമായ രക്ഷാകവചം" വനത്തെ ഇങ്ങനെ നിർവചിക്കുന്നതാകും ഉത്തമം . എന്നാൽ ഇന്നത്തെ ലോകത്ത് വനങ്ങൾ തീരെ കുറവാണ്. " ഭൂമിയുടെ ശ്വാസകോശങ്ങൾ " എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ പോലും നാശത്തിൻ്റെ വക്കിലാണ് . പ്രകൃതിക്കെതിരായി പ്രവർത്തിക്കുന്ന മറ്റൊരു വില്ലനാണ് പ്ലാസ്റ്റിക്ക്. ഇന്നത്തെ ലോകത്ത് ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ പോലും ഒഴിവാക്കാനാവാത്ത വസ്തുക്കളിലൊന്നായി പ്ലാസ്റ്റിക്ക് മാറി കഴിഞ്ഞു. മനുഷ്യർ എന്ന വർഗ്ഗം ഇന്ന് സ്വാർത്ഥികളാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന അവർക്കിന്ന് പ്രകൃതിയെ സംരക്ഷിക്കാൻ സമയമില്ല. ഇനിയും പ്രകൃതിയെ സംരക്ഷിച്ചിലെങ്കിൽ വലിയ തിരിച്ചടികളുണ്ടാവുമെന്നതിന് ഉത്തമ ഉദാഹരണങ്ങളാണ് 2018-ലെയും ,2019-ലെയും പ്രളയങ്ങൾ. അന്ന് നാം കണ്ടത് ഒത്തൊരുമയാണ്. ഭൂമിയെ നമുക്ക് സംരക്ഷിക്കാം . ചെറിയ തുടക്കങ്ങളിൽ നിന്നുണ്ടാവാം വലിയ കാര്യങ്ങൾ. പ്രകൃതിക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

ആരാധന പി എസ്
7 A ഡി വി യൂ പി എസ് തലയൽ
ബലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം