"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അക്ഷരവൃക്ഷം/ നാറാണത്ത് ഭ്രാന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നാറാണത്ത് ഭ്രാന്തൻ | color= 4 }} ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
| സ്കൂൾ= ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ് | | സ്കൂൾ= ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ് | ||
| സ്കൂൾ കോഡ്= 11005 | | സ്കൂൾ കോഡ്= 11005 | ||
| ഉപജില്ല= | | ഉപജില്ല= കാസർഗോഡ് | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= കഥ | | തരം= കഥ |
12:23, 6 മേയ് 2020-നു നിലവിലുള്ള രൂപം
നാറാണത്ത് ഭ്രാന്തൻ
ചെരുപ്പുകൾ വെക്കുന്ന റാക്കിലേക്ക് നാലു ജോഡി ചെരുപ്പുകൾ കൂടി കയറി വന്നു.കോട്ടും സ്യൂട്ടുമിട്ട നാലു പേർ.ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലാത്ത മുഖങ്ങൾ.കോഴിക്കോടിൽ നിന്നും കഷ്ടിച്ച് മൂന്ന് കിലോമീറ്റർ ഉള്ളിലായ് സ്ഥിതി ചെയ്യുന്ന ആ സ്ഥലത്ത് ഒരു ടൗണിനു വേണ്ട എല്ലാ അവശ്യ ഘടകങ്ങളുമുണ്ടായിരുന്നു. സ്കൂൾ,ഫ്ലാറ്റ്, ഹോസ്പ്പിറ്റൽ,മൊബൈൽ ടവർ,കടകൾ എല്ലാം.വിസ്മൃതിയുടെ കുടക്കീഴിൽ നിന്നുയരാനായ് ഒരായിരം കുരുന്നുകൾ ആ പ്രദേശത്തെ വാഴ്ത്തിപ്പാടി. അവർ അച്ഛന്റെ നിദേശാനുസരണം അകത്തേക്ക് കയറി ഇരുന്നു. "അടുത്തൊരു ഫ്ലാറ്റുണ്ടല്ലോ; മൾട്ടി-ട്വന്റി,അതിന്റെ കാര്യങ്ങളൊക്കെ അറിയാമല്ലോ?കുറച്ച് നിദേശങ്ങൾ തരാൻ വന്നതാണ്."ഒരാൾ പറഞ്ഞു. ഇതുവരെയും കണ്ടിട്ടില്ലാത്ത അതിശയത്തിന്റെ ലോകം ഞാൻ തിരിച്ചറിഞ്ഞു.'ഫ്ലാറ്റിന്റെ എന്ത് കാര്യം?'ഞാൻ സ്വയം കുത്തിക്കുത്തിചോദിച്ചു.കോഴിക്കോടിൽ നിന്നും ഞങ്ങളാരും എങ്ങോട്ടുംപോയിരുന്നില്ല.പോയിട്ടില്ല എന്നല്ല ഒന്ന് രണ്ട് തവണ മാത്രം.ഞാൻ അവരിലേക്ക് മുഖം തിരിച്ചു.ഞങ്ങളുടെ മുമ്പിൽ ഒരു മലയാളി മാത്രമായിരുന്നു ഇരുന്നിരുന്നത്.ബാക്കി മൂന്നു പേരും ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള മൂന്ന് വിദഗ്ധരായിരുന്നു.ഒരുപാട് കാര്യങ്ങൾ അവർ ചർച്ച ചെയ്തത് ഞാൻ അത്ഭുതത്തോടെ കണ്ടുനിന്നു.ഇംഗ്ലീഷിലും പറയുന്നുണ്ടായിരുന്നു.എനിക്ക് പലതും ഓർമ്മ വന്നു.പണ്ടൊരു ദിവസം ആലപ്പുഴയിൽ അച്ഛന്റെ അനിയന്റെ കല്യാണത്തിന് പോയതാണ് ആദ്യം ഓർമ്മ വന്നത്.'വരുന്നില്ല' എന്ന് എത്ര ശാഠ്യം പിടിച്ചിട്ടും അച്ഛനും അമ്മയും കൂടി വലിച്ചുക്കൊണ്ടുപോയതാണ്.ടൗണിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് വളരെ ആയാസപൂർവ്വം യാത്ര ചെയ്തു.ഒരു നിമിഷ നേരത്തേക്ക് ഞാൻ സ്തബ്ധനായി.ഇതുവരെയും റെയിൽവേ സ്റ്റേഷൻ കണ്ടിട്ടില്ലാത്ത എന്നിൽ, അത് എന്തെന്നില്ലാത്ത ആഹ്ലാദം ജനിപ്പിച്ചു. അച്ഛൻ എന്നെ 'കിറ്ക്കേ' എന്ന് വിളിച്ചു.കിറുക്കൻ എന്നതിന്റെ ചുരുക്കപ്പേരായിരുന്നു അത്.നാണം കൊണ്ട് അച്ഛന് ആദ്യമായി താങ്ങ് നൽകി. "ഇനി അങ്ങനെ വിളിക്കരുത്.ആളുകൾ കേൾക്കും.എന്നെപ്പറ്റി എന്ത് വിചാരിക്കും?"ഞാൻ പറഞ്ഞു."എന്നെ വിനൂന്ന് ബിള്ച്ചാ മതി" അച്ഛൻ ഒന്ന് ചിരിച്ചതേ ഉള്ളൂ.സ്കൂളിൽ എല്ലാവരും അങ്ങനെയാ വിളിക്കാറ്. ഞാൻ ഭാവം മാറ്റി.അറ്റൻഡൻസ് രജിസ്റ്ററിലെ വിനോദ് പി എസ് എന്ന പേരിൽ താൻ സംതൃപ്തനാണ്.അച്ഛൻ മറുപടി പറഞ്ഞില്ല.തീവണ്ടി ചൂളം വിളിച്ച് പാഞ്ഞു വന്നു.ഞങ്ങൾ തിരക്കിനിടയിൽ അകത്തേക്ക് കാലും നീട്ടി കടന്നു.ഭാഗ്യം.സീറ്റുണ്ട്.ഞാൻ ജനാലയ്ക്കടുത്ത് ഇരുന്നു.പുറത്തെ കാഴ്ചകൾ കണ്ട് അകം കാഴ്ചകളിലേക്ക് തിരിഞ്ഞു.അപ്പോഴതാ എന്റെ മുമ്പിൽ സാക്ഷാൽ അസ്സല് വിദേശി.മൂപ്പര് ഇംഗ്ലീഷിലെന്തൊക്കെയോ ചോദിക്കുന്നുണ്ട്.അച്ഛൻ ഏതൊക്കെയോ സിനിമകളിൽ നിന്നും ഗ്രഹിച്ച കുറച്ച് വാക്കുകൾ കൊണ്ട് അയാൾക്ക് പൂമാല ചാർത്തി.ഭാഗ്യമെന്നുതന്നെ പറയട്ടെ ,അതിനു ശേഷം മൂപ്പരുടെ കോലാഹലങ്ങളൊന്നും ഉണ്ടായിരുന്നില്ല .ആ വിദേശിയിൽ നിന്നാണ് ഞാനാദ്യമായി ഇംഗ്ലീഷ് കേൾക്കുന്നത്.ഞാനൊന്നും അറിയാതെ ചുമരിൽ ചാരി നിന്നു.ഏന്തി വലിഞ്ഞ് നോക്കി മടുത്തപ്പോൾ കട്ടിലിൽ വീണ് ഒറ്റ കിടത്തം.ഉച്ച തിരിഞ്ഞാണ് എണീറ്റത്.എണീറ്റ് നിന്ന് നോക്കുമ്പോൾ ചക്രവാളത്തിൽ ശൂന്യത വിടരുമ്പോലെ വീട്ടിൽ നിശ്ശബ്ദത.അതിന്റെയിടയിൽ അച്ഛന്റെ വിളി ഒരു അപസ്വരം പോലെ ഉയന്നു. "ടാ കിറ്ക്കേ നീ എണീറ്റാ?” "ഹാ "കണ്ണുതിരുമ്മിക്കൊണ്ട് ഞാൻ പറഞ്ഞു.കോട്ടുവായ പൊത്താൻ കഴിഞ്ഞില്ല .ഉടലാകെ നാണിച്ചു.അവർ പോയോ എന്ന് ഞാൻ തിരക്കി. "പോയെടാ" "അവരാരാ അച്ഛാ?” "അപ്പുറത്തെ മൾട്ടി-ട്വന്റി ഫ്ലാറ്റില്ലേ ....അത്...” പറഞ്ഞു പൂർത്തീകരിക്കുന്നതിനുമുമ്പേ അടുക്കളയിൽ കുക്കർ കരഞ്ഞു.അച്ഛൻ എഴുന്നേറ്റു പോവുകയും ചെയ്തു.എന്താണെന്ന് ഞാൻ അപ്പോഴും മനസ്സിലാക്കിയിരുന്നില്ല.ദൂരെ മലനിരകൾക്കപ്പുറം എന്തോ ഒന്ന് എന്നെ പിടിച്ചുനിർത്തിയതുക്കൊണ്ടാവാം വാശി പിടിച്ചില്ല. പിറ്റേന്ന് രാവിലെ കോഴിയുടെ നിലവിളിയിൽ അസ്വഭാവികം തോന്നി ഞാൻ ഉണന്നു.അമ്മയുടെ തിരക്കുപ്പിടിച്ചുള്ള നെട്ടോട്ടം എന്നെ ഒന്നാകെ ഉയർത്തി പുറത്തേക്ക് കൊണ്ടുപോയി.അറിയാതെ ഞാൻ വിതുമ്പിപ്പോയി.പുറത്ത് ജനലക്ഷങ്ങൾ....ചിലർ കരയുന്നു.മറ്റുചിലർ ചിരിക്കുന്നു.ആയിരങ്ങൾ കൈകൾ മുകളിലേക്ക് ചലിപ്പിച്ച് പുലമ്പുന്നു.'ഭും' ഞാനും തലയുയർത്തി നോക്കി.മൾട്ടി-ട്വന്റി ഇടിഞ്ഞു വീഴുന്നു.പൊടിപടലങ്ങൾ കുതിച്ചു പാഞ്ഞു.ആളുകൾ ഓരോരുത്തരായ് പിരിഞ്ഞു പോകാൻ തുടങ്ങി. പുറത്തെ കാഴ്ചകൾ കഴിഞ്ഞ് അത്ഭുതസ്തബ്ധനായി ഞാൻ വീടിനകത്തേക്ക് നടന്നു നീങ്ങി.ഒരായിരം ഗോപുരങ്ങൾ കീഴടക്കിയ ആഹ്ലാദത്തോടെ കൈകൊട്ടി ചിരിച്ചു.വീടിനകത്തേക്ക്....... പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണ് ഭ്രാന്തൻ......... കെട്ടിപ്പൊക്കിയ സ്വപ്ന സൗധങ്ങൾ ഇടിച്ചുവീഴ്ത്തിയ നാറാണത്ത് ഭ്രാന്തനായിരുന്നു മനസ്സു നിറയെ .ലോകത്തിലെ ഏറ്റവും വലിയ കിറുക്ക് കാണിച്ച ഭ്രാന്തൻ.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ