"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂൾ= നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23025 | | സ്കൂൾ കോഡ്= 23025 | ||
| ഉപജില്ല= | | ഉപജില്ല= ഇരിഞ്ഞാലക്കുട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Thomasmdavid | തരം= ലേഖനം}} |
16:23, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിയും മനുഷ്യനും
ഭൂമി ,വായു ,അഗ്നി, ജലം, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് പരിസ്ഥിതി .പ്രകൃതി നമ്മുടെ അമ്മയാണ് .'ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി '.നമുക്ക് ജന്മം നൽകിയ അമ്മയും ജനിച്ച മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണെന്നാണല്ലോ ?നമുക്ക് ജീവിക്കാനായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും നമുക്ക് മുമ്പിൽ നീട്ടുകയാണ് പ്രകൃതിമാതാവ് .നാം ഈ പ്രകൃതിയിൽ സുരക്ഷിതരാണ് .നമ്മെ സുരക്ഷിതരാക്കുന്ന പ്രകൃതിമാതാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് . ഇന്ന് നമ്മുടെ അമിതസുഖത്തിനും സൗകര്യത്തിനും വേണ്ടി മാത്രം നാം പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് .മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും ജീവന്റെ ആധാരം പ്രകൃതിയാണ് .പ്രകൃതിയില്ലെങ്കിൽ നമ്മളില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതാണ് .നാം ഇന്നു ജീവിക്കുന്ന ഈ ഭൂമിയിൽ ഇനിയെത്രനാൾ ജീവിക്കാനാകുമെന്നുള്ളത് വരും കാലങ്ങളിൽ മനുഷ്യന് പ്രകൃതിയോടുള്ള സമീപനത്തിനടിസ്ഥനമാക്കിയായിരിക്കും .
ഇനി ഈ ദുർവിധിയെ മറികടക്കണമെങ്കിൽ നാം വളരെയേറെ കഷ്ടപ്പെടേണ്ടിയിരിക്കുന്നു .പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക്കെത്തിക്കാൻ മനുഷ്യർതന്നെ മതിയാകും .മനുഷ്യരുടെ പ്രവൃത്തികളിൽ മാറ്റം വരുത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ .ഈ കൊറോണക്കാലത്തെ ഗംഗാനദിയും യമുനാനദിയും തലസ്ഥാനനഗരമായ ഡൽഹിയുമൊക്കെ ഉദാഹരണങ്ങളാണ് . മനുഷ്യനിന്ന് പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ഒരു ഭീകരനാണ്.ഈ ഭീകരനെ തോൽപ്പിക്കാൻ പ്രകൃതിതന്നെ മുൻനിരയിൽ നിൽക്കുകയാണിപ്പോൾ .പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ പ്രകൃതിയെ ശുദ്ധീകരിച്ചേ മതിയാകൂ .പ്രകൃതിയെ ശുചീകരിക്കണമെങ്കിൽ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കണം .അതിന് തടസ്സമായ ഒരു വസ്തു എല്ലാവരുടേയും പക്കലുണ്ട് ; പ്ലാസ്റ്റിക് .ഏറെ സൗകര്യപ്രദമാണെങ്കിലും അതിലേറെ നമ്മെ നശിപ്പിക്കാനുള്ള കഴിവ് അതിനുണ്ട് .അതിനാൽ നാം അതിനെ ജീവിതത്തിൽനിന്നും ഒഴിവാക്കേണ്ടിയിരിക്കുന്നു .നാം ഈ ചെയ്യുന്ന ദുഷ്പ്രവൃത്തിയുടെ ഫലമായാണ് നമുക്ക് പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഓരോ തിരിച്ചടിയും . മനുഷ്യൻ മാത്രമാണ് പ്രകൃതിയോടിണങ്ങാതെ ജീവിക്കുന്ന ജീവി .സുനാമി , ഭൂമികുലുക്കം ,ഓഖി, പ്രളയം ,നിപ്പ , കൊറോണ , എന്നീ പ്രകൃതിക്ഷോഭങ്ങളും , രോഗങ്ങളും നാം ചെയ്യുന്ന പ്രകൃതിയോടുള്ള ചൂഷണങ്ങളുടെ ഫലമായി പ്രകൃതി നമുക്കു നൽകുന്ന തിരിച്ചടികളാണ് . ഈ പ്രതിസന്ധികൾ മറികടക്കാനുള്ള പോംവഴി പ്രകൃതിയിലുമുണ്ട് .നമ്മെ സംരക്ഷിക്കുന്ന ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് .നമുക്ക് ഒത്തൊരുമിച്ച് പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക്ക് എത്തിച്ച് സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറാം .....
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം