"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ശുചിത്വം സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം സുന്ദരം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

11:06, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം സുന്ദരം

ഹൈജീൻ ' എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്‌, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർഥത്തിൽ ശുചിത്വം എന്ന വാക്ക് ഉലയോഗിക്കപ്പെടുന്നു. അതായതു വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്‌, ശുദ്ധി, മാലിന്യസംസ്കരണം, കൊതുകുനിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി 'സാനിറ്റേഷൻ ' എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നമ്മുടെ സമ്പൂർണ ശുചിത്വ പദ്ധതി തന്നെ ഉദാഹരണം. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തനം ആണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. "മനുഷ്യനായാൽ കുറച്ചൊക്കെ വൃത്തിയും വെടിപ്പും വേണം. "പണ്ട് മുതലേ തന്നെ കേൾക്കുന്ന oru പല്ലവിയാണിത്. എന്താണിതിന്റെ പൊരുൾ? ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ചിന്തിക്കണം. ശുചിത്വത്തെയും രോഗപ്രതിരോധത്തെപ്പറ്റിയുമൊന്നും ചിന്തിക്കാൻ ഇതിലും നല്ലൊരു സമയം ഇനി വേറെ വരില്ല. ഇങ്ങനെ ലോകമെമ്പാടുമുള്ളവരെ, സാധാരണക്കാരെ, രാഷ്ട്രത്തലവന്മാരെ... അങ്ങനെ ഏവരെയും ചിന്തിപ്പിച്ചു കൊണ്ട് വന്നെത്തിയ ഒരു പൊടിക്കുപ്പിയാണ് കൊറോണ അഥവാ കോവിഡ് -19.സാർസ് കോവ് -2 എന്ന വിഭാഗത്തിൽ പെടുന്ന ഇത്തിരിക്കുഞ്ഞന്മാർ ചൈനയിലെ ഒരു ജന്തുവ്യാപാരമാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകരാജ്യങ്ങളിലാകെ പിടിമുറുക്കിയിരിക്കുകയാണ്.വൻ ശക്തികളെന്നു വീരവാദം മുഴക്കിയിരുന്നവരെയെല്ലാം അവൻ തന്റെ കാൽക്കീഴിൽ നിർത്തിയിരിക്കുന്നു. ലക്ഷങ്ങളുടെ ജീവനാണവൻ അപഹരിച്ചത്. ഇതിൽ നിന്ന് തന്നെ അവൻ നിസ്സാരനല്ലെന്നു നമുക്ക് മനസിലാക്കാം. എന്നാൽ അവനെ പ്രതിരോധിക്കാൻ ഇതുവരെ ഒരു മാർഗമായിട്ടില്ല. എന്നാൽ ഇത് പടർന്ന് പിടിക്കാതെ നോക്കാൻ വളരെ എളുപ്പമാണ്. നാം ശുചിത്വ ശീലങ്ങളും ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകളും കൃത്യമായി പാലിച്ചാൽ തന്നെ നമുക്കിവനെ എന്നെന്നേക്കുമായി അകറ്റി നിർത്താം. അവ കൃത്യമായി പാലിച്ചു ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയാണെന്ന് മനസ്സിലാക്കി നമുക്ക് മുന്നേറാം. ഈ കാലവും നമ്മെ കടന്നുപോകും, അല്ലെങ്കിൽ നാം അതിജീവിക്കും എന്ന് ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ പ്രതിജ്ഞ ചെയ്ത് നമുക്ക് മുന്നേറാം. സ്വന്തം ജീവൻ പണയം വച്ചും നമ്മെ സംരക്ഷിക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കും സാമൂഹികപ്രവർത്തകർക്കും പിന്നെ അന്യനാടുകളിൽ കുടുങ്ങി വിഷമം അനുഭവിക്കുന്നവർക്കും വിദേശത്ത് നിന്ന് സ്വന്തം നാട്ടിലേക്കുള്ള മടക്കം സ്വപ്നം കണ്ടു കഴിയുന്ന പ്രവാസികൾക്കും, ഈ ലോകജനതയ്ക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം. ഈ കാലവും നാം ശുചിത്വ ശീലങ്ങളിലൂടെ അതിജീവിക്കും.

രേവതി.എസ്. കുറുപ്പ്
10 H GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം