"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ=    ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല= താന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:33, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ കൊറോണക്കാലം     

ലോകമൊട്ടാകെ ഭീതിയുടെ നിഴലിൽ നിൽക്കുന്ന സമയമാണിത്.കൊറോണയെന്ന മഹാമാരി മനുഷ്യനെ കൊന്നൊടുക്കുമ്പോൾ ചെറുത്ത് നിൽക്കാൻ ഇന്ന് ഈ നിമിഷം വരെ മരുന്നോ വാക്സിനേഷനോ കണ്ടു പിടിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് .പത്രങ്ങളും ടിവിയും വാർത്തകളെ കൊണ്ടു നിറഞ്ഞ് നിൽക്കുന്ന ഈ ലോക്ക്ഡൗൺ കാലത്ത് ഞങ്ങൾ കുട്ടികളുടെ കാര്യവും കഷ്ടമാണ് . സ്കുളില്ല , മദ്രസില്ല, കല്ല്യാണമില്ല , അതിലേറെ കൂട്ടുകാരെയും കളികളെയും മിസ് ചെയ്യുന്നു.

അതിലേറെ രസം ഭക്ഷണത്തിന്റെ കാര്യമാണ്, എന്നും എല്ലാ വീട്ടിലും ചക്ക വിഭവങ്ങളായിരിക്കും .എനിക്കാണെങ്കിൽ മീൻ ഒഴിച്ച് ഒന്നും ഇഷ്ടമല്ല. എന്നും എല്ലാ വീട്ടിലും ചക്കക്കൂട്ടാൻ കാരണം ‍‍ഞങ്ങളുടെ ചുറ്റുവട്ടത്തെ പ്ലാവുകളെല്ലാം മിക്കതും കാലിയായിത്തുടങ്ങി . ഒടുവിൽ പച്ചക്കറികളും ചക്കക്കൂട്ടാനും ‍‍ഞാനും കഴിച്ച് തുടങ്ങി.

കളിയുടെ കാര്യം മഹാകഷ്ടം. ഒന്ന് പുറത്തിറങ്ങാൻ പോലും ഉമ്മ സമ്മതിക്കുന്നില്ല. ഫുൾടൈം വീട്ടിനകത്ത് തന്നെ .ഇടക്കിടെ ഹാന്റ് വാഷ് ഇട്ട് കൈ കഴുകണം.ഹാളിലെ ബെയ്സിൽ ഗമയോടെ ഇരിക്കുന്നുണ്ട് നല്ല വാസനസോപ്പ് കൊണ്ട് ഉമ്മ ഉണ്ടാക്കിയ ഹാന്റ് വാഷ് .

രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് ‍ഞങ്ങൾ പത്രം വായിക്കും ശേഷം കുളി കഴി‍ഞ്ഞ് അകത്ത് കയറിയാൽ പിന്നെ വൈകുന്നേരത്തെ കുളിക്കെ പുറത്തിറങ്ങാനൊക്കു. വൈകീട്ട് അരിവറുത്തതും തേങ്ങയും പ‍ഞ്ചസാരയും കഴിച്ച് കഴിച്ച് അതിനോടിപ്പോൾ വല്ലാത്ത ഒരു കമ്പമാണ് .പകുതിയിലധികം സമയം ടിവി കാണും . രാത്രി ടിവി കാണാൻ അനുവാദമില്ലാത്തത് കൊണ്ടു പേനയും പെൻസിലുമായി കുത്തിവരയ്ക്കും. വണ്ടികൾ വരക്കാനാണ് എനിക്കിഷ്ടം.

രാത്രിയിൽ ഉമ്മ ന്യൂസ് കാണും 100 വാർത്തകൾ എന്ന പരിപാടിയാണിഷ്ടം.ചിലപ്പോൾ ഞാനും ന്യുസ് കാണാറുണ്ട്.അതിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാൽ ഒരു പരിധി വരേ രോഗവ്യാപനം തടയാനാവുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട് . ശൈലജടീച്ചറും ആരോഗ്യവകുപ്പും നിർദ്ദേശങ്ങൾ പത്രമാധ്യമങ്ങളിലൂടെ നമ്മളിലേക്കെത്തിക്കുന്നുണ്ട്.

ഏതായാലും മടുത്തുതുടങ്ങി . സ്ക്കൂൾ തുറന്ന് കൂട്ടുകാരെയും ടീച്ചേഴ്സിനേയും കാണാനും കളിക്കാനും പഠിക്കാനും കൊതിയായി. ഇനി എന്നാണാവൊ... ഇതൊന്ന് മാറുക....!

സവാദ്
4 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം