"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം ജീവന്റെ ആധാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലം ജീവന്റെ ആധാരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:00, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജലം ജീവന്റെ ആധാരം

ഭൂമിയിൽ ജീവൻ്റെ തുടിപ്പുകൾ നിലനിർത്താൻ ആവശ്യമായ ഘടകമാണ് ജലം. ഭൗമോപരിതലത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.സമുദ്രങ്ങൾ, നദികൾ,തടാകങ്ങൾ, അരുവികൾ ഇവയൊക്കെ കൂടാതെ ഭൂമിക്കുള്ളിലുള്ള ഭൂഗർഭ ജലവും ഉണ്ട്. ദ്രാവകരൂപത്തിൽ ആണ് ജലം സ്ഥിതി ചെയ്യുന്നത്. ധ്രുവ പ്രദേശങ്ങളിലും ഉയരമുള്ള പർവ്വതങ്ങളിലും ജലം ഉറഞ്ഞ് ഖര രൂപത്തിൽ സ്ഥിതി ചെയ്യുന്നു.അന്തരീക്ഷത്തിൽ തീരാ വിയായും ചെറു ജലകണികകളായും നിലകൊള്ളുന്നു. ഇങ്ങനെ ഖര ദ്രാവക വാതക അവസ്ഥയിൽ സ്ഥിതി ചെയ്യാൻ ജലത്തിന് കഴിവുണ്ട്. ജീവജാലങ്ങളുടെ നിലനിൽപ്പിന് ശുദ്ധജലം അത്യന്താപേക്ഷിതമാണ്. ഭൂമിയിലെ ജലത്തിൽ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. നദികൾ, തടാകങ്ങൾ,കായലുകൾ, കിണറുകൾ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന ശുദ്ധജലത്തിൽ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന ജലത്തിൻ്റെ അളവ് കേവലം ഒരു ശതമാനത്തിൽ താഴെയാണ്.അതു പോലും മനസിലാക്കാതെ വിവേകരഹിതമായ ഇടപെടലുകൾ നടത്തി ജലസ്രോതസുകൾ മലിനീകരിച്ചു കൊണ്ടിരിക്കുന്നു. ജലത്തെ സംരക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കുകയാണ് വേണ്ടത്.ഈ ഭൂമിയിൽ മനുഷ്യൻ്റെ ഇടപെടൽ മൂലം മലിനമായി ജീവജലം ഇല്ലാത്ത അവസ്ഥ വരുമ്പോഴേ അതിൻ്റെ മഹത്വം മനുഷ്യൻ മനസിലാക്കൂ,         മനുഷ്യൻ്റെ അശാസ്ത്രീയമായ പ്രവർത്തികൾ ശുദ്ധജലത്തെ ഒരു കിട്ടാക്കനിയാക്കി മാറ്റും. ഫാക്ടറികളിൽ നിന്നുള്ള ഖര ദ്രവമാലിന്യങ്ങൾ,  പുറന്തള്ളുന്നത്, കന്നുകാലികളേയും വാഹനങ്ങളേയും ജലാശയത്തിൽ കഴുകുന്നത് ,വിസർജ്യങ്ങളും മാലിന്യങ്ങളും നദികളിൽ ഒഴുക്കിവിടുന്നതും തുടങ്ങിയ പ്രവർത്തനങ്ങൾ: ഒരു ജലസ്രോതസിനെ നശിപ്പിക്കുന്നതിനു തുല്യമാണ്. നമ്മുടെ കേരളത്തിലെ 44 നദികളിൽ ഒന്നിൽപോലും ശുദ്ധജലമില്ല’ അതിൽ 6 നദികൾ വളരെ ഗുരുതരമായ മലിനീകരണത്തിന് അടിമപ്പെട്ടുകൊണ്ടിരിക്കയാണ്. പമ്പ, പെരിയാർ, കരമന, വളപട്ടണം, കല്ലായി, മീനച്ചൽ എന്നിവയാണവ.ജനവാസ മേഖലകളിലൂടെ ഒഴുകുന്നതും ജനങ്ങളുടെ ഇടപെടൽ കൂടുന്നതുമാണ് പുഴകളുടെ ഈ  മലിനീകരണത്തിനു കാരണം. ശബരിമല തീർത്ഥാടകർ ഉണ്ടാക്കുന്ന മാലിന്യമാണ് പമ്പയെ മലിനമാക്കുന്നതെങ്കിൽ നൂറുകണക്കിന് ഫാക്ടറികളുടെ സാന്നിദ്ധ്യമാണ് പെരിയാറിനെ മലിനീകരിക്കടന്നത്. മണ്ണും കല്ലും വാരിയെടുത്ത് കുഴിയായ് മാറിയ നദികളിൽ കറുത്തിരുണ്ട ജലമാണ് കാണപ്പെടുന്നത്. വേണ്ടാത്തതെല്ലാം എന്തു ചെയ്യും എന്നുള്ള ചോദ്യത്തിനു ഉത്തരമായിക്കൊണ്ടിരിക്കുകയാണ് ഇന്ന് നദികൾ. വീടുകൾ, കടകൾ., ആശുപത്രികൾ തുടങ്ങി എവിടെയും ഉണ്ടാകുന്ന മാലിന്യങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്നു. നഗരവത്കരണം ത്വരിതമാകുമ്പോൾ മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ ഒരുക്കുന്നില്ല. ബോധവത്ക്കരണം കൊണ്ട് മലിനീകരണം പൂർണമായി മാറില്ല. അതിന് ശക്തമായ നിയമങ്ങളും അതു പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തിയും വേണം.        നമ്മുടെ ശുദ്ധജല സ്രോതസുകളെ ഇനിയും നാം മലിനീകരിക്കുകയാണെങ്കിൽ ' വെള്ളം വെള്ളം സർവ്വത്ര ,തുള്ളി കുടിക്കാനില്ലത്രേ ' എന്ന മൊഴി സത്യമായി തീരും. ജലസ്രോതസുകൾ മലിനമാകുന്നതോടെ വിവിധ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. ചില രാസവസ്തുക്കൾ നിശ്ചിത തോതിൽ കൂടുതൽ ജലത്തിൽ കലർന്നാൽ ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, നാഡീവ്യൂഹ രോഗങ്ങൾ തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുന്നു. ജലമില്ലെങ്കിൽ ജീവനില്ല. ഈ ഗുണപാഠം മനുഷ്യൻ തിരിച്ചറിയുക. ഭൗമോപരിതലത്തിലുള്ള ശുദ്ധജലം മാത്രമല്ല ഭൂഗർഭ ശുദ്ധജലം വരെ മലിനമാക്കിക്കൊണ്ടിരിക്കയാണ്. അതിനെതിരെ മനുഷ്യർ തന്നെ മുന്നിട്ടിറങ്ങണം അതിന് തെളിവാണ് പ്ലാച്ചിമട സംഭവം. കൊക്കോ കോള കമ്പനി 2000 മാർച്ചിൽ 12 ലക്ഷത്തി ഇരുപത്തിനാലായിരം കുപ്പി കൊക്കോ കോള ഉത്പാദിപ്പിക്കാനുള്ള പ്ലാൻ്റ് സ്ഥാപിച്ചു.ഒരു മോട്ടോർ ഉപയോഗിച്ച് വെള്ളമെടുക്കാനുള്ള അനുമതിയാണ് പഞ്ചായത്ത് അധികൃതർ നൽകിയത്. ആറ് കുഴൽ കിണർ സ്ഥാപിച്ച് ദശലക്ഷക്കണക്കിന് ഭൂഗർഭ ജലം ഊറ്റിയെടുത്തപ്പോൾ 150 അടിയായിരുന്ന ഭൂഗർഭ ജലനിരപ്പ് 500 അടിയായി താഴ്ന്നു. ഈ അനധികൃത വെള്ളം മോഷ്ടിക്കൽ മൂലം പ്രാദേശിയരായ ജനങ്ങൾക്ക്‌ ജലക്ഷാമം ഉണ്ടായെന്ന് മാത്രമല്ല കമ്പനി പമ്പു ചെയ്തെടുത്ത ജലത്തിൽ സിങ്ക്, സൾഫർ  തുടങ്ങിയ മനുഷ്യന് ഹാനികരമാകുന്ന മൂലകങ്ങൾ പരിസരത്ത് ഒഴുക്കിവിട്ടു.ഇത് മേൽ ജലത്തെ വിഷമയമാക്കി.2004 ൽ ശക്തമായ സമരത്തെ തുടർന്ന് പ്ലാൻ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.ഇത് മലിനീകരണ കമ്പനികൾക്ക് ഒരു പാഠമായിരിക്കണം. നമ്മൾ മലിനീകരണ പ്രവർത്തനങ്ങളെപ്പറ്റി ബോധവാൻമാർ ആയിരിക്കണം. ഇല്ലെങ്കിൽ മറ്റൊരു മലിനീകരണ ഭീമൻ തൊഴിൽദായക സംരഭമായി നമ്മുടെ പരിസരത്ത് അവതരിക്കും. ശുദ്ധജലത്തെ സംരക്ഷിക്കുന്നതു കൊണ്ട് നാം നമ്മടെ ജീവൻ ജീവൻ തന്നെയാണ് സംരക്ഷിക്കുന്നത്. ജലമലിനീകരണത്തെ തടയിടാനുള്ള ചങ്ങലയിൽ നമുക്കും കണ്ണികളാകാം..

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം