"കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ/*ഒരു കോവിഡ് 19 വേനലവധി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= *ഒരു കോവിഡ് 19 വേനലവധി* | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 32: | വരി 32: | ||
| സ്കൂൾ= എസ് എസ് വി യു പി സ്കൂൾ കല്ലറ | | സ്കൂൾ= എസ് എസ് വി യു പി സ്കൂൾ കല്ലറ | ||
| സ്കൂൾ കോഡ്= 45351 | | സ്കൂൾ കോഡ്= 45351 | ||
| ഉപജില്ല= | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= കഥ | | തരം= കഥ |
20:30, 4 മേയ് 2020-നു നിലവിലുള്ള രൂപം
*ഒരു കോവിഡ് 19 വേനലവധി*
ഉണ്ണി കിടക്കയിലേക്ക് തല ചായിച്ചു. ഹോ! ലോക് ഡൗൺ കാരണം വീട്ടിൽ തന്നെയാണ് .ഈ പകൽ സമയത്ത് എങ്ങനെ ഉറങ്ങാനാ ? അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അച്ഛൻ ടിവി കാണുന്നുണ്ട് അങ്ങോട്ടു ചെല്ലാം, വല്ല നല്ല സിനിമയാണെങ്കിൽ കാണാല്ലോ. അവൻ സ്വീകരണമുറിയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോഴേ കേൾക്കാം കരച്ചിൽ ,വാളു കൾ ഉരയുന്നു ,എന്തൊക്കയോ വീഴുന്ന ശബ്ദം. അവൻ എത്തി നോക്കി ,പേടിച്ച് ഒരു ഞെട്ടലോടെ പിന്നോക്കം ചാടി .ഹൊ! അച്ഛൻ ഈ യുദ്ധമുള്ള സിനിമയൊക്കെ എങ്ങനെയാ കണ്ടിരിക്കുന്നേ ? അപാര ധൈര്യം തന്നെ. എന്നാ ചിന്നുന്റ കൂടെ കൂടാം ,ഉണ്ണിയുടെ അനിയത്തി കുറെ പാവകളെ കൊണ്ട് കളിക്കുകയാണ് .അവനെ കണ്ടതും അവൾ ഒരു കളിപ്പാട്ട ഗ്ലാസുമായി വന്നു .അതിൽ വെള്ളമുണ്ടെന്ന ഭാവത്തിൽ അവന്റെ കയ്യിൽ കൊടുത്തു .ഉണ്ണിക്ക് ദേഷ്യം വന്നെങ്കിലും വെള്ളം കുടിക്കുന്നതായി ഭാവിച്ചു .ഉടനെ അവൾ ഒരു ടോയ് കാർ അവന് കൊടുത്തു .അവൻ കാർ രണ്ടു വട്ടം നിലത്തിട്ട് ഉരച്ചു.കൂട്ടുകാരുണ്ടായിരുന്നെങ്കിൽ മുറ്റത്തെങ്കിലും കളിക്കാരുന്നു എന്നവൻ വിചാരിച്ചു.
ങാ അമ്മയുടെ അടുത്ത് പോകാം ,അവൻ അടുക്കളയിലേക്ക് നീങ്ങി .അവനെ കണ്ടപ്പോഴേ പാചകം ചെയ്തു കൊണ്ടിരുന്ന അമ്മ അവന് ഒരുമ്മ കൊടുത്തു .അത്രേയുള്ളു പിന്നെ അവനോട് ഒന്നും സംസാരിച്ചില്ല. ഉണ്ണി അമ്മ പണികൾ ചെയ്യുന്നതൊക്കെ ശ്രദ്ധിച്ച് അമ്മയുടെ പിന്നാലെ നടക്കാൻ തുടങ്ങി .അവൻ വീടു മുഴുവൻ ചുറ്റികറങ്ങിക്കൊണ്ടിരുന്നു .ഹോ ! അമ്മ ഒരോ സെക്കന്റിലും വീടിനെ ചുറ്റിക്കൊണ്ടിരിക്കുകയാണല്ലോ .ഇതിലും ഭേദം വെറുതെ ഇരിക്കുന്നതാ .കുറേ നേരം തിണ്ണയിൽ പോയി വെറുതേയിരുന്നു .
ഭക്ഷണം കഴിക്കാം ,അച്ഛൻ ഉണ്ണിയെ വിളിച്ചു. ഉച്ചയൂണിന് നല്ല കറികളായിരുന്നു മാമ്പഴപ്പുളിശ്ശേരിയും ഉണ്ടായിരുന്നു,പക്ഷേ ഒരു രസവും തോന്നുന്നില്ല. അച്ഛനും അമ്മയും ഉണ്ണിയുടെ മുഖത്തെ വല്ലായ്മ ശ്രദ്ധിച്ചു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ