"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 4     
| color= 4     
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:28, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

പ്രകൃതിതൻ ജീവൻ വീണ്ടുമുയരുന്നു
പ്രകൃതിതൻ ശ്വാസം ‍ചഞ്ചലമാകുന്നു
വെറും ജീവിയാം കൊറോണയെ ഭയന്നു നാം
വീടിന്നുള്ളിൽ ഇരിപ്പതു നാളുകളായ്

     കൊറോണതൻ ഭീതിയിൽ ഭവനത്തിൽ
     വസിക്കുന്ന മാനവ നീ ഒന്നു ഓർക്ക-
     വേണം നിൻ ബന്ധിതമാമീ നാളുകൾ
     കാരണം ഭൂമിതൻ ശോകനാൾ മാറുകയായ്

പച്ചപ്പു നിറയുന്നു സസ്യങ്ങൾക്കാനന്ദം
കൊള്ളുന്നീ വേളയിൽ റോഡുകൾ
നിശ്ചലം ബാറുകൾ നിശ്ചലം
വാഹനം നിശ്ചലമാകുന്നീ വേളയിൽ

      വാഹനത്തിൻ പുക ഫാക്ടറിതൻ പുക
      മായുന്ന കാരണം ഓസോൺപാളി
     തൻ വിള്ളലു മാറുകയായ്
     മാമല കോരിത്തരിക്കുകയായ്

ചെറുജീവിയാം കൊറോണയെ ഭയക്കുന്ന
മാനവ നീ ഒന്നുമാത്രമുൾക്കൊള്ളുക
പ്രകൃതിതൻ കോപത്തിനിരയാകാതെ
ഇനി മുതലെങ്കിലും മാറുക നീ

 

കൃഷ്ണ സുനിൽ
10 ബി ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത