"ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ എന്നെ വെറുക്കുന്നോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്നെ വെറുക്കുന്നോ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

19:41, 4 മേയ് 2020-നു നിലവിലുള്ള രൂപം

എന്നെ വെറുക്കുന്നോ
                   ഞാൻ കൊറോണ . എനിക്ക് നിങ്ങൾ വേറൊരു പേരു നൽകി കോവിഡ് 19. എന്നെ നിങ്ങൾക്ക് പേടിയാണല്ലേ ? ഞാൻ ചൈനയിൽ നിന്നു വന്ന ഒരു വിദ്യാർത്ഥിയിലൂടെ കേരളത്തിലെ തൃശൂരിലെത്തി. അവിടെ തുടങ്ങി ഞാൻ എല്ലാ ജില്ലകളിലും എത്തി. എന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.അധികാരികൾ എന്നെ തുടച്ചുനീക്കാനായി പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഞാൻ കേരളത്തിൽ പതിനാല് ജില്ലകളിലും പടർന്നുപിടിച്ചു കഴിഞ്ഞു എന്തുകൊണ്ടെന്നാൽ എന്നെ തകർക്കാനുള്ള മരുന്ന് കണ്ടുപിടിച്ചില്ല. എന്നിട്ടും നിങ്ങൾ മലയാളികൾ ബ്രേക്ക് ദ ചെയിൻ എന്ന പരിപാടിയിലൂടെ എന്നെ തുടച്ചു നീക്കുന്നു.ആരോഗ്യ പ്രവർത്തകരും നിയമപാലകരും  ചേർന്ന് എന്നെ ഈ മലയാള മണ്ണുിൽ നിന്നും തുടച്ചുനീക്കും. അതിനു വേണ്ടിയല്ലേ ഇപ്പോൾ പുതിയ പരിപാടി തുടങ്ങുന്നത് "തുപ്പല്ലേ തോറ്റു പോകും ". ഞാൻ വന്നതിനു കാരണം നിങ്ങളല്ലേ? നിങ്ങൾ ഈ ഭൂമിയെ നശിപ്പിച്ചില്ലേ. അതിനാൽ ഞാൻ ഈ ഭൂമിയിലെത്തി. എനിക്കറിയാം ഈ ലോകത്തിൽ അധികം നാൾ പിടിച്ച് നിൽക്കാൻ കഴിയില്ലന്ന് നിങ്ങൾ മരുന്ന് കണ്ടുപിടിക്കും വരെ ആണ് എന്റെ ആയുസ്സ്. എന്നാൽ ഞാനൊരു കാര്യം പറയട്ടെ നിങ്ങൾ വെറുത്താലും ഈ പ്രകൃതി എന്നെ ഇഷ്ടപ്പെട്ടു കാരണം ഞാൻ വന്നതുകൊണ്ട് കുറച്ചു നാൾ മലിനീകരണം കുറഞ്ഞല്ലോ. ഓസോൺ പാളിയുടെ വിള്ളലും ഇല്ലാതായി. അതുപോലെ നിങ്ങൾ സ്വന്തം വീട്ടിൽ നിന്നും ആഹാരം കഴിച്ചു. മക്കളോടോത്ത് കളിച്ചു. ആ മക്കൾ ചിന്തിച്ചായിരിക്കാം ഞാൻ വന്നത് നന്നായെന്ന്. നിങ്ങൾ മലയാളികൾ എന്നെ തുരത്തും അതറിയാം എങ്കിലും നിങ്ങളെ  കുറച്ചെങ്കിലും പേടിപ്പിക്കാൻ  കഴിഞ്ഞല്ലോ....ആ സംതൃപ്തിയോടെ ഞാൻ വിടവാങ്ങുന്നു.....
അമേയ
II A ജി.എൽ.പി.എസ്. പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ