"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം,രോഗപ്രതിരോധം..........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം, രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 11: വരി 11:
അട‌ുപ്പമുള്ളൊരു നാളേക്കായ്

അട‌ുപ്പമുള്ളൊരു നാളേക്കായ്

നിർദ്ദേശങ്ങൾ പാലിക്കാം

നിർദ്ദേശങ്ങൾ പാലിക്കാം

നന്ദിയുള്ളൊരു നാളേക്കായ്

നൻമയുള്ളൊരു നാളേക്കായ്

{{BoxBottom1
{{BoxBottom1

16:00, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിശുചിത്വം, രോഗപ്രതിരോധം ......

വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും മനസ്സിലാക്കിത്തരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.ശുചിത്വം പാലിക്കുക എന്നത് നമ്മൾ നമ്മളാടും നമ്മുടെ സമൂഹത്തോടും ചെയ്യേണ്ട കടമയാണ്.കൈകൾ കഴുക,സാമൂഹിക അകലം പാലിക്കുക എന്നിവ ഈ കൊറോണക്കാലത്ത് ശീലമാക്കേണ്ടതാണ്.വ്യക്തിശുചിത്വത്തോടെയുള്ള ജീവിതം പരിസ്ഥിതി സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും സഹായിക്കും.

ഈ ലോക്ക്ഡൗൺ കാലത്തും പരസ്ഥിതിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണ്.പരിസ്ഥിതി സംരക്ഷണം രോഗാണുവ്യാപനത്തെ ചെറുക്കുവാൻ സഹായിക്കും.മനുഷ്യൻ പ്രകൃതിക്കു ദോഷമായി ചെയ്ത പല പ്രവർത്തികളുടേയും അനന്തരഫലങ്ങളിലൊന്നാണ് കൊറോണ പോലുള്ള വൈറസുകളുടെ വ്യാപനം.ഇതിൽനിന്നും മുക്തി നേടണമെങ്കിൽ പ്രകൃതിയുമായി കൈകോർക്കണം.അതിനായി നമ്മുക്ക് എല്ലാവർക്കും ഒത്തൊരുമയോടെ പരിശ്രമിക്കാം.കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും സമയത്ത് ഉറങ്ങുന്നതിലൂടെയും രോഗപ്രതിരോധശേഷി കൂട്ടാൻ സാധിക്കും.വിറ്റാമിൻ സി അടങ്ങിയ ആഹാരം കഴിക്കുന്നതും ഇളം വെയിൽഏൽക്കുന്നതും ഏറെ സഹായകമാണ്.സമീകൃതാഹാരത്തിന്റെയും ചിട്ടയായ ജീവിതത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിതന്ന കാലം ആണ് കൊറോണക്കാലം.
കൈ കഴുകിത്തുടങ്ങീടാം
ശുചിത്വമുള്ള ഒരുനാളേക്കായ്
അകന്നുനിന്നീടാം
അട‌ുപ്പമുള്ളൊരു നാളേക്കായ്
നിർദ്ദേശങ്ങൾ പാലിക്കാം
നൻമയുള്ളൊരു നാളേക്കായ്

അഭിഷേക് ഉണ്ണികൃഷ്ണൻ
8ഡി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം