"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനു പറ്റിയ അമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/ഉണ്ണിക്കുട്ടനു പറ്റിയ അമളി | ഉണ്ണിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ഉണ്ണിക്കുട്ടനു പറ്റിയ അമളി | ഉണ്ണിക്കുട്ടനു പറ്റിയ അമളി ]] | *[[{{PAGENAME}}/ഉണ്ണിക്കുട്ടനു പറ്റിയ അമളി | ഉണ്ണിക്കുട്ടനു പറ്റിയ അമളി ]] | ||
{{BoxTop1 | {{BoxTop1 | ||
| ഉണ്ണിക്കുട്ടനു പറ്റിയ അമളി = | | ഉണ്ണിക്കുട്ടനു പറ്റിയ അമളി = ഉണ്ണിക്കുട്ടനു പറ്റിയ അമളി <!--- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| 1 = <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | 1 = <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
15:57, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനു പറ്റിയ അമളി/ഉണ്ണിക്കുട്ടനു പറ്റിയ അമളി | ഉണ്ണിക്കുട്ടനു പറ്റിയ അമളി ]]
ഉണ്ണിക്കുട്ടൻ മഹാവികൃതിയും അനുസരണയില്ലാത്തവനുമായ ഒരു കുട്ടിയായിരുന്നു. രാവിലെ എഴുന്നേറ്റാൽ പല്ലുതേക്കാനും കുളിക്കാനും പോലും അവന് മടിയായിരുന്നു. നഖം മുറിക്കാൻ പോലും അവൻ സമ്മതിക്കാറില്ല. ആ നഖം അവൻ കടിക്കുകയും ചെയ്യും. രാവിലെ മുതൽ അമ്മ അവന്റെ പിന്നാലെ നടന്ന് മടുക്കും. അവൻ അമ്മ പറയുന്നത് കേട്ടഭാവംപോലും നടിക്കില്ല. ഭക്ഷണം വാരിവലിച്ചേ കഴിക്കൂ. ഇങ്ങനെയൊക്കെയാണ് അവന്റെ ശീലങ്ങൾ. അവന്റെ അച്ഛൻ രാവിലെ ജോലിക്കു പോയാൽപ്പിന്നെ രാത്രിയിലേ മടങ്ങിവരൂ. അപ്പോഴേക്കും അവൻ നല്ല ഉറക്കമാകും. അതുകൊണ്ട് അച്ഛനും ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കാറില്ല. അങ്ങനെയിരിക്കെ അവന്റെ പിറന്നാൾ ദിവസമെത്തി. ബന്ധുക്കൾ എല്ലാവരും സമ്മാനങ്ങളും മധുര പലഹാരങ്ങളുമായി എത്തി. അങ്ങനെ പിറന്നാൾ ആഘോഷം ഭംഗിയായി നടന്നു. ഇതിനിടെ ഉണ്ണിക്കുട്ടനോട് അമ്മ പറഞ്ഞു മധുരപലഹാരങ്ങൾ മുഴുവനും വാരിവലിച്ച് കഴിക്കരുത്. കൂട്ടുകാർക്കുകൂടി കൊടുക്കണം. പക്ഷെ ഇതെല്ലാം കേട്ടിട്ടും ഉണ്ണിക്കുട്ടൻ അവന്റെ സ്വഭാവം മാറ്റിയില്ല. അവൻ പതിവുപോലെ വൃത്തിയില്ലാത്ത കൈകൊണ്ട് കൊതിയോടെ എല്ലാം വലിച്ചുവാരി കഴിച്ചു. അന്നേദിവസം രാത്രി അവന് അസഹ്യമായ വയറുവേദന ഉണ്ടായി. ഉടനെ അവനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കുശേഷം ഡോക്ടർ പറഞ്ഞു ശുചിത്വമില്ലായ്മകൊണ്ട് ഉണ്ടായ രോഗമാണിത്. കുുത്തിവയ്പ്പും മരുന്നുകളുമായി അവൻ കുറെ ദിവസം ആശുപത്രിയിൽത്തന്നെ കഴിച്ചുകൂട്ടേണ്ടിവന്നു. ഉണ്ണിക്കുട്ടന് അവന്റെ തെറ്റ് മനസ്സിലായി. മരുന്നുകഴിച്ച് അവന്റെ അസുഖം ഭേദമായി. പിന്നീട് അവൻ ഒരിക്കലും ശുചിത്വം പാലിക്കാതിരുന്നിട്ടില്ല. അങ്ങനെ അവൻ അമ്മയെ അനുസരിച്ച് ഒരു നല്ല ശുചിത്വബോധമുള്ള കുട്ടിയായി മാറി..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ