"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണ-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= ലേഖനം}}

14:00, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഒരുപാട് മഹാ ദുരന്തങ്ങളെ തൊട്ടറിഞ്ഞ നമ്മുടെ ലോകം ഇന്നൊരു പുതിയ വിപത്തിനെ ചെറുക്കാനുള്ള പോരാട്ടത്തിലാണ്. അതെ, ലോകത്തെ ഒന്നടങ്കം നടുക്കിയ ഒരു മഹാമാരി കോവിഡ് 19.കൊറോണ എന്ന വൈറസുകൾ വഴി ലോകമെങ്ങും കോവിഡ് വ്യാപിക്കുന്നു. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. കഴിഞ്ഞ 70 വർഷങ്ങൾ ആയി കൊറോണ വൈറസ് എലി,പട്ടി, കന്നുകാലികൾ, പൂച്ച തുടങ്ങിയവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. കോവിഡ് 19 ൻെറ മാരകമായ വ്യാപനത്താൽ രാജ്യമെങ്ങും പ്രഖ്യാപിച്ച ലോക് ഡൗൺ അന്തരീക്ഷം ജനങ്ങൾ സ്വീകരിക്കുന്നു. ഭീകരൻ വൈറസിനെ പേടിച്ച് ഇന്ന് ഏവരും വീടുകൾ ദിവസങ്ങളെണ്ണി കഴിയുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ പ്രവാസികളെ കൂടി ഒന്ന് കുറിക്കട്ടെ. ഇവിടെ എല്ലാ ആഘോഷങ്ങളിലും പ്രവാസികളുടെ നിറസാന്നിധ്യം ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച് ലോകത്തെ പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മുടെ കേരളത്തിലും എത്തി. സ്വാഭാവികമായും ലോകത്തിൻറെ പലയിടങ്ങളിലും പണിയെടുക്കുന്നവരാണപണിയെടുക്കുന്നവരാണല്ലൊ മലയാളികൾ. അതുകൊണ്ടുതന്നെ വിദേശ നാടുകളിൽ നിന്നും മടങ്ങി വന്ന ചില പ്രവാസികൾക്ക് രോഗം പിടിപെട്ടു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ നാട്ടിലേക്ക് മടങ്ങി വരാൻ കഴിയാത്ത ലക്ഷക്കണക്കിനു മലയാളികൾ മണലാരണ്യങ്ങളിൽ ഉൾപ്പെടെ ലോകത്തിൻറെ വിവിധ കോണുകളിൽ ഉണ്ട്.വികസിത രാജ്യങ്ങൾ മഹാമാരിയിൽ പകച്ചു നിൽക്കുമ്പോൾ കേരളത്തിൽ മഹാമാരിയെ ചെറുക്കാൻ അക്ഷീണം പ്രവർത്തിക്കുകയാണ് നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും. കേരളത്തിൻറെ പോരാട്ടങ്ങൾ ലോകത്തിനു ഒരു വലിയ മാതൃക തന്നെയാണ്. മഹാമാരി അല്ല,പ്രളയമല്ല എന്തിനെയും ചെറുത്ത് നാം മുന്നേറും. ഭീതി വേണ്ട ജാഗ്രത മതി .

Pavithra-L
9 B [[|]]
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം