"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അണ്ണാറക്കണ്ണനും പരിസ്ഥിതിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അണ്ണാറക്കണ്ണനും പരിസ്ഥിതിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
'''
'''

07:48, 3 മേയ് 2020-നു നിലവിലുള്ള രൂപം

അണ്ണാറക്കണ്ണനും പരിസ്ഥിതിയും

ഒരു പേരയ്ക്കാമരത്തിൽ ഒരണ്ണാൻ കൂടുകൂട്ടി, സന്തോഷത്തോടെ താമസിച്ചു. ഈ മരം നിൽക്കുന്ന വീട്ടിലെ മൂന്നു കുട്ടികൾ ആ അണ്ണാൻ കൂടു കൂട്ടുന്നത് കണ്ടു. അവർ ഒത്തിരി സന്തോഷിച്ചു.

കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ അണ്ണാന് കുഞ്ഞുങ്ങൾ ഉണ്ടായി. അങ്ങനെ ഒരു ദിവസം അണ്ണാൻ തന്റെ കുഞ്ഞുങ്ങളെ ഇട്ടിട്ട് തീറ്റ തേടിപ്പോയി. കുറച്ചുദിവസം അവർ സന്തോഷത്തോടെ ജീവിച്ചു.

എന്നാൽ ഒരുദിവസം, നേരം വെളുത്ത് കുറച്ചുസമയം കഴിഞ്ഞപ്പോൾ ഭയങ്കര ശബ്ദം കേട്ടു; ആ കുട്ടികൾ നോക്കിയപ്പോൾ, കാക്കകൾ ആ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. ആ മൂന്ന് കുട്ടികളും വിഷമിച്ചു.

എന്നാൽ അല്പസമ‍‍യത്തിനകം അണ്ണാൻ കുഞ്ഞിന്റെ ശബ്ദം കേട്ടു. മൂന്ന് കുട്ടികളും പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത്, ഒരു അണ്ണാൻ കുഞ്ഞ് മരത്തിൽ നിന്നും വീണ് നിലത്തു കിടക്കുന്നു. അവർ അതിനെ എടുത്തു. എന്നിട്ട് അണ്ണാൻ വന്നപ്പോൾ ശിഖരത്തിൽ എടുത്ത് വച്ചു. അണ്ണാൻ അതിന്റെ കുഞ്ഞിനെ എടുക്കാൻ വരുകയും കാക്കച്ചി ആ കുഞ്ഞിനെയുമെടുത്തുകൊണ്ട് പറന്നകന്നു.

അങ്ങനെ ആ അണ്ണാൻ ദു:ഖിതയായി. കുഞ്ഞുങ്ങളെ തന്നെ കൂട്ടിൽ ഇട്ടിട്ടു പോയതിൽ സങ്കടം ഉണ്ടായി. ആ അണ്ണാൻ സങ്കടത്തോടു കൂടി നോക്കിയപ്പോൾ കൂടും തകർന്നു കിടക്കുന്നു.

ആ അണ്ണാൻ അതിൽ വീണ്ടും കൂടുകൂട്ടി. കുറച്ചുനാൾ കഴിഞ്‍പ്പോൾ ആ അണ്ണാൻ കൂടുകൂട്ടിയ മരം മുറിക്കാൻ ആളുകൾ വന്നു. ആ അണ്ണാൻ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അങ്ങനെ ആ മരവും മുറിച്ചു.

ആ അണ്ണാനിന് തന്റെ കുഞ്ഞുങ്ങളും കൂടും പോയി എന്ന സങ്കടം…… അങ്ങനെ ആ അണ്ണാൻ ചിലപ്പോൾ ലോകത്തെ തന്നെ വെറുത്തുകാണും. കാരണം, മരങ്ങൾ എന്ന താമസസ്ഥലം നശിപ്പിക്കുന്ന മനുഷ്യർ.... കുഞ്ഞുങ്ങളുടെ ജീവൻ എടുക്കുന്ന പക്ഷികൾ… തുടങ്ങിയവ.

ഗുണപാഠം: പരിസ്ഥിതി സ്വന്തം ആവശ്യങ്ങൾക്കു നശിപ്പിക്കാതിരിക്കൂ, അത് മനുഷ്യനായാലും മൃഗങ്ങളായാലും. പ്രകൃതി എല്ലാവർക്കും ഉള്ളതാണ് എന്ന് എല്ലാവരും ഓർക്കുക.


ശിവാനി അനിഷ്
7ബി സെന്റ് ജോർജ് യു.പി.സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ