"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കോവിഡ് 19 ഒരു ദുരന്തമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
     ഈ കോവിഡ് കാലം നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇതൊരു നല്ല അവസരമാണ്. ഇക്കാലത്ത് പല കുട്ടികളും ഫോണിലും ഇൻറർനെറ്റ് ഉപകരണങ്ങളിലും ചെലവഴിക്കുന്നു. എന്നാൽ നമ്മുടെ വളർച്ചയ്ക്ക് ഇത് യാതൊരു ഗുണവും ചെയ്യില്ല. നമ്മുടെ കഴിവുകൾ കണ്ടെത്തി അവ വികസിക്കണം.  പലർക്കും പല കഴിവുളായിരിക്കും. ഫാഷനു പിന്നാലെ പോകുന്ന ഈ തലമുറ ജീവിതലക്ഷ്യം മറന്നു പോയി. കഴിവുകൾ വളർത്താൻ കഠിനാധ്വാനം ചെയ്യണം. തങ്ങളുടെ കഴിവുകളെ കണ്ടെത്തി അതിനു വേണ്ടി പോരാടിയവരെ വിജയം കൈവരിച്ചിട്ടുള്ളൂ എന്നു നാം ഓർക്കണം. നമ്മുടെ ജീവിതത്തിൽ ഒരു ലക്ഷ്യം വേണം. എന്നിട്ട് അതിനു വേണ്ടി പോരാടണം. അതിന്ഈ കോവിഡ് കാലം നമ്മെ സഹായിക്കട്ടെ.   

               കോവിഡ് 19 പരത്തുന്ന ഈ ഇരുട്ടിൻറെ മറ നീക്കി പുറത്തു വരാൻ നമുക്ക് സാധിക്കട്ടെ. പാവപ്പെട്ടവരെ സഹായിക്കുന്നതിന് സമയം കണ്ടെത്താം. കോവിഡാകുന്ന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരാൻ നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ പ്രാർത്ഥനയിൽ ലോകം മുഴുവനെയും ലോകം മുഴുവനുമുള്ള എല്ലാ ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്താം. സമാധാനത്തിന്റെയും സന്തോഷത്തിനുംന്റെയും നല്ല നാളുകൾ കാണാൻ നമുക്ക് കാത്തിരിക്കാം..............

                                                                              ലിയ ബിജു 7 B
                        സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ്. കടനാട്
{{BoxBottom1
{{BoxBottom1
| പേര്= ലിയ ബിജു
| പേര്= ലിയ ബിജു

21:39, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 ഒരു ദുരന്തമോ?
    ലോകം ഭീതിയുടെ നിഴലിലാണ് ഇന്ന് നിൽക്കുന്നത്. കോവിഡ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ചൈനയിൽ ആരംഭിച്ച കോവിഡ് ഇന്ന് ലോകം മുഴുവൻ പടർന്നു പിടിക്കുന്നു. യൂറോപ്പ്യൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലും പടർന്നുപിടിക്കാൻ തുടങ്ങിയിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ന് ലോകം. 	

കൊറോണ വൈറസിന് ഈ പേരു വരാൻ കാരണം അതിൻറെ വട്ടത്തിലുള്ള ആകൃതിയും അതിനു പുറത്തു കൂടിയുള്ള മുള്ള് പോലെയുള്ള രൂപവും കൊണ്ടാണ്. കൊറോണ വൈറസ് ഇന്ന് കോവിഡ് 19 എന്ന പേരും കൂടി ഉണ്ട്. Corona യിൽ നിന്ന് ‘CO’ Virus എന്നതിൽ നിന്ന് ‘VI' Disease എന്നതിൻറെ ‘D’ 2019 ൽ നിന്ന് ‘19’. (2019 ൽ ചൈനയിലാണ് രോഗം തുടങ്ങിയത്) ഇങ്ങനെയാണ് ‘COVID 19'എന്ന പേരു വന്നത്. 1937 ലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. സാധാരണ മൃഗങ്ങളിലാണ് ഇത് കണ്ടുവരുന്നത്. 200 മുതൽ 300 തരം കൊറോണ വൈറസ് ഇന്ന് ലോകത്തുണ്ട്. അതിൽ ആറുതരം മാത്രമേ മനുഷ്യരെ ബാധിക്കുകയുള്ളൂ എന്നാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. 1960 ലാണ് കൊറോണ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയത്. മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കമാണ് മനുഷ്യരിലേക്ക് പടരാൻ കാരണം. ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് കൊറോണ 2019 ൽ‍‍‍‍ കണ്ടെത്തിയത്. ചൈനയിൽ വന്യമൃഗങ്ങളെ ജീവനോടെകൊണ്ടുവന്ന് ആവശ്യക്കാർക്ക് കൊന്നുകൊടുക്കും. മൃഗങ്ങളിലും കൊറോണ പടരും. വവ്വാലിൽ നിന്ന് ഈനാംപേച്ചിയിലേക്ക് അവിടെനിന്ന് മനുഷ്യരിലേക്കും രോഗം പടർന്നു എന്നാണ് കണക്കാക്കുന്നത്. പിന്നെ ലോകം മുഴുവൻ പടർന്നുപിടിച്ചു. ചൈനയിൽ 4000 ലധികം ആളുകൾ മരണത്തിന് കീഴടങ്ങി. എന്നാലിന്ന് ചൈനയേക്കാൾ വേഗത്തിൽ രോഗം പടർന്നുപിടിക്കുന്നത് അമേരിക്കയിലും യൂറോപ്പിലുമാണ്.

   കൊറോണ വൈറസിനെ ഇന്ന് അപകട സാധ്യത ഏറുന്നു. ഇപ്പോൾ ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ വൈറസ് കൊറോണ വൈറസ്സിന്റെ ഒരുതരം എന്ന് മാത്രമേ നമുക്ക് പറയാൻ കഴിയുകയുള്ളൂ. കൊറോണ വൈറസ്സ് ഇതിനു മുമ്പും ലോകത്ത് ഉണ്ടായിരുന്നു. കൊറോണ വൈറസ്സുകളിൽ‍ ചിലത് മാത്രമേ മനുഷ്യരിൽ അപകടം സൃഷ്ടിക്കുകയുള്ളൂ. ഇപ്പോൾ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസ്സിന് അപകട സാധ്യത ഏറെയാണ്. ഈ വൈറസ് മൂലം ഒരുപാട് ആളുകൾ പല രാജ്യങ്ങളിലായി മരണത്തിന് കീഴടങ്ങി. നേരത്തെ എടുക്കാത്ത മുൻകരുതലും ജാഗ്രത ഇല്ലായ്മയും മൂലമാണ് കൊറോണ ഇത്രയും അപകടം സൃഷ്ടിച്ചത്. കൊറോണ വൈറസിനെ നിസ്സാരമായി കണ്ടവരും അതിനെതിരെ ജാഗ്രത പുലർത്താത്തതുമായ ഒരുപാട് ആളുകൾ ഇന്ന് മരണത്തിന് കീഴടങ്ങി. കൊറോണ വൈറസിനെ മറികടക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് സജീവമാണ്. ഈ പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ അന്നന്നുതന്നെ ചെയ്യണം എന്ന് പറയുന്നത് എത്രയോ ശരിയാണ്. പ്രതിരോധപ്രവർത്തനങ്ങൾ നേരത്തെ തുടങ്ങാതിരുന്നതുമൂലം എത്രയോ പ്രതിസന്ധിയിലേക്കാണ് ലോകം പോയിരിക്കുന്നത്. ലോകരാജ്യങ്ങളെ സാമ്പത്തികമായി മാത്രമല്ല എല്ലാ മേഖലയേയും ബാധിക്കും.
    കോവിഡിനെ നേരിടാൻ ലോകത്തിനു മുൻപിൽ മാതൃക കാണിച്ച പെൺകരുത്തുകൾ നിവധിയാണ്. കോവിഡ് മരണ നിരക്ക് കുറയ്ക്കുന്നതിന് ജർമ്മനി നേടുന്ന വിജയം ചാൻസലർ ആൻഗെലാമെർക്കലിന്റെ മികവാണ്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ മുൻനിര യൂറോപ്യൻ രാജ്യങ്ങളെപോലും പിന്നിലാക്കി ജനസംഖ്യാനുപാതിക മരണനിരക്ക് വളരെ കുറയ്കുവാൻ ജർമ്മനിക്കു കഴിഞ്ഞു. ലോകശക്തികളായ രാജ്യങ്ങളിൽപോലും ആയിരങ്ങൾ മരണത്തിന് കീഴടക്കുമ്പോൾ ഡെൻമാർക്ക് എന്ന കൊച്ചുരാജ്യം കൊവിഡിനെ പ്രതിരോധിച്ചത് മെറ്റ് ഫെഡറിക്സൺ എന്ന വനിതാ പ്രധാനമന്ത്രിയുടെ ക്രീയാത്മകമായ ഇടപെടൽ മൂലമാണ്. ന്യൂസിലന്റിൽ രോഗവ്യാപനത്തിന്റെ ഗ്രാഫ് കുത്തനെ താഴ്തിയാണ് പ്രധാനമന്ത്രി ജസീന്ത ആധൻ മാതൃകയായത്. തായ്‌വാൻ പ്രസിഡന്റ് സായിലിംഗ് ബെൻ ശ്രദ്ധയമായത് കോവിഡ് പ്രതിരോധത്തിൽ കാട്ടിയ ഫലപ്രദമായ ഇടപെടൽ മൂലമാണ്. ഇവരെല്ലാവരും പരിശോധനകളുടെ എണ്ണം വൻതോതിൽ ഉയർത്തിയതിലൂടെയും ജാഗ്രതയിലൂടെയും പൊതുസ്ഥാപനങ്ങൾ അടച്ചുപൂട്ടിയും രാജ്യാതിർത്തികൾ അടച്ചും വിമാനത്താവളത്തിൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള പരിശോധനകൾ നടത്തിയുമാണ് ഈ രോഗത്തെ പ്രതിരോധച്ചത്. ഇതുപോലെ പ്രതിരോധപ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മരണനിരക്ക് കുറക്കാൻ സാധിച്ചിട്ടുണ്ട്.
     ഇന്ത്യ കോമഡി പ്രതിരോധത്തിൽ വളരെ ശക്തി പുലർത്തുന്ന ഒരു രാജ്യം തന്നെയാണ്. കോവിഡിന് വേണ്ട മുൻകരുതലുകൾ നാം വളരെ നേരത്തെ തന്നെ എടുത്തിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വളരെ ക്രീയാത്മകമായ പ്രവർത്തനങ്ങൾ നടത്തിയതുമൂലം  ഇന്ത്യയിൽ രോഗികളുടെ എണ്ണവും മരണനിരക്കും കുറയ്ക്കാൻ സാധിച്ചു.  സമ്പന്നവുമായ രാജ്യങ്ങൾ പോലും  പരാജയപ്പെട്ടിടത്ത് ഇന്ത്യ പിടിച്ചു നിൽക്കുന്നവെന്നത് നമുക്ക് ഒരു അഭിമാനമായ കാര്യമാണ്. എന്നാലും നമ്മൾ കരുതിയിരിക്കണം. ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയിലും പടർന്നുപിടിക്കാം. 
      
       ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ സംസ്ഥാനമായ കേരളം. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ വളരെയധികം ശക്തമാണ്. രോഗം സ്ഥിതീകരിക്കും മുൻപ് തന്നെ ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയതിന്റെ ഫലമായി രോഗബാധിതരെക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. കേരളത്തിൽ ഇപ്പോൾ കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒരാൾപോലും രോഗം ബാധിച്ചവരില്ല. ഇതിനൊക്കെ കാരണം കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും ആരോഗ്യ പ്രവർത്തകരും ജനസമൂഹവും പോലീസുകാരും  മറ്റ് നേതാക്കളും ആരോഗ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കന്നു എന്നതാണ്. രണ്ടു പ്രണയം വന്നിട്ടും നിപ്പ എന്ന പകർവ്യാധി വന്നിട്ടും പിടിച്ചുനിന്ന കേരളത്തിലെ ജനങ്ങൾ കോവിഡ് 19 എന്ന മഹാമാരിയും മറികടക്കും എന്ന് നമുക്ക് വിശ്വസിക്കാം.
      ആരോഗ്യ പ്രവർത്തന രംഗത്തെ മാലാഖമാരുടെ പ്രവർത്തനം തികച്ചും നന്ദി അർഹിക്കുന്നവയാണ്. ഒരുപാട് ത്യാഗം സഹിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ഏത് നിമിഷം വേണമെങ്കിലും രോഗം പടരാം എന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രവർത്തനം. സ്വന്തം വീട്ടുകാരുമായി ഒന്ന് അടുത്തിടപഴകാൻ പോലും ഇവർക്ക് സാധിക്കുന്നില്ല. അടുത്തകാലത്ത് ഞാൻ‍ കണ്ട് ഒരു വീഡിയോ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. അമ്മയെ കണ്ടിട്ട് 15 ദിവസം ആയ ഒരു കൊച്ചുകുഞ്ഞ് വീടിനുമുന്നിൽ കൂടെ പോകുന്നവരോട് ചോദിക്കും അമ്മ എവിടെയെന്ന്? ഉറങ്ങാതെ ഭക്ഷണം കഴിക്കാതെ കരച്ചിലോട് കരച്ചിൽ. ഒടുവിൽ അച്ഛൻ അമ്മയെ കാണിക്കാൻ കൊണ്ടുപോയി. അവളുടെ അമ്മ ബലഗാമയിലെ(ബംഗളൂരു) ജില്ലാ ആരോഗ്യകേന്ദ്രത്തിൽ നേഴ്സ് ആണ്. കോവിഡ് രോഗികളെ പരിചരിക്കുന്നു. രോഗവ്യാപനം തടയാൻ ആരോഗ്യപ്രവർത്തകരാരും വീട്ടിൽ പോകരുതെന്ന ഉത്തരവ് പ്രകാരം അവളുടെ അമ്മ ആശുപത്രിയിൽ തന്നെ തങ്ങുന്നകയാണ്. ബൈക്കിലിരുത്തി തൻറെ അച്ഛൻ അവൾക്ക് അമ്മയെ കാണിച്ചു കൊടുത്തു. കണ്ടതും കുഞ്ഞു വാവിട്ടുകരഞ്ഞതും ഒന്നിച്ച്. കണ്ടു നിന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ച്ച. ആരോഗ്യപ്രവർത്തകർക്കായി നമുക്ക് പ്രാർത്ഥിക്കാം. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന ഇവർ എല്ലാവർക്കും മാതൃകയാണ്.
      
      കോവിഡ് നമുക്ക് ഒരുപാട് കാര്യം പഠിപ്പിച്ചു തരുന്നുണ്ട്. ഈ ലോകത്തെ കീഴടക്കി ഭരിക്കാം എന്ന് ചിന്തിക്കുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥ. പണം കൊണ്ട് ഈ ലോകം നേടാം എന്ന് വിശ്വസിക്കുന്നവരുടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടുകയാണ് ഈ കാലഘട്ടം. പണം കൊണ്ട് ആഡംബരകാറുകളും മറ്റും വാങ്ങാൻ സാധിക്കുമായിരിക്കും. എന്നാൽ ഇതുപോലെ ഒരു മഹാമാരി തടയാൻ അവനാകില്ലല്ലോ. വലിയ വികസിത രാജ്യങ്ങൾ പോലും കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ പകച്ചുനിന്നില്ലേ. തന്റേതായ മോഹങ്ങൾക്കു വേണ്ടി അന്യന്റെ കരച്ചിൽ കണ്ടില്ലെന്ന് നടിക്കുകയും ഈ ലോകം ഇല്ലാതാക്കുകയും ചെയ്യുന്നവന് ഇതൊരു പാഠമാണ്.
   ഈ കോവിഡ് കാലം നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇതൊരു നല്ല അവസരമാണ്. ഇക്കാലത്ത് പല കുട്ടികളും ഫോണിലും ഇൻറർനെറ്റ് ഉപകരണങ്ങളിലും ചെലവഴിക്കുന്നു. എന്നാൽ നമ്മുടെ വളർച്ചയ്ക്ക് ഇത് യാതൊരു ഗുണവും ചെയ്യില്ല. നമ്മുടെ കഴിവുകൾ കണ്ടെത്തി അവ വികസിക്കണം.  പലർക്കും പല കഴിവുളായിരിക്കും. ഫാഷനു പിന്നാലെ പോകുന്ന ഈ തലമുറ ജീവിതലക്ഷ്യം മറന്നു പോയി. കഴിവുകൾ വളർത്താൻ കഠിനാധ്വാനം ചെയ്യണം. തങ്ങളുടെ കഴിവുകളെ കണ്ടെത്തി അതിനു വേണ്ടി പോരാടിയവരെ വിജയം കൈവരിച്ചിട്ടുള്ളൂ എന്നു നാം ഓർക്കണം. നമ്മുടെ ജീവിതത്തിൽ ഒരു ലക്ഷ്യം വേണം. എന്നിട്ട് അതിനു വേണ്ടി പോരാടണം. അതിന്ഈ കോവിഡ് കാലം നമ്മെ സഹായിക്കട്ടെ.  
             കോവിഡ് 19 പരത്തുന്ന ഈ ഇരുട്ടിൻറെ മറ നീക്കി പുറത്തു വരാൻ നമുക്ക് സാധിക്കട്ടെ. പാവപ്പെട്ടവരെ സഹായിക്കുന്നതിന് സമയം കണ്ടെത്താം. കോവിഡാകുന്ന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരാൻ നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ പ്രാർത്ഥനയിൽ ലോകം മുഴുവനെയും ലോകം മുഴുവനുമുള്ള എല്ലാ ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്താം. സമാധാനത്തിന്റെയും സന്തോഷത്തിനുംന്റെയും നല്ല നാളുകൾ കാണാൻ നമുക്ക് കാത്തിരിക്കാം..............
                                                                              ലിയ ബിജു 7 B

സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ്. കടനാട്

ലിയ ബിജു
7 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം